ഓരോ മാസവും നിശ്ചിത എണ്ണം ഇടപാടുകള്‍ക്ക് മേലേ എടിഎം ഉപയോഗിച്ചാല്‍ അധിക ചാര്‍ജുകള്‍ നമ്മള് ബാങ്കിന് നല്‍കേണ്ടതായി വരാറുണ്ട്. ഇപ്പഴാണെങ്കില് സൗജന്യ പരിധിയ്ക്ക് പുറത്തുള്ള പണ, പണ ഇതര എടിഎം ഇടപാടുകള്‍ക്ക് ഈടാക്കുന്ന
ഓരോ മാസവും നിശ്ചിത എണ്ണം ഇടപാടുകള്‍ക്ക് മേലേ എടിഎം ഉപയോഗിച്ചാല്‍ അധിക ചാര്‍ജുകള്‍ നമ്മള് ബാങ്കിന് നല്‍കേണ്ടതായി വരാറുണ്ട്. ഇപ്പഴാണെങ്കില് സൗജന്യ പരിധിയ്ക്ക് പുറത്തുള്ള പണ, പണ ഇതര എടിഎം ഇടപാടുകള്‍ക്ക് ഈടാക്കുന്ന ചാര്‍ജുകള്‍ ഉയര്‍ത്തുവാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) രാജ്യത്തെ ബാങ്കുകള്‍ക്ക് അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്.
അധിക ഇടപാടുകള്‍ക്ക് പിഴ
നിലവില്‍ സൗജന്യ പരിധിയ്ക്ക് ശേഷമുള്ള ഓരോ ഇടപാടിനും 20 രൂപയാണ് പിഴയായി ഈടാക്കുന്നത്. എന്നാല്‍ 2020 ജനുവരി 1 മുതല്‍ ഇത് 21 രൂപയായി ഉയരും. മെട്രോ നഗരങ്ങളിലും നഗരങ്ങളിലും ഉപയോക്താവിന്റെ സ്വന്തം ബാങ്കിന്റെ എടിഎമ്മുകളില്‍ നിന്നും 5 സൗജന്യ ഇടപാടുകളാണ് നടത്തുവാന്‍ സാധിക്കുക. ഉപയോക്താവ് ഈ നിശ്ചിത പരിധി മറികടക്കുകയാണെങ്കില്‍ ബാങ്ക് ചെറിയൊരു തുക പിഴയായി ഈടാക്കും.
ഇന്റര്‍ചേഞ്ച് ഫീ ഉയര്‍ത്തി
ആര്‍ബിഐയുടെ പുതുക്കിയ ഉത്തരവ് പ്രകാരം ഇന്റര്‍ചേഞ്ച് ഫീയും ഉയര്‍ത്തിയിട്ടുണ്ട്. നമ്മള് നമ്മുടെ ബാങ്ക് എടിഎം അല്ലാതെ മറ്റേതെങ്കിലും ബാങ്കിന്റെ എടിഎം ഉപയോഗിക്കുമ്പോള്‍ നമ്മുടെ ബാങ്ക് ആ ബാങ്കിന് നല്കുന്ന തുകയാണ് ഇന്റര്‍ചേഞ്ച് ഫീ എന്ന് പറയുന്നത്. ഇത് സാമ്പത്തീക ഇടപാടുകള്‍ക്ക് 17 രൂപയായും സാമ്പത്തികേതര ഇടപാടുകള്‍ക്ക് 6 രൂപയുമായാണ് ഉയര്‍ത്തിയിരിക്കുന്നത്. നേരത്തേ ഇത് യഥാക്രമം 15 രൂപയും 5 രൂപയുമായിരുന്നു.
പരിധിയില്ലാത്ത സൗജന്യ എടിഎം സേവനങ്ങള്‍ നല്കുന്ന ബാങ്കുകള്‍
എന്നാല്‍ കൈയ്യില്‍ നിന്ന് കാശ് പോകാതെ എത്ര തവണ വേണമെങ്കിലും എടിഎം ഉപയോഗിക്കുവാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ബാങ്കുകളുമുണ്ട്. പരിധിയില്ലാത്ത സൗജന്യ എടിഎം സേവനങ്ങള്‍ ഉപയോക്താക്കള്‍ക്ക് നല്കുന്ന രണ്ട് ബാങ്കുകളാണ് രാജ്യത്തുള്ളത്. മുന്‍നിര സ്വകാര്യ ബാങ്കുകളായ ഇന്‍ഡസിന്‍ഡ് ബാങ്ക്, ഐഡിബിഐ ബാങ്ക് എന്നിവയാണവ.
ഐഡിബിഐ ബാങ്കും ഇന്‍ഡസിന്‍ഡ് ബാങ്കും
ഐഡിബിഐ ബാങ്ക് തങ്ങളുടെ സ്വന്തം എടിഎമ്മുകളില്‍ നിന്ന് 5 സൗജന്യ ഇടപാടുകളാണ് ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്. മറ്റ് ബാങ്കുകളുടെ എടിഎമ്മില്‍ നിന്നാണെങ്കില്‍ ആറ് മെട്രോ നഗരങ്ങളില്‍ 3 ഇടപാടുകളും, മറ്റ് സ്ഥലങ്ങളില്‍ 5 ഇടപാടുകളുമാണ് സൗജന്യമായി നല്‍കുന്നത്. എന്നാല്‍ തെരഞ്ഞെടുത്ത ഉത്പന്നങ്ങള്‍ക്ക് പരിധിയില്ലാത്ത സൗജന്യ എടിഎം ഇടപാടുകള്‍ ഐഡിബിഐ ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. രാജ്യത്തെ ഏത് ബാങ്കിന്റെ എടിഎമ്മുകളില്‍ നിന്നും പരിധിയില്ലാത്ത ഇടപാടുകള്‍ നടത്തുവാന്‍ ഇന്‍ഡസിന്‍ഡ് ബാങ്ക് ഉപയോക്താക്കള്‍ക്ക് സാധിക്കും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
എന്നാല്‍ അതേ സമയം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) സേവിംഗ്സ് അക്കൗണ്ടുകളില്‍ 25,000 രൂപയ്ക്ക് മുകളില്‍ ശരാശരി ബാലന്‍സ് എപ്പോഴും നില്‍നിര്‍ത്തുന്ന ഉപയോക്താക്കള്‍ക്ക് സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പ് എടിഎമ്മുകളില്‍ നിന്നും പരിധിയില്ലാത്ത സൗജന്യ ഇടപാടുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. സേവിംഗ്സ് അക്കൗണ്ടില്‍ ശരാശരി ബാലന്‍സ് 1,00,000 രൂപയ്ക്ക് മുകളില്‍ നിലനിര്‍ത്തുന്ന ഉപയോക്താക്കള്‍ക്ക് എസ്ജിബി എടിഎമ്മുകളില്‍ നിന്നും മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ നിന്നും പരിധിയില്ലാത്ത സൗജന്യ ഇടപാടുകള്‍ നടത്തുവാന്‍ സാധിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
