മനുഷ്യ ജീവിതത്തിലെ വരാനിരിക്കുന്ന ഓരോ നിമിഷവും അപ്രതീക്ഷിതമാണ്. എന്തും എപ്പോഴും സംഭവിക്കാം. അതുകൊണ്ടു തന്നെ ഏത് സമയത്ത് സാമ്പത്തിക പിൻബലം നൽകുന്ന നിക്ഷേപങ്ങളുണ്ടാവുക എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, വിരമിക്കൽ തുടങ്ങിയ ജീവിതത്തിലെ സുപ്രധാന നാഴികക്കല്ലുകൾ ആസൂത്രണം ചെയ്യാൻ സാധിക്കുന്ന നിക്ഷേപ പദ്ധതികളുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) വ്യത്യസ്ത പോളിസികൾ അവതരിപ്പിക്കാറുണ്ട്. നിക്ഷേപിക്കുന്നതിനൊപ്പം ജീവിതത്തിനും സുരക്ഷിതത്വം നൽകുന്ന പദ്ധതികളാണ് ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ നൽകുന്നത്.
ജീവന്‍ ആനന്ദ് പോളിസി
ഉപഭോക്താവിന്‍റെ ആവശ്യാനുസരണം തെരഞ്ഞെടുക്കാന്‍ കഴിയുന്ന തരത്തില്‍ വ്യത്യസ്തമാര്‍ന്ന പോളിസികളാണ് എല്‍ഐസിക്ക് ഉള്ളത്. ലൈഫ് ഇന്‍ഷൂറന്‍സിന്‍റേയും സമ്പാദ്യത്തിന്‍റേയും സാധ്യത നൽകുന്നൊരു പോളിസിയാണ് എൽഐസി ജീവൻ ആനന്ദ്. എല്‍ഐസി ജീവന്‍ ആനന്ദ് ഒരു നോണ്‍ ലിങ്ക്ഡ്, പാര്‍ട്ടിസിപേറ്റിംഗ്, വ്യക്തിഗത, ലൈഫ് ഇന്‍ഷൂറന്‍സ് പ്ലാനാണ്. ഇന്‍ഷുറന്‍സ് കവറേജിന് പുറമെ നിക്ഷേപത്തിന് ഇരട്ടി ബോണസ് ലഭിക്കുന്ന എല്‍ഐസിയുടെ പ്ലാനാണ് ജീവന്‍ ആനന്ദ് പോളിസി. 45 രൂപയുടെ നിക്ഷേപത്തിൽ 25 ലക്ഷം രൂപയുടെ മികച്ച വരുമാനം ഉറപ്പാക്കാൻ ജീവന്‍ ആനന്ദ് പോളിസിലൂടെ സാധിക്കും. 18 വയസ് പൂര്‍ത്തിയായ വ്യക്തിക്ക് എല്‍ഐസി ജീവന്‍ ആനന്ദ് പോളിസിയില്‍ ചേരാം. പോളിസിയില്‍ ചേരാനുള്ള ഉയര്‍ന്ന പ്രായ പരിധി 50 വയസാണ്.

ജീവൻ ആനന്ദ് പോളിസിയുടെ ഗുണങ്ങൾ എന്തൊക്കെ എന്ന് പരിശോധിക്കാം
ഒരു ദീർഘകാല സേവിംഗ്സ് പ്ലാൻ ആണ് ജീവൻ ആനന്ദ്. റിട്ടയർമെന്‍റ് ഫണ്ട് സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ പോളിസി അനുയോജ്യമാണ്. നിക്ഷേപങ്ങളിൽ നിന്ന് തുടരെത്തുടരെ പണം പിൻവലിക്കാത്തവർക്കും ഇതിലൂടെ പ്രയോജനം ലഭിക്കും. പോളിസിയുടെ ലോക്ക് ഇൻ പിരീഡ് ദൈർഘ്യമേറിയതാണ് എന്നതിനോടൊപ്പം തന്നെ പോളിസിയ്ക്ക് ആനുകൂല്യങ്ങളും കൂടുതലാണ്.
1. പോളിസി കാലയളവ് പൂർത്തിയായാൽ ഉയർന്ന തുക ലഭിക്കും.
2. പോളിസി കാലയളവിനിടെ പോളിസി ഉടമ മരണപ്പെട്ടാൽ കുടുംബത്തിന് സാമ്പത്തിക സഹായം നൽകും.
3. പോളിസിയിൽ നിക്ഷേപിക്കുന്നതിലൂടെ, എൽഐസിയുടെ ലാഭത്തിൽ പങ്കാളിയാകാൻ സാധിക്കും.
4. നികുതിയിളവുകൾക്ക് അർഹതയുണ്ട്
5. ഏറ്റവും കുറഞ്ഞ തുകയ്ക്കുള്ള പ്രീമിയവും ലഭ്യമാണ്
6. ഉയർന്ന നിക്ഷേപത്തിന് പരിധിയില്ല. അത് സാമ്പത്തിക ലക്ഷ്യത്തിനനുസരിച്ചുള്ള പോളിസി ക്രമീകരിക്കാൻ സഹായിക്കുന്നു.
പോളിസി പ്രീമിയം
പോളിസി പ്രീമിയം മാസത്തിലോ ത്രൈമാസത്തിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലോ അടയ്ക്കാം. മാസത്തില്‍ പ്രീമിയം അടയ്ക്കുന്നൊരാള്‍ക്ക് 15 ദിവസം ഗ്രേസ് പിരിയഡുണ്ട്. മറ്റു തവണ രീതി ഉപയോഗിക്കുന്നവര്‍ക്ക് 30 ദിവസമാണ് ഗ്രേസ് പിരിയഡ്. 15 വര്‍ഷത്തിനും 35 വര്‍ഷത്തിനും ഇടയില്‍ പോളിസി കാലാവധി തീരുമാനിക്കാം.
പോളിസി കാൽക്കുലേറ്റർ
5 ലക്ഷം രൂപ അഷ്വേഡ് തുകയുള്ള പോളിസി 35 വർഷത്തേക്ക് ആരംഭിച്ചാലുള്ള പ്രീമിയവും മെച്യൂരിറ്റി തുകയും കണക്കാക്കാം. 5 ലക്ഷം രൂപ ലഭിക്കണമെങ്കിൽ പ്രതിവർഷം 16200 രൂപ പ്രീമിയമായി നൽകണം. അതായത് മാസം 1350 രൂപ പ്രീമിയമായി അടയ്ക്കണം. ദിവസം അടയ്ക്കേണ്ട തുക കൂടി കണക്ക് കൂട്ടിയാൽ 45 രൂപ മാത്രം. 35 വർഷം കൊണ്ട് കിട്ടുന്ന മെച്യൂരിറ്റി തുക 25 ലക്ഷമായി ഉയരും. പോളിസി ബോണസ് സഹിതമാണ് കാലാവധിയിൽ 25 ലക്ഷം രൂപ ലഭിക്കുന്നത്.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications
