വർധിച്ചുവരുന്ന ചെലവുകൾ നിയന്ത്രിക്കുന്നതിന് സ്ഥിരമായ ഒരു വരുമാനം ആവശ്യമാണ്. ഒരു വ്യക്തി എപ്പോൾ വിരമിക്കണമെന്ന് പരുഗണിക്കാതെ തന്നെ, സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതിനും സുരക്ഷിതമായ വിരമിക്കൽ ഉറപ്പാക്കുന്നതിനും ലൈഫ് ഇൻഷുറൻസ് അത്യാവശ്യമാണ്. കാരണം, എല്ലാ ദിവസവും ജോലി ചെയ്യാൻ ചിലപ്പോൾ നിങ്ങൾക്ക് സാധിച്ചോളണം എന്നില്ല. ചില സന്ദർഭങ്ങളിൽ, ആരോഗ്യത്തെയും കുടുംബത്തെയും നിങ്ങൾക്ക് കൂടുതൽ പരിഗണിക്കേണ്ടി വന്നേക്കാം. എങ്കിലും, നിങ്ങൾക്ക് സ്ഥിര വരുമാനം ആവശ്യമാണ്. ഇനി നിങ്ങൾ നേരത്തെ വിരമിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിലും അല്ലെങ്കിൽ 60 വയസിലാണ് വിരമിക്കുന്നതെങ്കിലും, തുടർച്ചയായ വരുമാനം നിങ്ങൾക്ക് ആവശ്യമായി വരുന്നു.
ഒരു വിരമിക്കൽ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്, നിങ്ങൾ 60 വയസ് വരെ ജോലി ചെയ്യുകയും അതിന് ശേഷം നിങ്ങളുടെ പെൻഷനെ ആശ്രയിക്കുകയും ചെയ്യുന്നതാണ്. ഇ.പി.എഫും എൻ.പി.എസും മികച്ച പദ്ധതികളാണെങ്കിലും, വിരമിച്ചതിന് ശേഷമുള്ള നിങ്ങളുടെ ജീവിതത്തിൽ ചിലപ്പോൾ അത് മതിയാവുന്നതല്ല. അപ്പോൾ, പരമ്പരാഗത ഇൻഷുറൻസ് പദ്ധതികൾ നിങ്ങളുടെ വിരമിക്കലിന് ശേഷമുള്ള ജീവിതത്തിൽ അധിക സുരക്ഷ നൽകുന്നു. അത്തരത്തിൽ പരമ്പരാഗത ഇൻഷുറൻസ് പദ്ധതികളിൽ ഉൾപ്പെടുന്ന, സുരക്ഷാ വലയത്തോട് കൂടെയുള്ള ഒരു സമ്പാദ്യ പദ്ധതിയാണ് എൻഡോവ്മെന്റ് പദ്ധതികൾ. അവ ലൈഫ് കവറും സേവിംഗും വാഗ്ദാനം ചെയ്യുന്നു. ഇതിൽ നിങ്ങൾ പതിവായി പണമടക്കുമ്പോൾ, പോളിസിയുടെ അവസാനത്തിൽ നിങ്ങളുടെ വിരമിക്കൽ സമ്പാദ്യം കാര്യമായി ഉയർത്താൻ സാധിക്കുന്ന ഒരു തുക നിങ്ങൾക്ക് ലഭിക്കും.

ഇനിയൊരു ആരോഗ്യ ഇൻഷുറൻസ് ഉണ്ടായിരിക്കുന്നത് എപ്പോഴും നല്ലതാണ്. കാരണം, നിങ്ങൾക്ക് പ്രായമാകുമ്പോൾ, അപ്രതീക്ഷിതമായ മെഡിക്കൽ ചെലവുകൾ നിങ്ങളുടെ സമ്പാദ്യത്തിൽ നിന്ന് വലിയൊരു ഭാഗം എടുക്കാൻ സാധ്യതയുണ്ട്. ഈ അവസരത്തിൽ ഒരു വ്യക്തമായ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നിങ്ങൾക്ക് സാമ്പത്തികമായ സുരക്ഷ ഉറപ്പാക്കുന്നു. അതിനാൽ മെഡിക്കൽ ആവശ്യങ്ങൾക്കായി പണമടയ്ക്കുന്നതിന്, നിങ്ങളുടെ വിരമിക്കൽ ഫണ്ടുകളെ നിങ്ങൾ ആശ്രയിക്കേണ്ടി വരുന്നില്ല. വ്യക്തമായി പറഞ്ഞാൽ, പരമ്പരാഗത ഇൻഷുറൻസ് പദ്ധതികൾ നിങ്ങൾ ജോലിയിൽ നിന്ന് വിരമിച്ചാലും, സമ്പാദ്യത്തെ ബാധിക്കാതെ തന്നെ നിങ്ങളുടെ ആവശ്യങ്ങളെ നികത്തുന്നു.
മാത്രമല്ല, ഈ ഇൻഷുറൻസ് പദ്ധതികൾ നിങ്ങളുടെ വിരമിക്കലിനായി ആസൂത്രണം ചെയ്യുക മാത്രമല്ല, ബിൽറ്റ്-ഇൻ ലൈഫ് കവർ ഉപയോഗിച്ച് നിങ്ങളുടെ കുടുംബത്തെ സാമ്പത്തികമായി സംരക്ഷിക്കുകയും ചെയ്യുന്നു. കൂടാതെ ഇത്തരം ഇൻഷുറൻസ് പദ്ധതികൾക്ക് പലപ്പോഴും നികുതി ഇളവും ലഭിക്കുന്നതോടൊപ്പം, പല പദ്ധതികളിലും അവയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിന് നികുതി രഹിത പേഔട്ടുകൾ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ഇൻഷുറൻസ് പദ്ധതികൾ നിങ്ങളുടെ ജീവിതത്തിന് അനുയോജ്യമായ ഒരു വഴക്കം ഉണ്ടാക്കുന്നു. നിങ്ങളുടെ കാലശേഷം നിങ്ങളുടെ കുടുംബത്തെയും സുരക്ഷിതമായി പരിപാലിക്കാൻ ഇൻഷുറൻസ് പദ്ധതികൾക്കാവുന്നു.
ഇനി നിങ്ങൾ ഓർക്കേണ്ട പ്രധാന കാര്യം എന്തെന്നാൽ, ജോലിയിൽ നിന്ന് വിരമിക്കുന്നത് നിങ്ങളുടെ കരിയർ അവസാനിപ്പിക്കുകയല്ല. യഥാർത്ഥത്തിൽ സാമ്പത്തിക സ്വാതന്ത്ര്യം നേടുന്ന ഒരു പുതിയ ജീവിതം ആരംഭിക്കുകയാണ്. നിങ്ങൾ കൃത്യമായ മാർഗം പിന്തുടരുന്നതോടൊപ്പം, നിങ്ങളുടെ വിരമിക്കൽ ആസൂത്രണത്തിലേക്ക് പരമ്പരാഗത ലൈഫ് ഇൻഷുറൻസ് പദ്ധതികൾ കൂടിച്ചേരുമ്പോൾ നിങ്ങൾക്ക് കാര്യമായ മനസ്സമാധാനം ലഭിക്കുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
