ഏറ്റവും സുരക്ഷിതമായി സാമ്പത്തിക നിക്ഷേപങ്ങളിലൊന്നാണ് സ്ഥിര നിക്ഷേപം. മികച്ച പലിശ, നിക്ഷേപ സുരക്ഷ തുടങ്ങിയവ മുൻനിർത്തിയാണ് ആളുകൾ സ്ഥിര നിക്ഷേപത്തിന് തയ്യാറാകുന്നത്. അതോടൊപ്പം 7 ദിവസം മുതൽ 10 വർഷം വരെ നീണ്ട് നിൽക്കുന്ന നിക്ഷേപ കാലാവധിയിൽ സ്ഥിര നിക്ഷേപം ലഭ്യമാണ് എന്നതും നിക്ഷേപകർക്ക് കൂടുതൽ വഴക്കം നൽകുന്ന കാര്യമാണ്.
രാജ്യത്തെ നിരവധി ബാങ്കുകൾ സ്ഥിര നിക്ഷേപത്തിന്‍റെ പലിശ നിരക്കിൽ മാറ്റം വരുത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഏറ്റവും ഉയർന്ന പലിശ നൽകുന്ന ബാങ്കിൽ തന്നെ സ്ഥിര നിക്ഷേപം നടത്തിയാൽ കൂടുതൽ വരുമാനം കണ്ടെത്താൻ സാധിക്കും. അതോടൊപ്പം മുതിർന്ന പൗരന്മാർക്ക് ബാങ്ക് എഫ്ഡികളിൽ പലിശയിൽ 50 ബേസിസ് പോയിൻ്റുകൾ അധികമായി ലഭിക്കും. അതിനാൽ, നിങ്ങളുടെ വീട്ടിൽ മുതിർന്ന പൗരന്മാരുണ്ടെങ്കിൽ, ഉയർന്ന പലിശനിരക്കിൽ നിന്ന് പ്രയോജനം നേടുന്നതിന് അവരുടെ പേരിൽ സ്ഥിര നിക്ഷേപം നടത്തുന്നത് പരിഗണിക്കാവുന്നതാണ്.
വിവിധ ബാങ്കുകൾ ഏറ്റവും ഉയർന്ന പലിശ നിരക്ക് വാഗ്ധാനം ചെയ്യുന്ന സ്ഥിര നിക്ഷേപ കാലാവധി ഏതാണെന്ന് പരിശോധിക്കാം.
1. ബാങ്ക് ഓഫ് ബറോഡ : 399 ദിവസത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 7.25 ശതമാനം പലിശ ബാങ്ക് നൽകുന്നു.
2. ബാങ്ക് ഓഫ് ഇന്ത്യ : 666 ദിവസത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് ബാങ്ക് 7.3 ശതമാനം പലിശ വാഗ്ധാനം ചെയ്യുന്നു.

3. കനാറ ബാങ്ക് : 444 ദിവസത്തെ കാലാവധിയുള്ള നിക്ഷേപത്തിന് 7.25 ശതമാനം പലിശയാണ് ബാങ്ക് നൽകുന്നത്.
4. ഇന്ത്യൻ ബാങ്ക് : 7.25 ശതമാനം പലിശ 400 ദിവസത്തെ കാലാവധിയുള്ള നിക്ഷേപക്കിന് ബാങ്ക് നൽകുന്നു..
5. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ : 444 ദിവസത്തെ കാലാവധിയുള്ള നിക്ഷേപത്തിന് എസ്ബിഐ 7.25 ശതമാനം പലിശയാണ് വാഗ്ധാനം ചെയ്യുന്നത്.
6. ബന്ധൻ ബാങ്ക് : 1 വർഷവും 9 മാസവും കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് ബാങ്ക് 8 ശതമാനം പലിശ വാഗ്ധാനം ചെയ്യുന്നു.

7. സിഎസ്ബി ബാങ്ക് : 401 ദിവസത്തെ നിക്ഷേപ കാലാവധിയുള്ള എഫ്ഡിക്ക് ബാങ്ക് 7.75 ശതമാനം പലിശ നൽകുന്നു.
8. ഡിസിബി ബാങ്ക് : 19 മുതൽ 20 മാസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് ബാങ്ക് 8.05 ശതമാനം പലിശ നൽകുന്നുണ്ട്.
9. ഫെഡറൽ ബാങ്ക് : 777 ദിവസം കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് ബാങ്ക് ഏറ്റവും ഉയർന്ന പലിശയായ 7.4 ശതമാനം വാഗ്ധാനം ചെയ്യുന്നു.
10. എച്ച്ഡിഎഫ്സി ബാങ്ക് : 4 വർഷവും 7 മാസത്തേയും കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് ബാങ്ക് 7.4 ശതമാനം പലിശ നൽകുന്നു.
11. ആർബിൽ ബാങ്ക് : 500 ദിസത്തെ കാലാവധിയുള്ള എഫ്ഡിക്ക് ബാങ്ക് 8.1 ശതമാനം പലിശ നൽകുന്നു.
12. യെസ് ബാങ്ക് : 18 മാസത്തെ കാലാവധിയുള്ള നിക്ഷേപത്തിന് ബാങ്ക് 8 ശതമാനം പലിശ നൽകുന്നു.
13. നോർത്ത് ഈസ്റ്റ് സ്മോൾ ഫിനാൻസ് ബാങ്ക് : 546 ദിവസം മുതൽ 1111 ദിവസം വരെ കാലാവധിയുള്ള എഫ്ഡിക്ക് 9 ശതമാനം പലിശയാണ് ബാങ്ക് നൽകുന്നത്.
14. യുനിറ്റി സ്മോൾ ഫിനാൻസ് ബാങ്ക് : 1001 ദിവസത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് ബാങ്ക് 9 ശതമാനം പലിശ വാഗ്ധാനം ചെയ്യുന്നു.
15. സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് : 2 വർഷവും 2 ദിവസവും കാലാവധിയുള്ള എഫ്ഡിക്ക് ബാങ്ക് 8.65 ശതമാനം പലിശയാണ് നൽകുന്നത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
