ഒരു വിദ്യാർത്ഥിക്ക് വായ്പ ലഭിക്കുന്നത് ഏറ്റവും വെല്ലുവിളി നിറഞ്ഞ കാര്യമാണ്. കടം വാങ്ങുന്നയാളുടെ തിരിച്ചടവ് ശേഷി വിലയിരുത്തുന്നതിന് വരുമാന തെളിവോ സ്ഥിരമായ സാമ്പത്തിക സ്രോതസ്സോ ആവശ്യപ്പെടുന്നു നിങ്ങളിൽ നിന്നും ആവശ്യപ്പെടും. എന്നാൽ വിദ്യാർത്ഥികൾക്ക് ഇത്തരം രേഖകൾ ഉണ്ടായിരിക്കില്ല. വിദ്യാർത്ഥികൾക്ക് വ്യക്തിഗത വായ്പകൾക്ക് അപേക്ഷിക്കാം...
നിരവധി ബാങ്കുകളും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളും വിവിധ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വ്യക്തിഗത വായ്പകൾ വാഗ്ദാനം ചെയ്യുന്നു. ഇതിനു പുറമേ വിദ്യാർത്ഥികളെ സാമ്പത്തികമായി സഹായിക്കുന്നതിനായി സർക്കാർ നിരവധി പദ്ധതികളും വാഗ്ദാനം ചെയ്യുന്നു. ഉയർന്ന പലിശ നിരക്കില്ലാതെ വിദ്യാർത്ഥികൾക്ക് ആവശ്യമായ ഫണ്ടുകൾ ലഭിക്കുന്ന വ്യത്യസ്ത മാർഗങ്ങൾ ഇതാ....
ബാങ്കുകളിൽ നിന്നുള്ള വിദ്യാർത്ഥി വായ്പകൾ.....
വിവിധ ബാങ്കുകൾ വിദ്യാർത്ഥികൾക്കുള്ള വായ്പകൾ വാഗ്ദാനം ചെയ്യുന്നു. ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയിലൂടെ തൊഴിൽരഹിതരായ വിദ്യാർത്ഥികൾക്ക് വായ്പ നൽകുന്നു. ഇവിടെ ഒരു ഗ്യാരണ്ടർ ഉണ്ടെങ്കിൽ വിദ്യാർത്ഥികൾക്ക് വായ്പ ലഭിക്കും. വിദ്യാർത്ഥി വായ്പകളുടെ പലിശനിരക്ക് സാധാരണയായി വ്യക്തിഗത വായ്പകളേക്കാളും ക്രെഡിറ്റ് കാർഡുകളേക്കാളും കുറവാണ്.

മാത്രമല്ല ഈ വായ്പയിലൂടെ ജോലി ലഭിച്ചതിനുശേഷം വായ്പ തിരിച്ചടയ്ക്കുവാനുള്ള സൗകര്യങ്ങളും ചില ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നു. തിരിച്ചടവ് കാലാവധി 5 മുതൽ 15 വർഷം വരെയാണ്. ഇത് വിദ്യാർത്ഥികൾക്ക് യാതൊരു സമ്മർദ്ദവുമില്ലാതെ തിരിച്ചടയ്ക്കാൻ മതിയായ സമയം നൽകുന്നു.
ഫിൻടെക് ആപ്പുകൾ
നിരവധി ഫിൻടെക് കമ്പനികൾ വിദ്യാർത്ഥികൾക്ക് കുറഞ്ഞതും മികച്ചതുമായ പലിശ നിരക്കിൽ വായ്പകൾ നൽകുന്നു. ഇത്തരം ഇൻസ്റ്റൻ്റ് വായ്പകൾക്ക് അപേക്ഷിക്കുവാൻ കുറഞ്ഞ രേഖകൾ മാത്രമേ ആവശ്യമുള്ളൂ . മാത്രമല്ല നിങ്ങൾക്ക് ബാങ്ക് ശാഖകളിൽ നേരിട്ട് പോകേണ്ടതിന്റെ ആവശ്യകതയുമില്ല. ഓരോരുത്തർക്കും പരമാവധി വായ്പാ പരിധിയുണ്ട്. 10,000 രൂപ മുതൽ മുതൽ 5,00,000 ലക്ഷം വരെ വായ്പ ഉറപ്പാക്കാം.
