ഇന്ത്യയിലെ യുപിഐ പേയ്മെൻ്റ് സംവിധാനം ലോകത്തിലെ ഏറ്റവും മികച്ച പണമിടപാട് സംവിധാനമാണെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) വ്യക്തമാക്കുന്നു. ഐഎംഎഫിന്റെ 'ഗ്രോയിംഗ് റീട്ടെയില്‍ ഡിജിറ്റല്‍ പേമെന്റ്‌സ്: ദി വാല്യു ഓഫ് ഇന്റര്‍ഓപ്പറബിലിറ്റി' എന്ന റിപ്പോര്‍ട്ടിലാണ് ഈ കാര്യം പറഞ്ഞത്. വിസ ഇടപാടുകളേക്കാള്‍ മുൻപന്തിയിലാണ് യുപിഐ ഇടപാടുകളെന്നും റിപ്പോർട്ടിൽ കൂട്ടിച്ചേർത്തു.
യുപിഐ വന്നതോടെ ഇപ്പോൾ ലിക്വിഡ് മണി കൈകളിൽ സൂക്ഷിക്കുന്നത് വളരെ കുറഞ്ഞിട്ടുണ്ട്. ചെറിയ ഇടപാടുകൾ പോലും ഇപ്പോൾ യുപിഐ വഴി നടക്കുന്നു. ഈ മാറ്റമാണ് യുപിഐ ഇത്രയും ജനകീയമാവാൻ കാരണം. കണക്കുകൾ അനുസരിച്ച് ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റുകളുടെ 85 ശതമാനവും ആഗോളതലത്തിൽ 60 ശതമാനവും യുപിഐ സംവിധാനമാണെന്ന് ഐഎംഎഫ് റിപ്പോർട്ടിൽ പറയുന്നു.
യുപിഐ ഇടപാടുകൾ
64 കോടിയിലധികം ഇടപാടുകളാണ് ഓരോ ദിവസവും യുപിഐ വഴി നടക്കുന്നത്. എന്നാൽ വിസ ഇടപാടുകൾ ഓരോ ദിവസവും 63.9 കോടിയോളമാണ് നടക്കുന്നത്. അതിനാൽ വിസ ഇടപാടുകളേക്കാൾ യുപിഐ ഇടപാടുകളാണ് കൂടുതൽ. ജൂൺ മാസത്തിലെ മൊത്തം കണക്ക് എടുത്താൽ 1,839 കോടി യുപിഐ ഇടപാടുകൾ നടന്നു. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ 1,388 കോടി യുപിഐ ഇടപാടുകളാണ് നടത്തിയത്.

എന്താണ് യുപിഐ
യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് എന്ന യുപിഐ, മൊബൈൽ ആപ്പ് വഴി ബാങ്ക് അക്കൗണ്ടുകളിലൂടെ ഇൻസ്റ്റൻ്റായി പണം അയക്കാനുള്ള സംവിധാനമാണ്. ഇമ്മീഡിയറ്റ് പേയ്‌മെന്റ് സർവീസ് (ഐഎംപിഎസ്) ഇൻഫ്രാസ്ട്രക്ചറിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഫണ്ട് ട്രാൻസ്ഫറുകൾ, മർച്ചന്റ് പേയ്‌മെന്റുകൾ, പിയർ-ടു-പിയർ പേയ്‌മെന്റ് തുടങ്ങിയ ഇടപാടുകളെല്ലാം ഇതിലൂടെ സാധ്യമാണ്. യുപിഐ ഈ ഇടപാടുകളെല്ലാം എളുപ്പമാക്കുന്നു.
യുപിഐയുടെ ആഗോള വളർച്ച
ഇന്ത്യയിലെന്ന പോലെ സമീപകാലത്തായി നിരവധി രാജ്യങ്ങൾ യുപിഐ സേവനങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഈയിടെ ഒമാനിലും യുപിഐ എത്തിയിട്ടുണ്ട്. അതിനാൽ തന്നെ യുപിഐയുടെ ആഗോള സ്വീകാര്യത വളരെ വലുതായിരിക്കുന്നു. യുഎഇ, സിംഗപ്പൂർ, ഭൂട്ടാൻ, നേപ്പാൾ, ശ്രീലങ്ക, ഫ്രാൻസ്, മൗറീഷ്യസ് എന്നിവയുൾപ്പെടെ ഏഴ് രാജ്യങ്ങളിൽ ഇതിനകം യുപിഐ സേവനങ്ങൾ സജീവമായിരിക്കുന്നു.
ആദ്യമായി ഫ്രാൻസിലൂടെ യൂറോപ്പിലേക്കും യുപിഐ എത്തിയിരിക്കുന്നു. ഇത് യൂറോപ്പിലും വ്യാപകമായി യുപിഐ വളരാനുള്ള ആദ്യ ചുവടുവെയ്പ്പായി കണക്കാക്കാം. യുപിഐ സേവനം വളരുന്നതിനാൽ ഇന്ത്യക്കാർക്ക് വിദേശ ഇടപാടുകളുടെ ബുദ്ധിമുട്ടുകളില്ലാതെ പണമടയ്ക്കാൻ സാധിക്കുമെന്നും ഐഎംഎഫ് കൂട്ടിച്ചേർത്തു.
ഡിജിറ്റൽ പേയ്‌മെന്റിലെ വിപ്ലവം
നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ നിയന്ത്രിക്കുന്ന ഒരു പൊതു പ്ലാറ്റ്‌ഫോം വഴി യുപിഐ ബാങ്കുകളെയും ഫിൻടെക് ആപ്പുകളെയും ബന്ധിപ്പിച്ചു. രണ്ട് നേട്ടങ്ങൾ ഇതിലൂടെ സംഭവിച്ചിട്ടുണ്ട്. അതായത് ആദ്യം ഉപയോക്താക്കൾക്ക് വിശ്വാസ്യതയുടെ അടിസ്ഥാനത്തിൽ ആപ്പുകൾ തിരഞ്ഞെടുക്കാൻ സാധിച്ചു. രണ്ടാമത്തെ കാര്യമെന്തെന്നാൽ മികച്ച സുരക്ഷ ഉറപ്പാക്കാൻ ഓരോ ആപ്പുകൾക്കിടയിലും ആരോഗ്യകരമായ മത്സരം നടന്നുവെന്നും ഐഎംഎഫ് വ്യക്തമാക്കി.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
