ഒരു വ്യക്തിഗത വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ നിരവധി പ്രക്രിയകൾ നേരിടേണ്ടി വരും. എന്നാൽ പലപ്പോഴും വായ്പ അംഗീകരിക്കുന്നതിന് ഒരു ഗ്യാരണ്ടർ ആവശ്യമുണ്ടാവാറുണ്ട്. കടം വാങ്ങുന്നയാൾ വായ്പ തിരിച്ചടയ്ക്കുന്നതിൽ പരാജയപ്പെട്ടാൽ വായ്പ തിരിച്ചടയ്ക്കുമെന്ന് വായ്പ നൽകുന്നയാൾക്ക് ഉറപ്പ് നൽകുന്നയാളാണ് ഗ്യാരണ്ടർ. എന്നാൽ ഒരു ജാമ്യക്കാരൻ അല്ലെങ്കിൽ ഗ്യാരണ്ടർ ഇല്ലാതെ വ്യക്തിഗത വായ്പക്ക് അപേക്ഷിക്കാൻ സാധിക്കുമോ?
അടിയന്തിര സാഹചര്യങ്ങളിൽ പെട്ടെന്ന് അപേക്ഷിക്കാൻ സാധിക്കുന്ന വായ്പകളാണ് വ്യക്തിഗത വായ്പകൾ. ഇത്തരം വായ്പകൾക്ക് ഈട് നൽകേണ്ടി വരില്ല. മാത്രമല്ല മറ്റു വായ്പകളേക്കാൾ പലിശ നിരക്ക് കൂടുതലായിരിക്കും എന്നതും വ്യക്തിഗത വായ്പയുടെ പ്രത്യേകതയാണ്.
ഗ്യാരണ്ടർ ഇല്ലാതെ വ്യക്തിഗത വായ്പ ലഭിക്കുമോ?
സാധാരണയായി കുറഞ്ഞ ക്രെഡിറ്റ് സ്കോർ, അസ്ഥിരമായ വരുമാനം, രേഖകളിലെ തെറ്റുകൾ എന്നീ സാഹചര്യങ്ങളിലാണ് ഒരു ഗ്യാരണ്ടറുടെ ആവശ്യകത ഉണ്ടാകുന്നത്. നിങ്ങൾക്ക് നല്ല ക്രെഡിറ്റ് സ്കോർ, അതായത് 750 ന് മുകളിലുണ്ടെങ്കിൽ ഗ്യാരണ്ടർ ഇല്ലാതെ തന്നെ നിങ്ങൾക്ക് ഒരു വ്യക്തിഗത വായ്പ ലഭിക്കും.

ഗ്യാരണ്ടർ ഇല്ലാതെ വ്യക്തിഗത വായ്പ ലഭിക്കുന്നതിനുള്ള മാനദണ്ഡം
വ്യക്തിഗത വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ നിങ്ങളുടെ യോഗ്യതക്ക് അനുസരിച്ചായിരിക്കും ഗ്യാരണ്ടറെ ഒഴിവാക്കുന്നത്. അത്തരത്തിൽ എന്തെല്ലാം മാനദണ്ഡങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നതെന്ന് അറിയാം;
- നിങ്ങളുടെ പ്രായം 21 നും 60 നും ഇടയിൽ ആയിരിക്കണം.
- പ്രതിമാസം ശമ്പളം വാങ്ങുന്നയാളോ, അല്ലെങ്കിൽ സ്വയം തൊഴിൽ ചെയ്യുന്നയാളോ ആവട്ടെ, നിങ്ങളുടെ ഒരു സ്ഥിര വരുമാനം കാണിക്കുന്നതിനുള്ള സാലറി സ്ലിപ്പ് അല്ലെങ്കിൽ ഐടിആർ പോലുള്ള തെളിവുകളും ഉണ്ടായിരിക്കണം.
- നിങ്ങളുടെ ക്രെഡിറ്റ് സ്കോർ 650 ന് മുകളിലായിരിക്കണം.
- തിരിച്ചറിയൽ രേഖ, മേൽവിലാസ തെളിവ്, വരുമാന തെളിവ് എന്നീ രേഖകൾ വേണം.
- നിങ്ങൾക്ക് കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. വായ്പക്ക് അപേക്ഷിക്കുന്നതിനാൽ നിലവിലെ സ്ഥാപനത്തിൽ കുറഞ്ഞത് 1 വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.
ഗ്യാരണ്ടർ ഇല്ലാതെ എങ്ങനെ വ്യക്തിഗത വായ്പ ലഭിക്കും?
1. വായ്പക്ക് അപേക്ഷിക്കാൻ ഒരു ബാങ്ക് തിരഞ്ഞെടുക്കുക.
2. നിങ്ങളുടെ തൊഴിൽ തിരഞ്ഞെടുക്കുക.
3. മൊബൈൽ നമ്പർ, ജനനത്തീയതി, പാൻ നമ്പർ തുടങ്ങിയ വിവരങ്ങൾ നൽകുക.
4. ബാങ്ക് നിങ്ങളുടെ വരുമാനം പരിശോധിച്ച ശേഷം വായ്പാ പ്രക്രിയ തുടരും.
5. ശേഷം കെവൈസി പൂർത്തിയാക്കുക.
6. വെരിഫിക്കേഷൻ പൂർണ്ണമായാൽ 24-72 മണിക്കൂറിനുള്ളിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം ലഭിക്കും.
വ്യക്തിഗത വായ്പയുടെ പ്രത്യേകതകൾ
- വേഗത്തിൽ തന്നെ വായ്പ അംഗീകാരിക്കുകയും, വിതരണം ചെയ്യുകയും ചെയ്യും.
- വായ്പാ പ്രക്രിയക്ക് കുറഞ്ഞ രേഖകൾ മതി.
- നിങ്ങളുടെ സാമ്പത്തിക ആവശ്യത്തിന് അനുസരിച്ച് വായ്പയുടെ തുകയും തിരിച്ചടവ് കാലാവധിയും തിരഞ്ഞെടുക്കാം.
- വ്യക്തിഗത വായ്പക്ക് അപേക്ഷിക്കുമ്പോൾ ഈട് നൽകേണ്ട ആവശ്യമില്ല.
- വ്യക്തിഗത വായ്പ എടുത്ത് നിങ്ങളുടെ ഇഎംഐകൾ കൃത്യസമയത്ത് അടച്ചാൽ അത് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തുന്നതിന് കാരണമാവും.
മുകളിൽ പറയുന്ന മാനദണ്ഡങ്ങളെല്ലാം നിങ്ങൾ പാലിക്കുന്നുണ്ടെങ്കിൽ ഒരു ഗ്യാരണ്ടർ ഇല്ലാതെ തന്നെ നിങ്ങൾക്ക് വ്യക്തിഗത വായ്പക്ക് അപേക്ഷിക്കാൻ സാധിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications