വ്യക്തിഗത വായ്പ എടുക്കാൻ പദ്ധതിയുണ്ടോ? ഏത് ബാങ്കിലൂടെയാണ് നിങ്ങൾ വായ്പ എടുക്കാൻ ഉദ്ദേശിക്കുന്നത്? എങ്കിൽ വായ്പ എടുക്കുന്നതിനു മുന്നേ നിങ്ങൾക്ക് ഒരു പ്രീ-അപ്രൂവ്ഡ് ലോൺ ഓഫർ ഉണ്ടായിരിക്കും. ചിലപ്പോൾ ഈ ഓഫറിനെ കുറിച്ച് നിങ്ങളുടെ മൊബൈൽ നമ്പറിലേക്കോ അല്ലെങ്കിൽ ഇ-മെയിൽ വഴിയോ പരസ്യം വന്നേക്കാം... എന്നാൽ ഇത്തരം ഓഫറുകൾ നല്ലതാണോ? അതോ ഇവയെല്ലാ തട്ടിപ്പിന്റെ ഭാഗമാണോ?
സാധാരണയായി, പ്രീ-അപ്രൂവ്ഡ് ലോൺ ഓഫർ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് പരിധിക്ക് വിരുദ്ധമായി നൽകുന്നതിനാൽ ഉയർന്ന പലിശ നിരക്ക് ഈടാക്കും. അതിനാൽ ചിലപ്പോൾ ഇത് നിങ്ങളെ സാമ്പത്തിക ബാധ്യതയിലേക്ക് നയിച്ചേക്കാം. സത്യത്തിൽ പ്രീ-അപ്രൂവ്ഡ് ലോണുകളാണോ അതോ ഇൻസ്റ്റന്റ് ലോണുകളാണോ കൂടുതൽ നല്ലത്? കൂടുതൽ അറിയാം...
പ്രീ-അപ്രൂവ്ഡ് ലോണുകൾ vs ഇൻസ്റ്റന്റ് ലോണുകൾ: ഏതാണ് കൂടുതൽ നല്ലത്?
മികച്ച ഡീൽ : നിങ്ങൾ 5 ലക്ഷം വായ്പയ്ക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുമ്പോൾ, നിങ്ങൾക്ക് ആകർഷകമായ പലിശ നിരക്കിൽ 4.5 ലക്ഷം പ്രീ-അപ്രൂവ്ഡ് ഓഫർ ഉണ്ടെന്ന് കരുതുക. ആകർഷകമായ പലിശ നിരക്ക് ഓഫർ ചെയ്താൽ ഏതൊരു വ്യക്തിയും അത് അംഗീകരിക്കും. എന്നാൽ പിന്നീട് ബാക്കി 50,000 രൂപ നിങ്ങൾക്ക് മറ്റേതെങ്കിലും സ്രോതസ്സ് വഴി കണ്ടെത്തേണ്ടി വരും.

ചെറിയ തുക : നിങ്ങൾ 5 ലക്ഷം രൂപ വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ പ്രീ-അപ്രൂവ്ഡ് ലോൺ ഓഫർ 2 ലക്ഷം മാത്രമാണെങ്കിൽ അത് നിങ്ങളുടെ സാമ്പത്തിക ആവശ്യം പരിഹരിക്കില്ല. ഇത്തരം സാഹചര്യത്തിൽ ഒരു സാധാരണ അല്ലെങ്കിൽ ഇൻസ്റ്റന്റ് വായ്പ തിരഞ്ഞെടുക്കുന്നതാണ് ഉചിതം.
ഉയർന്ന ക്രെഡിറ്റ് സ്കോർ : 5 ലക്ഷം രൂപക്ക് നിങ്ങൾ വ്യക്തിഗത വായ്പക്ക് അപേക്ഷിക്കാൻ ഒരുങ്ങുമ്പോൾ ഉയർന്ന പലിശ നിരക്കുള്ള ഒരു പ്രീ-അപ്രൂവ്ഡ് ലോൺ ഓഫർ ലഭിച്ചേക്കാം. നിങ്ങൾക്ക് ഉയർന്ന ക്രെഡിറ്റ് സ്കോർ ഉള്ളതിനാൽ തീർച്ചയായും ഈ പലിശ നിരക്ക് കുറക്കാൻ സാധിക്കും. അതിനാൽ നിങ്ങൾ പ്രീ-അപ്രൂവ്ഡ് ലോൺ തന്നെ സ്വീകരിക്കാനും സാധ്യതയുണ്ട്.
ഉയർന്ന പലിശ നിരക്ക്: നിങ്ങൾക്ക് 5 ലക്ഷം വ്യക്തിഗത വായ്പ വേണമെന്ന് കരുതുക. എന്നാൽ അതേ തുകയ്ക്ക് അൽപ്പം ഉയർന്ന പലിശ നിരക്കിൽ ഒരു പ്രീ-അപ്രൂവ്ഡ് ലോൺ ഓഫർ ലഭിച്ചാൽ ഒരിക്കലും ഈ ഓഫർ സ്വീകരിക്കരുത്. ഇത്തരം അവസരങ്ങളിൽ കുറഞ്ഞ പലിശ നിരക്കിൽ ലഭിക്കാവുന്ന ഇൻസ്റ്റ്ന്റ് വായ്പകളാണ് ഉചിതം.
അനവധി ചെലവുകൾ: ഒരു ധനകാര്യ സ്ഥാപനം നിങ്ങൾക്ക് മികച്ച ഓഫറുകളോടെ വ്യക്തിഗത വായ്പ വാഗ്ദാനം ചെയ്തേക്കാം. എന്നാൽ പ്രോസസ്സിംഗ് ഫീസും മറ്റ് ചെലവുകളും വരുമ്പോൾ നിങ്ങൾക്ക് താങ്ങാവുന്നതിലും വലിയ ചിലവിലേക്ക് നയിച്ചേക്കാം. അതിനാൽ ഇതിനു പകരമായി നിങ്ങൾക്ക് ഒരു പ്രീ-അപ്രൂവ്ഡ് ഓഫർ തിരഞ്ഞെടുക്കാം...
ഇവിടെ പ്രീ-അപ്രൂവ്ഡ് ലോണും ഇൻസ്റ്റന്റ് ലോണും തമ്മിൽ നിരവധി വ്യത്യാസമുണ്ട്. രണ്ടും രണ്ട് രീതിയിൽ പ്രതിഫലിക്കുന്നു. ഏത് വായ്പ എടുക്കുമ്പോഴും നിബന്ധനകൾ കൃത്യമായി മനസിലാക്കിയ ശേഷം മാത്രം മുന്നോട്ട് പോവുക. പെട്ടെന്ന് വായ്പ ലഭിച്ചാലും ഉയർന്ന പലിശ ഈടാക്കുന്ന വായ്പയാണെങ്കിൽ നിങ്ങളെ അത് വലിയ സാമ്പത്തിക ബാധ്യതയിലേക്ക് നയിക്കും. മാത്രമല്ല നിങ്ങളുടെ ക്രെഡിറ്റ് ഹെൽത്തിനെ കുറിച്ച് ബോധവാനായിരിക്കണം. സാമ്പത്തിക ആവശ്യം മനസിലാക്കിയ ശേഷം ഇത്തരം വ്യക്തിഗത വായ്പകളെ സമീപിക്കുക. മാത്രമല്ല ഓഫറുകളിൽ ഉടൻ തന്നെ പ്രലോപിതരാവരുത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
