ഇന്ത്യയിലെ ഏറ്റവും മികച്ച പ്രൈവറ്റ് ബാങ്കുകളിൽ ഒന്നാണ് ഇൻഡസ് ഇൻഡ്. ഉപഭോക്താക്കൾക്ക് മികച്ച സേവനം ഉറപ്പു വരുത്തുന്നതിൽ ഇൻഡസ് ഇൻഡ് ബാങ്കുകൾ വഹിക്കുന്ന പങ്ക് ചെറുതല്ല. കോർപ്പറേറ്റ് ബാങ്കിംഗ്, റീട്ടെയിൽ ബാങ്കിംഗ്, ട്രഷറി, ഫോറിൻ എക്സ്ചേഞ്ച്, ഇൻവെസ്റ്റ്മെൻ്റ് ബാങ്കിംഗ്, ക്യാപിറ്റൽ മാർക്കറ്റുകൾ എന്നീ മേഖലകളിലും ഇൻഡസ് ഇൻഡ് പ്രവർത്തിക്കുന്നു.
ആകർഷകമായ എഫ്.ഡി നിരക്കുകൾ നൽകുന്നുണ്ടെങ്കിലും ഈ വർഷം ഒക്ടോബർ മുതൽ സാമ്പത്തിക മേഖലയിലെ ചലനം ഇൻഡസ് ഇൻഡ് ബാങ്കിനേയും നേരിയ തോതിൽ ബാധിച്ചിട്ടുണ്ട്. ഇന്ത്യയിലെ മിക്ക ബാങ്കുകളും അവരുടെ എഫ്.ഡി പലിശ നിരക്കുകൾ പരിഷ്കരിച്ചു. എന്നാൽ പുതിയ മാറ്റങ്ങൾ ഉപഭോക്താക്കൾക്ക് അൽപം നിരാശ നിറഞ്ഞതാണ്. എഫ്.ഡി പലിശ നിരക്കുകളിൽ ചെറിയ മാറ്റങ്ങൾ ഇൻഡസ് ഇൻഡ് ബാങ്കും പ്രഖ്യാപിച്ചു. ഇത് ഈ ബാങ്കിലെ ഉപഭോക്തക്കൾക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്.
പലിശ നിരക്കിലെ മാറ്റങ്ങൾ
ഇൻഡസ് ഇൻഡ് ബാങ്കിന്റെ പലിശ നിരക്കിൽ നേരിയ തോതിൽ മാറ്റം ഉണ്ടായിട്ടുണ്ട്. ഇതൊരു ചെറിയ കാര്യമല്ല, നിരവധി ഉപഭോക്താക്കളാണ് ആശങ്കയിലായത്. അതായത് ഇതുവരെ സാധാരണക്കാർക്ക് 3.5 ശതമാനം മുതൽ 7.85 വരെയായിരുന്നു ലഭിച്ചിരുന്നത്. അതുപോലെ മുതിർന്ന പൗരൻമാർക്ക് 4.25 ശതമാനം മുതൽ 8.25 വരെയും എഫ്.ഡി പലിശ നിരക്ക് ലഭിച്ചു.
നിലവിലെ മാറ്റങ്ങളുടെ ഭാഗമായി 3 കോടിയിൽ താഴെയുള്ള എഫ്.ഡികളിൽ ഇൻഡസ് ഇൻഡ് ബാങ്ക് ഈ പരിഷ്കരണം നടത്തി. സാധാരണ ഉപഭോക്താക്കൾക്ക് 3.50 ശതമാനം മുതൽ പരമാവധി 7.75 ശതമാനം വരെയാണ് പലിശ നിരക്ക്. മുതിർന്ന പൗരന്മാർക്ക് ബാങ്ക് പരമാവധി 8.25 ശതമാനം പലിശയും നൽകുന്നു. അതായത് സാധാരണക്കാരെ അപേക്ഷിച്ച് 0.50 ശതമാനം പലിശ നിരക്ക് കൂടുതൽ മുതിർന്ന പൗരൻമാർക്ക് ലഭിക്കുന്നു. ഈ മാറ്റങ്ങൾ ഒക്ടോബർ 07, 2024 മുതൽ നിലവിൽ വന്നു.

വിവിധ എഫ്.ഡി പലിശ നിരക്ക്
7 മുതൽ 30 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന എഫ്.ഡി-കളുടെ പലിശ - 3.50%
270 മുതൽ 354 ദിവസങ്ങൾക്കുള്ളിൽ കാലാവധി പൂർത്തിയാകുന്ന എഫ്.ഡി-കളുടെ പലിശ - 6.35%
355 മുതൽ 364 ദിവസങ്ങൾക്കുള്ളിൽ കാലാവധി പൂർത്തിയാകുന്ന എഫ്.ഡി-കളുടെ പലിശ - 6.50%
1 വർഷം മുതൽ 1 വർഷം 3 മാസം വരെയുള്ള എഫ്.ഡി-കളുടെ പലിശ - 7.75%
1 വർഷം 3 മാസം മുതൽ 1 വർഷം 4 മാസം വരെ നീളുന്ന എഫ്.ഡി-കളുടെ പലിശ - 7.75%
3 വർഷം 3 മാസം മുതൽ 61 മാസം വരെയുള്ള എഫ്.ഡി പലിശ നിരക്ക് - 7.25%
5 വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന എഫ്.ഡി-കളുടെ പലിശ - 7.25%
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications