സമ്പദ്‌വ്യവസ്ഥയിലെ പണപ്പെരുപ്പം സാധാരണക്കാരെ വല്ലാതെ തളർത്തുന്നു. ഇത് പല തരത്തിൽ ആളുകളുടെ സാമ്പത്തിക ശേഷി കുറക്കുന്നു. ഒപ്പം അവരുടെ നിക്ഷേപങ്ങളിൽ നിന്നുള്ള യഥാർത്ഥ വരുമാനം കുറയ്ക്കുകയും ചെയ്യുന്നു. ഇതെല്ലാം ഒരുപക്ഷേ നിങ്ങളുടെ റിട്ടയർമെന്റിനെ പ്രതികൂലമായി ബാധിച്ചേക്കാം. ഏതൊരു വ്യക്തിയുടേയും ജീവിതത്തിൽ സാമ്പത്തിക സമ്മർദ്ദമില്ലാതെ, സമാധാനപരമായി ജീവിക്കുന്ന കാലമാണ് റിട്ടയർമെന്റ് അഥവാ വിരമിക്കൽ.
സീറോ ഇൻകം നിലനിർത്തിക്കൊണ്ട് വർദ്ധിച്ചുവരുന്ന ചെലവുകൾക്കൊപ്പം സുഖകരമായ ഒരു ജീവിതശൈലി സ്വീകരിക്കാൻ പ്രയാസകരമാണ്. നിങ്ങളുടെ വരുമാനം ആദായ നികുതി പരിധിയിൽ നിലനിൽക്കുന്നുണ്ടെങ്കിൽ നികുതി അടക്കേണ്ട, ഇത്തരത്തിൽ നിങ്ങളുടെ റിട്ടയർമെൻ്റ് വരെ നികുതി നൽകാതെ വരുമാനം വാങ്ങിക്കുന്നതാണ് സീറോ ഇൻകം റിട്ടയർമെന്റ് എന്ന് പറയുന്നത്. അതിനാൽ സീറോ ഇൻകം റിട്ടയർമെൻ്റിന് തയ്യാറെടുക്കുന്നവർ ഇനി വരാനിരിക്കുന്ന പണപ്പെരുപ്പ പ്രതിസന്ധികളെ കുറിച്ച് മനസിലാക്കുന്നത് നല്ലതാണ്.
പ്രതിമാസ ചെലവുകളിൽ പണപ്പെരുപ്പത്തിന്റെ സ്വാധീനം...
കാലക്രമേണ സാധനങ്ങളുടെയും സേവനങ്ങളുടെയും വില ഗണ്യമായി വർദ്ധിക്കും. പണപ്പെരുപ്പം ഒരു സ്വാഭാവിക സാമ്പത്തിക പ്രതിഭാസമാണെങ്കിലും നിങ്ങൾ റിട്ടയർമെന്റ് ആസൂത്രണം ചെയ്യുന്നുണ്ടെങ്കിൽ ഇത് വെല്ലുവിളി ഉയർത്തും. കാരണം നിലവിലെ ജീവിതശൈലിക്ക് ഭാവിയിൽ ഉയർന്ന ചെലവുകൾ നൽകേണ്ടി വരും.
ഇന്നത്തെ ചെലവുകൾ വരും വർഷങ്ങളിൽ എങ്ങനെ ഉയരുമെന്ന് നോക്കാം;
ഇന്ന് 40,000 രൂപ ചിലവുണ്ടെങ്കിൽ അത് 20 വർഷം കഴിയുമ്പോൾ അതിന്റെ മൂല്യം 1.28 ലക്ഷം രൂപയാവും. അതേ തുക 25 വർഷം കഴിയുമ്പോൾ മൂല്യം 1.72 ലക്ഷമാവും. എന്നാൽ ഈ 40,000 രൂപ 30 വർഷം കഴിയുമ്പോൾ അതിന്റെ മൂല്യം 2.30 ലക്ഷം രൂപയാവും. പണപ്പെരുപ്പം മൂലം വരും വർഷങ്ങളിൽ സംഭവിക്കാവുന്ന മാറ്റങ്ങളാണ് ഇത്.

ഭാവിയിലെ ചെലവുകൾ റിട്ടർമെന്റ് പ്ലാനിംഗിൽ ഉൾപ്പെടുത്തുക
ജോലിയിൽ നിന്നും വിരമിക്കാൻ ആഗ്രഹിക്കുന്നവർക്ക് റിട്ടയർമെന്റ് കോർപ്പസ് വലിയ ലക്ഷ്യമാണ്. നിങ്ങൾ സമ്പാദിക്കുന്ന തുക നിങ്ങളുടെ റിട്ടയർമെന്റ് സമയത്ത് ശരിയായി ഉപയോഗിത്തിൽ കൊണ്ടു വരാൻ സാധിക്കുമോ? കാരണം ഇന്നത്തെ മൂല്യം വർഷങ്ങൾക്കു ശേഷം വ്യത്യാസപ്പെടാം. അതിൽ ഭീവിയെ കുറിച്ച് ചിന്തിച്ചതിനു ശേഷം മാത്രം റിട്ടയർമെൻ്റ് പ്ലാൻ ചെയ്യുക. ഈ ചെലവുകളെക്കുറിച്ച് ചിന്തിക്കുന്നതിനുള്ള ചില മാർഗങ്ങൾ പരിശോധിക്കാം;
അടിസ്ഥാന ആവശ്യങ്ങൾക്കപ്പുറം ആസൂത്രണം ചെയ്യുക: ഭക്ഷണം, യൂട്ടിലിറ്റികൾ, ആരോഗ്യ സംരക്ഷണം തുടങ്ങിയ അടിസ്ഥാന ചെലവുകൾക്കപ്പുറം യാത്ര, വിനോദം തുടങ്ങിയ മറ്റു ചെലവുകളെയും പരിഗണിക്കണം. ഇന്നത്തെ അവശ്യവസ്തുക്കളും ജീവിതശൈലിയും ഉൾക്കൊള്ളുന്ന 70,000 രൂപയുടെ ചെലവ് 30 വർഷത്തിനുള്ളിൽ 4,00,000 രൂപയിൽ കൂടുതലായി ഉയരും, ഇത് വിരമിക്കൽ കോർപ്പസ് വർദ്ധിപ്പിക്കും.
ആയുർദൈർഘ്യ സാധ്യത: പലരും 80 വയസ്സ് വരെയും അതിനുമുകളിലും ജീവിക്കുന്നു. അതിനാൽ വിരമിച്ചവർക്ക് അതിനു ശേഷമുള്ള 25-30 വർഷത്തേക്ക് സാമ്പത്തിക കാര്യങ്ങൾ ആസൂത്രണം ചെയ്യേണ്ടി വരും.
ആരോഗ്യവുമായി ബന്ധപ്പെട്ട ചെലവുകൾ: ആരോഗ്യ സംരക്ഷണ ചെലവുകൾ പ്രധാനമാണ്. റിട്ടയർമെന്റ് കാലത്ത് സാമ്പത്തിക സമ്മർദ്ദമില്ലാത്ത ജീവിതം ആഗ്രഹിക്കുന്നവർ പ്രതിമാസ ചെലവിൽ ഇതും ഉൾപ്പെടുത്തുക.
വർദ്ധിച്ചുവരുന്ന ചെലവുകളുടെ ആഘാതം
വരുമാനക്കുറവിനൊപ്പം, വർദ്ധിച്ചുവരുന്ന ചെലവുകൾ സാമ്പത്തിക സമ്മർദ്ദത്തിലേക്ക് നയിച്ചേക്കാം. ഈ സമ്മർദ്ദം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന്, ആളുകൾ വിരമിക്കുന്നതിനു മുന്നേ ഭാവി ചെലവുകളെക്കുറിച്ച് ധാരണയുണ്ടായിരിക്കണം. ഒപ്പം കൃത്യമായ പ്ലാനിംഗും നടത്തുക
സുഖകരമായ ഒരു വിരമിക്കലിനായി എങ്ങനെ തയ്യാറെടുക്കാം
പണപ്പെരുപ്പം വെറുമൊരു സാമ്പത്തിക ആശയമല്ല. അത് നമ്മുടെ ദൈനംദിന ജീവിതത്തെ നേരിട്ട് ബാധിക്കുന്ന കാര്യമാണ്. പണപ്പെരുപ്പ നിരക്ക് വർദ്ധിക്കുമ്പോൾ 20, 25, 30 വർഷങ്ങൾ കഴിയുമ്പോൾ ജീവിതച്ചെലവിൽ അപ്രതീക്ഷിത മാറ്റങ്ങൾ വരും. വിരമിക്കുമ്പോൾ സുഖകരവും സ്വതന്ത്രവുമായ ഒരു ഭാവിക്കായി കൂടുതൽ ഫലപ്രദമായി ആസൂത്രണം ചെയ്യണം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