ഇൻസ്റ്റന്റ് വായ്പയ്ക്ക് നിങ്ങൾക്ക് എളുപ്പത്തിൽ സ്മാർട്ട്‌ഫോണിലൂടെ അപേക്ഷിക്കാം. വായ്പ എടുക്കുന്ന ആപ്പ് ഡൗൺലോഡ് ചെയ്ത് രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കുക. ആധാർ നമ്പർ, പാൻ കാർഡ്, വരുമാനം തെളിയിക്കുന്ന രേഖ തുടങ്ങിയ വിവരങ്ങൾ സമർപ്പിക്കേണ്ടതുണ്ട്.
ഇത്തരം വായ്പകൾ സുരക്ഷിതമല്ല, അതിനാൽ തിരിച്ചടവുകൾ സംബന്ധിച്ച് ജാഗ്രത പാലിക്കണം. വൈകിയ തിരിച്ചടവ് ഉയർന്ന പിഴകൾക്ക് കാരണമാവുകയും അപേക്ഷകരുടെ ക്രെഡിറ്റ് സ്കോറുകളെ അത് ബാധിക്കുകയും ചെയ്യും.
പിയർ-ടു-പിയർ ലെൻഡിംഗ് പ്ലാറ്റ്‌ഫോമുകൾ
പിയർ-ടു-പിയർ (P2P) വായ്പാ പ്ലാറ്റ്‌ഫോമുകൾ താരതമ്യേന പുതിയതും എന്നാൽ ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കുന്നതുമായ ഓപ്ഷനാണ്. പരമ്പരാഗത ബാങ്കുകളെയോ മറ്റ് ധനകാര്യ സ്ഥാപനങ്ങളെയോ ആശ്രയിക്കാതെ വ്യക്തികൾക്ക് തന്നെ പണം വായ്പ നൽകാവുന്ന പ്ലാറ്റ്‌ഫോമുകളാണ് ഇവ. കടം വാങ്ങുന്നയാളുടെ ആവശ്യകതകളെയും സാമ്പത്തിക സ്ഥിതിയെയും അടിസ്ഥാനമാക്കിയാണ് ഈ പ്ലാറ്റ്‌ഫോമുകൾ വായ്പകൾ വാഗ്ദാനം ചെയ്യുന്നത്.
എന്നിരുന്നാലും വിദ്യാർത്ഥികൾ ഇത്തരം പ്ലാറ്റ്ഫോമിലൂടെ വായ്പ എടുക്കുമ്പോൾ പരമ്പരാഗത ബാങ്കുകൾ നൽകുന്നതിനേക്കാൾ ഉയർന്ന പലിശ നിരക്ക് ഈടാക്കിയേക്കാം.
സർക്കാർ വായ്പാ പദ്ധതികൾ
സ്ഥിരമായ വരുമാന സ്രോതസ്സ് ഇല്ലെങ്കിൽ പോലും, വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം തുടരാൻ സഹായിക്കുന്നതിന് സർക്കാർ വിവിധ പദ്ധതികൾ വാഗ്ദാനം ചെയ്യുന്നു. വിദ്യാർത്ഥികൾക്കുള്ള സർക്കാർ വായ്പകൾ എളുപ്പത്തിൽ ലഭിക്കുകയും മികച്ച തിരിച്ചടവ് ഓപ്ഷനുകളും നൽകുന്നു. ഇവിടെ ജാമ്യം നൽകുകയോ അല്ലെങ്കിൽ ഒരു ഗ്യാരണ്ടറുടെ സഹായം തേടുകയോ വേണ്ട. ഇത്തരത്തിൽ എടുക്കുന്ന വിദ്യാഭ്യാസ വായ്പകൾക്ക് കേന്ദ്ര സർക്കാർ പരമാവധി 7.5 ലക്ഷം രൂപ വായ്പ വരെ വാഗ്ദാനം ചെയ്യുന്നു.
ഉന്നത വിദ്യാഭ്യാസത്തിനായി മിടുക്കരായ വിദ്യാർത്ഥികളെ സാമ്പത്തികമായി സഹായിക്കുന്നതിനായി സർക്കാർ പിഎം-വിദ്യാലക്ഷ്മി പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. ഈ പദ്ധതി പ്രകാരം, പൂർണ്ണമായും ഡിജിറ്റൽ പ്രക്രിയയിൽ വിദ്യാർത്ഥികൾക്ക് 10 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് അപേക്ഷിക്കാം. ഇവിടെ പ്രതിവർഷം 8 ലക്ഷം രൂപ കുടുംബ വരുമാനമുള്ള വിദ്യാർത്ഥികൾക്ക് ഈ വായ്പക്ക് അപേക്ഷിക്കാം. പലിശ നിരക്കുകൾ സാധാരണയായി പ്രതിവർഷം 8.5% മുതലാണ് ആരംഭിക്കുന്നത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications