ഒരാൾക്ക് എപ്പോൾ വേണമെങ്കിലും സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടാകാം. പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ പലരും ചെയ്യുന്നത് ലോണുകളെയാണ്. എന്നാൽ ഒരു ലോൺ ലഭിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഈട് വെക്കാൻ കയ്യിൽ ഒന്നുമില്ലെങ്കിൽ ലോൺ ലഭിക്കുക പ്രയാസമാണ്. എന്നാൽ കയ്യിൽ ആധാർ കാർഡും കുഴപ്പമില്ലാത്ത ക്രെഡിറ്റ് സ്കോറും ഉണ്ടെങ്കിൽ എളുപ്പത്തിൽ രണ്ട് ലക്ഷം വരെ ലോൺ നേടാൻ സാധിക്കും. എന്താ വിശ്വാസം വരുന്നില്ലേ...? വിശദമായി പരിശോധിക്കാം.
എന്താണ് ആധാര്‍ കാര്‍ഡ് ലോണ്‍...?
ബാങ്കുകളും എന്‍ബിഎഫ്‌സികളും നിലവില്‍ നിങ്ങളുടെ ആധാര്‍ നമ്പറുകളുടെ അടിസ്ഥാനത്തില്‍ വ്യക്തിഗത വായ്പകള്‍ അനുവദിക്കുന്നു. അടിയന്തര ഘട്ടങ്ങളില്‍ വളരെ സൗകര്യപ്രദമായ ഓപ്ഷനായാണ് ഇത് പ്രവര്‍ത്തിക്കുന്നത്. പലപ്പോഴും മൂന്ന് ദിവസത്തിനുള്ളില്‍ ആധാര്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ലോണ്‍ ലഭിക്കുന്നതാണ്.
പ്രധാന നേട്ടങ്ങൾ
ആധാര്‍ കാര്‍ഡ് ലോണിന്‍റെ പ്രധാന നേട്ടം എന്നത് ലളിതമായ ഡോക്യുമെന്‍റേഷൻ എന്നതാണ്. അതോടൊപ്പം പൂർണമായ പേപ്പർ രഹിത പ്രോസസിംഗും ആസ്വദിക്കാം. അതോടൊപ്പം ലോൺ ലഭിക്കാൻ ഈട് നൽകേണ്ട ആവശ്യവുമില്ല. തിരിച്ചറിയല്‍, വിലാസം, പ്രായം എന്നിവയുടെയെല്ലാം തെളിവായി ആധാര്‍ മാത്രമേ വേണ്ടതുള്ളൂ.

പലിശ നിരക്ക്
ആധാർ കാർഡ് വായ്പയിലൂടെ 2 ലക്ഷം രൂപ വരെ നിങ്ങൾക്ക് വായ്പയായി ലഭിക്കും. ചില സാഹചര്യങ്ങളിൽ അതിൽ കൂടുതലും എടുക്കാം. 7.3% മുതൽ 12% വരെയാണ് ആധാർ കാർഡ് വായ്പകളുടെ പലിശ നിരക്ക്. നിങ്ങളുടെ വായ്പ തുക നിങ്ങളുടെ ബാങ്കിനെ ആശ്രയിച്ചിരിക്കും. അതിനനുസരിച്ച് പലിശ നിരക്കിലും മാറ്റം വരാം. മൊബൈല്‍ ആപ്പുകള്‍ വഴിയോ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ നിങ്ങള്‍ക്ക് വായ്പ നേടാനാകും.
യോഗ്യതാ മാനദണ്ഡങ്ങള്‍
*ആധാര്‍ വായ്പ ലഭിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 21 വയസും, പരമാവധി പ്രായം 65 വയസുമാണ്.
*ശമ്പളമുള്ളവർക്കും, സ്വയം തൊഴിൽ ചെയ്യുന്നവർക്കും വായ്പ ലഭ്യമാണ്.
*ക്രെഡിറ്റ് സ്‌കോര്‍ 750 അല്ലെങ്കില്‍ അതില്‍ കൂടുതലായിരിക്കണം.
*ആധാര്‍ വഴി വായ്പ ലഭിക്കുന്നതിന് ഒരു സ്ഥലത്ത് സ്ഥിര താമസമാക്കിയതിന്റെ രേഖ സമര്‍പ്പിക്കണം.
എങ്ങനെ അപേക്ഷിക്കാം..?
ഓൺലൈൻ അപേക്ഷയാണ് ആദ്യ കടമ്പ. വായ്പ ദാതാക്കളുടെ വെബ്‌സൈറ്റ് വഴിയോ, മൊബൈൽ ആപ്പ് വഴിയോ അപേക്ഷ സമർപ്പിക്കാം. നിങ്ങൾ ലോണിനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ നിറവേറ്റുന്നുവെങ്കിൽ, ഡോക്യുമെന്റ് അപ്ലോഡ് ചെയ്യേണ്ടതുണ്ട്. ആധാർ കാർഡ്, പാൻ കാർഡ്, വരുമാന തെളിവുകൾ എന്നിവ അപ്ലോഡ് ചെയ്യണം. തുടർന്ന് മൊബൈലിൽ വരുന്ന ഒടിപി നൽകി പ്രാമാണീകരണം പൂർത്തീകരിക്കാം. രേഖകൾ പരിാേശധിച്ച ശേഷം ബാങ്ക് നിങ്ങൾക്ക് തുടർ നിർദേശങ്ങൾ നൽകും. വായ്പ നൽകുന്നയാളെ ആശ്രയിച്ച് തുക വിതരണം 24 മുതൽ 48 മണിക്കൂർ വരെ എടുക്കാം.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications