എല്ലാർക്കും ഇൻഷുറൻസ് പരിരക്ഷ എന്ന ലക്ഷ്യത്തോടെയാണ് തപാൽ വകുപ്പിന്റെ ബാങ്കായ ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് 'മഹാസുരക്ഷാ ഡ്രൈവ്' എന്ന പദ്ധതിക്ക് തുടക്കമിട്ടത്. ഒരു വ്യക്തിക്ക് 1000 രൂപയിൽ താഴെയുള്ള വാർഷിക പ്രീമിയത്തിൽ 15 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ നൽകുന്ന ടോപ്പപ്പ് പ്ലാൻ, മൂന്ന് ലക്ഷം രൂപയുടെ കാൻസർ കെയർ പ്ലാൻ, 15 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പ്ലാൻ എന്നീ പദ്ധതികൾ ലഭ്യമാണ്. ഇവ കൂടാതെ വാഹന ഇൻഷുറൻസ്, വ്യക്തിഗത ആരോഗ്യ ഇൻഷുറൻസ് എന്നിവയും ഡ്രൈവിന്റെ ഭാഗമാണ്.
ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ടോപ് അപ്പ് പ്ലാന്‍
899 രൂപയുടെ വ്യക്തിഗത പ്ലാനിൽ 15 ലക്ഷം രൂപയുടെ നേട്ടമാണ് ലഭിക്കുക. കുടുംബമായി ചേരുമ്പോള്‍ നിരക്കില്‍ ഇളവുണ്ട്. അതായത്, രണ്ടു വ്യക്തികള്‍ക്കായാണെങ്കില്‍ 1,399 രൂപയും രണ്ടു വ്യക്തികളും അവരുടെ ഒരു കുട്ടിക്കും കൂടി 1,799 രൂപയും രണ്ടു വ്യക്തികള്‍ രണ്ടു കുട്ടികള്‍ എന്നിവര്‍ക്കായി 2,199 രൂപ എന്നിങ്ങനെയാണ് വരുന്ന ചെലവ്. നിവ ബുപാ ഇൻഷുറൻസുമായി ചേർന്നാണ് ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് 15 ലക്ഷം രൂപ പരിരക്ഷ ഈ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ടോപ് അപ്പ് പ്ലാന്‍ നൽകുന്നത്.

കിടത്തി ചികിത്സിക്കുമ്പോള്‍ ആദ്യത്തെ 2 ലക്ഷം ക്ലെയിം ലഭിക്കുന്നതല്ല, തുടര്‍ന്ന് അതേ വര്‍ഷം 5 ലക്ഷം വരെ ഉള്ള ക്ലെയിം ടൈ അപ്പ് ഉള്ള ഹോസ്പിറ്റുകളില്‍ ക്യാഷ്‌ലസ് ആയി തന്നെ ലഭിക്കും. നിലവില്‍ മറ്റെന്തെങ്കിലും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതികളില്‍ അംഗമായിട്ടുള്ളവര്‍ക്കും ഈ പദ്ധതിയില്‍ ചേരാവുന്നതാണ്. നിലവില്‍ ചില അസുഖമുള്ളവര്‍ക്ക് ചേരാന്‍ സാധിക്കില്ല. എന്നാൽ ചില അസുഖങ്ങൾ പരിഗണിക്കുന്നുമുണ്ട്. പോളിസി എടുത്ത് 30 ദിവസത്തിനു ശേഷം വരുന്ന എല്ലാ അസുഖങ്ങളും പ്ലാനിൽ കവർ ചെയ്യുന്നുണ്ട്. അതോടൊപ്പം കവര്‍ ഈ പ്ലാനില്‍ ആദ്യ രണ്ടു വര്‍ഷം കാത്തിരിക്കേണ്ടി വരുന്ന ചുരുക്കം ചില അസുഖങ്ങളും ഉണ്ട്.
ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്കാണ് പോളിസി എടുക്കാന്‍ കഴിയുക. ഇല്ലാത്തവര്‍ക്ക് തല്‍ക്ഷണം 200 രൂപ നല്‍കി അക്കൗണ്ട് തുറക്കാം. 18 മുതൽ 65 വയസുവരെ ഉള്ള ആർക്കും ഈ സ്‌കീമിൽ ചേരാവുന്നതാണ്. കുട്ടികള്‍ ആണെങ്കില്‍ ജനിച്ച് 91 ദിവസം മുതല്‍ പോളിസിയില്‍ ഉള്‍പ്പെടുത്താം. പോസ്റ്റ്‌മാൻ വഴിയാണ് പോളിസിയിൽ ചേരേണ്ടത്. അക്കൗണ്ട് എടുക്കാന്‍ ആധാര്‍, പാന്‍ തുടങ്ങിയ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്.
അന്ത്യോദയ ശ്രമിക് സുരക്ഷാ യോജന
രാജ്യത്തെ അസംഘടിത തൊഴിലാളികൾക്ക് 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതിയാണ് അന്ത്യോദയ ശ്രമിക് സുരക്ഷാ യോജന. തൊഴിലുറപ്പ് ഉൾപ്പെടെയുള്ള അസംഘടിതമേഖലാ തൊഴിലാളികളെ ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്താനാണ് ലക്ഷ്യം. തൊഴിലിടങ്ങളിലും അല്ലാതെയുമുള്ള അപകടങ്ങളിൽ പൂർണ പരിരക്ഷയാണ് ഉറപ്പു നൽകുന്നത്. റോഡപകടം, തീപ്പൊള്ളൽ, വഴുതി വീഴൽ, പാമ്പു കടിയേൽക്കൽ തുടങ്ങിയ അപകടങ്ങൾക്കെല്ലാം ഇൻഷുറൻസ് പരിരക്ഷ പദ്ധതി ഉറപ്പാക്കുന്നു.
തൊട്ടടുത്തുള്ള പോസ്റ്റ് ഓഫിസിൽ ഐപിപിബി അക്കൗണ്ട് തുടങ്ങി തൊഴിലാളികൾക്കു പദ്ധതിയിൽ അംഗമാകാം. 200 രൂപയാണ് ചെലവ്. ഇൻഷുറൻസിന്റെ കാലാവധി ഒരു വർഷമാണ്. പിന്നീട് ഓരോ വർഷവും പ്രീമിയം അടച്ച് പുതുക്കാം. പുതുതായി ചേരേണ്ടവർക്കു പോസ്റ്റ് ഓഫീസ്/IPPB ഏജന്റ് വഴി തത്സമയം അക്കൗണ്ട് തുറക്കാവുന്നതാണ്.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?



Click it and Unblock the Notifications
