വലിയ സാമ്പത്തിക ആവശ്യങ്ങൾ വരുമ്പോൾ പലരുടെയും ആശ്രയം വായ്പകളാണ്. എന്നാൽ, വായ്പാ തുകയോടൊപ്പം ഭീമമായ പലിശയും തിരിച്ചടയ്‌ക്കേണ്ടി വരും. ഇവിടെയാണ് ചിട്ടി എന്ന ധനസമാഹരണ മാർഗ്ഗം ഏറ്റവും ഉചിതമാകുന്നത്. കാരണം, ഒരു രൂപ പോലും പലിശയായി നൽകേണ്ടി വരുന്നില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ചിട്ടികളുടെ കാര്യത്തിൽ ഏറെ വിശ്വസ്തത നേടിയ ധനകാര്യ സ്ഥാപനമാണ് കെഎസ്എഫ്ഇ. സാധാരണക്കാർക്കും, ബിസിനസുകാർക്കുമെല്ലാം ഒരുപോലെ സാമ്പത്തിക നേട്ടം നൽകുന്നതിൽ കെഎസ്എഫ്ഇയുടെ ചിട്ടികൾക്ക് വലിയ പങ്കുണ്ട്.
വായ്‌പ എടുക്കുന്നതുപോലെ പെട്ടെന്ന് ഒരു പുതിയ ചിട്ടിയിൽ ചേർന്ന് തുക കൈപ്പറ്റാൻ സാധിക്കില്ല. എന്നാൽ, നിലവിലുള്ള ഒരു ചിട്ടിയിൽ ചേർന്ന് ലേലത്തിലൂടെ തുക വിളിച്ചെടുത്താൽ, സാധാരണയായി ഒരു മാസം വരെ സമയം എടുത്താണ് പണം കൈമാറുന്നത്. ചില പ്രത്യേക സാഹചര്യങ്ങളിൽ 24 മണിക്കൂറിനുള്ളിൽ പോലും നിങ്ങൾക്ക് ചിട്ടിത്തുക സ്വന്തമാക്കാൻ സാധിക്കും. ചിട്ടി ഉടൻ വിളിച്ചെടുക്കേണ്ട അടിയന്തിര സാഹചര്യങ്ങളിൽ ഈ സൗകര്യം ഏറെ പ്രയോജനകരമാണ്. വിശദമായി അറിയാം;

പെട്ടെന്ന് ചിട്ടി വിളിച്ചെടുക്കുന്നത് എങ്ങനെ?
അടിയന്തിരമായി പണം ആവശ്യമുള്ളവർക്ക് കെഎസ്എഫ്ഇ മുടക്കച്ചിട്ടി എന്ന ഓപ്ഷൻ ഉറപ്പാക്കുന്നു. സാധാരണ ചിട്ടിയിൽ ചേരുന്നതിനേക്കാൾ വേഗത്തിൽ തുക സ്വന്തമാക്കാൻ ഇത് നിങ്ങളെ സഹായിക്കും. അതിനായി കെഎസ്എഫ്ഇ ശാഖയിൽ നേരിട്ടെത്തി നിങ്ങൾക്ക് ആവശ്യമുള്ള തുകക്ക് അനുസരിച്ചുള്ള ചിട്ടിയുണ്ടോ എന്ന് തിരയുക.
അത്തരത്തിൽ ഒരു മുടക്കച്ചിട്ടി നിങ്ങൾ ഏറ്റെടുത്താൽ ആ ചിട്ടിയിൽ ഇതുവരെ തിരിച്ചടവ് മുടങ്ങിയ മാസങ്ങളിലെ മുഴുവൻ തുകയും ഒറ്റത്തവണയായി നിങ്ങൾ അടയ്‌ക്കേണ്ടി വരും. അതായത് 10 ലക്ഷത്തിന്റെ ഒരു ചിട്ടിയിൽ 4 ലക്ഷം രൂപയുടെ അടവാണ് മുടങ്ങി കിടക്കുന്നതെങ്കിൽ, ഈ 4 ലക്ഷം രൂപ നിങ്ങൾ ആദ്യം കെഎസ്എഫ്ഇയിൽ അടയ്‌ക്കണം.
മുടക്കച്ചിട്ടി തിരഞ്ഞെടുക്കുമ്പോൾ കഴിഞ്ഞ മാസം എത്ര രൂപക്കാണ് ലേലം നടന്നതെന്ന് അറിയണം. മാത്രമല്ല തിരഞ്ഞെടുത്ത മുടക്ക ചിട്ടിയിൽ എത്ര രൂപ ഡിവിഡന്റ് കിട്ടാൻ സാധ്യതയുണ്ടെന്നും ശ്രദ്ധിക്കണം.
ഒരാഴ്ച മുന്നേ ചിട്ടിയിൽ ചേരാം
ലേലം നടക്കുന്നതിൻ്റെ ഒരാഴ്ച മുന്നേ മുടക്കച്ചിട്ടിയിൽ ചേരാൻ ശ്രദ്ധിക്കണം. ചിട്ടിയിൽ ചേർന്ന ഉടൻ തന്നെ തുക മുഴുവനും അടക്കേണ്ടി വരും. ഈ ഒരാഴ്ചയക്കുള്ളിൽ മുടക്കച്ചിട്ടിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കാൻ സാധിക്കും. അതിനാൽ കൃത്യമായി ആ മാസത്തെ ലേലത്തിൽ നിങ്ങൾക്കും പങ്കെടുക്കാൻ സാധിക്കും. മാത്രമല്ല മുടക്കച്ചിട്ടിയിൽ ചേർന്ന് ലേലം വിളിച്ചെടുത്താൽ തുകക്ക് അനുസരിച്ചുള്ള ജാമ്യം നേരത്തെ തന്നെ കൈവശമുണ്ടായിരിക്കണം. പണം പിൻവലിക്കാൻ കെഎസ്എഫ്ഇ നിർദ്ദേശിക്കുന്ന ഏതെങ്കിലും ജാമ്യ വ്യവസ്ഥ സ്വീകരിക്കണം.
24 മണിക്കൂറിനുള്ളിൽ ചിട്ടിത്തുക
ലേലത്തിലൂടെ ചിട്ടി വിളിച്ചെടുത്താൽ നിങ്ങൾക്ക് 24 മണിക്കൂറിൽ തന്നെ ചിട്ടിത്തുക സ്വന്തമാക്കാം. സാധാരണയായി ഒരു മാസത്തിനു ശേഷമാണ് ഈ തുക ലഭിക്കുന്നത്. എന്നാൽ അത്യാവശ്യ ഘട്ടങ്ങളിൽ ചിട്ടി വിളിച്ചെടുത്ത് തൊട്ടടുത്ത ദിവസം തന്നെ പണം പിൻവലിക്കുന്നതിനെ ചിട്ടി പ്രൈസ് മണി അഡ്വാൻസ് പേയ്മെന്റ് എന്ന് പറയും. ഇത് മുൻകൂറായി പണം കൈപ്പറ്റാനുള്ള ഓപ്ഷനാണ്. ശ്രദ്ധിക്കേണ്ട കാര്യമെന്തെന്നാൽ ചിട്ടി പ്രൈസ് മണി അഡ്വാൻസ് പേയ്മെന്റിന് നിശ്ചിത നിരക്കിൽ പലിശ ഈടാക്കും. അതിനാൽ നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് മാത്രം ഈ ഓപ്ഷൻ ഉപയോഗിക്കുക.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications