പണപ്പെരുപ്പവും സ്വര്‍ണ നിക്ഷേപവും; ഇപ്പോള്‍ കൂടുതല്‍ നിക്ഷേപിക്കുവാന്‍ അനുയോജ്യമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിക്ഷേപത്തെ സംബന്ധിച്ചുമുള്ള പ്രധാനപ്പെട്ട ഒരു റിസ്‌ക് എന്നത് പണപ്പെരുപ്പമാണ്. അതായത് പണപ്പെരുപ്പത്തെ മറികടക്കുവാന്‍ സാധിക്കുന്ന ഒരു നിക്ഷേപോപാധിയല്ല നിങ്ങള്‍ സ്വീകരിച്ചിരിക്കുന്നത് എങ്കില്‍ നിങ്ങള്‍ക്ക് മതിയായ ആദായം നിക്ഷേപത്തിലൂടെ നേടുവാന്‍ സാധിക്കാതെ വരും. ആ നിക്ഷേപത്തിലൂടെ നിങ്ങള്‍ക്ക് നേട്ടമുണ്ടാക്കുവാന്‍ കഴിയുകയില്ല. ഏതോരു ആസ്തിയില്‍ നിക്ഷേപത്തിന് തയ്യാറെടുക്കുമ്പോഴും ഇക്കാര്യം എപ്പോഴും മനസ്സില്‍ ഓര്‍ക്കേണ്ടതുണ്ട്. സമ്പദ്ഘടനയെ തകര്‍ക്കുന്ന ശക്തിയായി മാറാന്‍ പണപ്പെരുപ്പത്തിന് സാധിക്കും. അത് പണത്തിന്റെ മൂല്യത്തെ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുന്നത്.

 

പണപ്പെരുപ്പവും നിക്ഷേപവും

പണപ്പെരുപ്പവും നിക്ഷേപവും

ലോകത്തുള്ള എല്ലാ സമ്പദ് വ്യവസ്ഥകളും പണപ്പെരുപ്പത്തിന്റെ ഭീതിയിലാണ്. ഇന്ത്യയിലെ സ്ഥിതിയും വ്യത്യസ്തമല്ല. രാജ്യത്ത് റീട്ടെയില്‍ പണപ്പെരുപ്പ് നിരക്ക് ഉയരുന്നതിന് നാം സാക്ഷികളാണ്. ഈ ഒരു സാഹചര്യത്തില്‍ കൈയ്യില്‍ സൂക്ഷിച്ചിരിക്കുന്നത് പണപ്പെരുപ്പത്തെ മറികടക്കുവാന്‍ സാധിക്കുന്ന ആസ്തി തന്നെയാണോ എന്ന് ഏതൊരു നിക്ഷേപകനും ആശങ്ക തോന്നുന്നത് സ്വാഭാവികം. സ്വര്‍ണമാണ് മറ്റ് ആസ്തികളേക്കാളും പണപ്പെരുപ്പത്തെ മറി കടക്കുവാന്‍ സാധിക്കുന്ന നിക്ഷേപം. ദീര്‍ഘ കാല നിക്ഷേപത്തില്‍ പണപ്പെരുപ്പത്തേക്കാള്‍ ഉയര്‍ന്ന ആദായം നിക്ഷേപകന് നേടിക്കൊടുക്കുവാന്‍ സ്വര്‍ണത്തിന് സാധിക്കും.

സ്വര്‍ണത്തില്‍ നിക്ഷേപിക്കണോ?

സ്വര്‍ണത്തില്‍ നിക്ഷേപിക്കണോ?

2022 സാമ്പത്തിക വര്‍ഷത്തിലും റീട്ടെയില്‍ പണപ്പെരുപ്പം 5 ശതമാനത്തിന് മുകളില്‍ തുടരുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും (ആര്‍ബിഐ) ഇതിനോടകം വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. പണപ്പെരുപ്പം വീണ്ടും മുകളിലേക്ക് ഉയരുവാന്‍ സാധ്യതയുള്ള ഈ സമയത്ത് സ്വര്‍ണ നിക്ഷേപത്തിലുള്ള വിഹിതം വര്‍ധിപ്പിക്കേണ്ടതുണ്ടോ? എങ്ങനെയാണ് സ്വര്‍ണം പണപ്പെരുപ്പത്തെ മറി കടക്കുന്നതെന്നും ഇപ്പോള്‍ സ്വര്‍ണത്തിലെ നിക്ഷേപം ഉയര്‍ത്തേണ്ടതുണ്ടോ എന്നും നമുക്കൊന്ന് പരിശോധിക്കാം.

സ്വര്‍ണ നിക്ഷേപങ്ങളില്‍ നിന്നുള്ള നേട്ടം

സ്വര്‍ണ നിക്ഷേപങ്ങളില്‍ നിന്നുള്ള നേട്ടം

കഴിഞ്ഞ കാലങ്ങളിലെ വിവരങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നത് സ്വര്‍ണത്തിന് പണപ്പെരുപ്പത്തെ മറികടന്നുള്ള ഉയര്‍ന്ന ആദായം നിക്ഷേപകന് നല്‍കുവാന്‍ സാധിക്കും എന്നതാണ്. കഴിഞ്ഞ 30 വര്‍ഷങ്ങളില്‍ പ്രതിവര്‍ഷം 10 ശതമാനത്തിന്റെ നേട്ടം നല്‍കുവാന്‍ സ്വര്‍ണത്തിന് സാധിച്ചിട്ടുണ്ട്. അവസാനത്തെ 10 വര്‍ഷങ്ങളില്‍ 11 ശതമാനമായിരുന്നു സ്വര്‍ണത്തിലെ ആദായം. ഇതേ കാലയളവില്‍ ഉപഭോക്തൃ വില സൂചിക 6.3 ശതമാനമായിരുന്നു.

സ്വര്‍ണ നിക്ഷേപത്തിലൂടെ പണപ്പെരുപ്പത്തിന് മുകളിലുള്ള ആദായം നേടാം

സ്വര്‍ണ നിക്ഷേപത്തിലൂടെ പണപ്പെരുപ്പത്തിന് മുകളിലുള്ള ആദായം നേടാം

ഈ കണക്കുകളില്‍ നിന്നും കാലങ്ങളായി പണപ്പെരുപ്പത്തിന് മുകളിലുള്ള ആദായമാണ് സ്വര്‍ണം നല്‍കുന്നതെന്ന് വ്യക്തമാണ്. ഏറ്റവും സുരക്ഷിതമായി നിക്ഷേപം നടത്താവുന്ന ആസ്തികളില്‍ ഒന്നായാണ് സ്വര്‍ണത്തെ കണക്കാക്കുന്നത്. ഇക്വിറ്റി പോലുള്ള മറ്റ് ആസതികള്‍ മതിയായ ആദായം നിക്ഷേപകര്‍ക്ക് നല്‍കുവാന്‍ പരാജയപ്പെടുമ്പോഴും സ്വര്‍ണം തുടര്‍ച്ചയായി ആദായം നല്‍കി വരുന്നുണ്ട്.

സ്വര്‍ണ നിക്ഷേപം വര്‍ധിപ്പിക്കേണമോ?

സ്വര്‍ണ നിക്ഷേപം വര്‍ധിപ്പിക്കേണമോ?

എന്നാല്‍ അതേ സമയം പരമ്പരാഗതമായ സ്ഥിര വരുമാനം നല്‍കുന്ന നിക്ഷേപോപാധികളെക്കാളും ചാഞ്ചാട്ടമുള്ള ആസ്തിയാണ് സ്വര്‍ണമെന്നും മറക്കരുത്. അതിനാല്‍ തന്നെ ചുരുങ്ങിയത് 3 വര്‍ഷത്തേങ്കിലുമായിരിക്കണം സ്വര്‍ണ നിക്ഷേപ കാലാവധി എന്നും നിക്ഷേപ വിദഗ്ധര്‍ ഓര്‍മിപ്പിക്കുന്നു. പണപ്പെരുപ്പം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഏതൊരു നിക്ഷേപകന്റെയും പോര്‍ട്ട് ഫോളിയോവില്‍ സ്വര്‍ണവും ഉള്‍പ്പെടുത്തേണ്ടതുണ്ട്. ഒരു ദീര്‍ഘകാല നിക്ഷേപോപാധിയായാണ് സ്വര്‍ണത്തെ കണക്കാക്കേണ്ടത്. അത് നിക്ഷേപത്തിന്റെ സുരക്ഷിതത്വം വര്‍ധിപ്പിക്കും. ഒരു നിക്ഷേപകന്റെ പോര്‍ട്ട് ഫോളിയോവില്‍ 10 മുതല്‍ 20 വരെ സ്വര്‍ണത്തിനായി മാറ്റി വയ്ക്കാം.

Read more about: gold
English summary

Inflation and gold investment; Is it a good move to invest more in Gold? An Analyzed Report | പണപ്പെരുപ്പവും സ്വര്‍ണ നിക്ഷേപവും; ഇപ്പോള്‍ കൂടുതല്‍ നിക്ഷേപിക്കുവാന്‍ അനുയോജ്യമോ?

Inflation and gold investment; Is it a good move to invest more in Gold? An Analyzed Report
Story first published: Tuesday, June 29, 2021, 9:30 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X