സേവിം​ഗ്സ് അക്കൗണ്ടുള്ളവ‍ർ, പണം വേ​ഗം സ്വീപ് ഇൻ എഫ്ഡിയിലേയ്ക്ക് മാറ്റിക്കൊള്ളൂ, കാരണമെന്ത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വകാര്യ ബാങ്കായ കൊട്ടക് മഹീന്ദ്ര ബാങ്ക് മെയ് 25 ന് സേവിംഗ്സ് അക്കൗണ്ട് പലിശ നിരക്ക് കുറച്ചു. ഒരു ലക്ഷത്തിന് മുകളിലുള്ള അക്കൗണ്ട് ബാലൻസിന്, നിരക്ക് 4.5 ശതമാനത്തിൽ നിന്ന് 4 ശതമാനമായി കുറച്ചു. ഒരു ലക്ഷത്തിൽ താഴെയുള്ള ബാലൻസിൽ നിരക്ക് 3.75 ശതമാനത്തിൽ നിന്ന് 3.5 ശതമാനമായും കുറച്ചു. മാർച്ചിൽ ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബാലൻസിന് 6% പലിശ വാഗ്ദാനം ചെയ്തിരുന്ന സ്ഥാനത്താണ് ഇപ്പോൾ വെറും 4 ശതമാനമായി പലിശ കുറഞ്ഞിരിക്കുന്നത്.

 

പലിശ കുറയ്ക്കൽ

പലിശ കുറയ്ക്കൽ

മറ്റ് ബാങ്കുകളും കഴിഞ്ഞ രണ്ട് മാസമായി നിരക്ക് അതിവേഗം കുറച്ചു കൊണ്ടിരിക്കുകയാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) എല്ലാ സേവിംഗ്സ് അക്കൗണ്ടുകളുടെയും നിരക്ക് ഏപ്രിലിൽ 2.75 ശതമാനമായി കുറച്ചിരുന്നു. റിസർവ് ബാങ്ക് പോളിസി നിരക്കുകൾ കുറയ്ക്കുന്നതിനാൽ സേവിംഗ്സ് അക്കൗണ്ടുകളുടെ സ്ഥിര നിക്ഷേപങ്ങളുടെയും പലിശ നിരക്കും കുത്തനെ കുറയുകയാണ്. സേവിംഗ്സ് അക്കൗണ്ടുകളുടെ പലിശ നിരക്ക് കുറയുന്ന സാഹചര്യത്തിൽ നിക്ഷേപകർ സ്വീപ്പ് ഇൻ ഫിക്സഡ് ഡെപ്പോസിറ്റുകളിലേക്ക് (എഫ്ഡി) കുറച്ച് പണം നീക്കി വയ്ക്കുന്നത് നല്ലതാണ്.

എന്താണ് സ്വീപ്പ് ഇൻ നിക്ഷേപം?

എന്താണ് സ്വീപ്പ് ഇൻ നിക്ഷേപം?

നിങ്ങളുടെ സേവിംഗ്സ് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള ഒരു സ്ഥിര നിക്ഷേപമാണ് സ്വീപ്പ് ഇൻ എഫ്ഡി. സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളേക്കാൾ ഉയർന്ന പലിശനിരക്ക് ഇത് നൽകുന്നു. മറ്റ് എഫ്ഡികളുടേതിന് സമാനമാണ് സ്വീപ് ഇൻ എഫ്ഡിയും. ഉദാഹരണത്തിന്, കോട്ടക് മഹീന്ദ്ര ബാങ്കിലെ 365 ദിവസത്തെ എഫ്ഡിയ്ക്ക് 5.25 ശതമാനം പലിശ ലഭിക്കും. സേവിംഗ്സ് അക്കൗണ്ടിലെ 3.5-4 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ സ്വിപ് ഇൻ എഫ്ഡിയാണ് ലാഭകരം. മാത്രമല്ല നിങ്ങളുടെ ആവശ്യമനുസരിച്ച് സ്വീപ്പ് ഇൻ എഫ്ഡിയിൽ നിന്നും പണം ചെലവഴിക്കാനും കഴിയും.

സേവിംഗ്‌സ് അക്കൗണ്ട് ബാലൻസിന് 7 ശതമാനം പലിശ ലഭിക്കുമെന്നോ?സേവിംഗ്‌സ് അക്കൗണ്ട് ബാലൻസിന് 7 ശതമാനം പലിശ ലഭിക്കുമെന്നോ?

സ്വീപ്പ് ഇൻ നിക്ഷേപം പ്രവർത്തിക്കുന്നത് എങ്ങനെ?

സ്വീപ്പ് ഇൻ നിക്ഷേപം പ്രവർത്തിക്കുന്നത് എങ്ങനെ?

നിങ്ങളുടെ സേവിംഗ്സ് അക്കൗൽ 5,000 രൂപയും നിങ്ങളുടെ സ്വീപ്പ് ഇൻ എഫ്ഡിയിൽ ഒരു ലക്ഷം രൂപയും ഉണ്ടെന്ന് കരുതുക. എന്നാൽ നിങ്ങൾക്ക് 20,000 രൂപ ചെലവഴിക്കേണ്ടതുണ്ട്. ഇത്തരം സാഹചര്യത്തിൽ നിങ്ങളുടെ സേവിംഗ്സ് അക്കൗണ്ട് ബാലൻസായ 5,000 രൂപയ്ക്ക് മുകളിലുള്ള 15,000 രൂപ സ്വീപ്പ് ഇൻ എഫ്ഡിയിൽ നിന്ന് നിങ്ങളുടെ സേവിംഗ്സ് അക്കൗണ്ടിലേക്ക് എത്തും. ഇത്തരം നേരത്തെയുള്ള ‌‌‌‌‌പിൻ‌വലിക്കൽ നടത്തുമ്പോൾ തുകയും കാലാവധിയും അനുസരിച്ച് നിങ്ങൾക്ക് ബാധകമായ പലിശ നിരക്ക് ലഭിക്കും.

സേവിംഗ്‌സ് അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണംസേവിംഗ്‌സ് അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

എന്തുകൊണ്ട് പരമ്പരാഗത എഫ്.ഡി?

എന്തുകൊണ്ട് പരമ്പരാഗത എഫ്.ഡി?

എഫ്ഡിയിൽ നിന്ന് നേരത്തെയുള്ള പിൻവലിക്കലിന് സാധാരണ ബാങ്കുകൾ പിഴ ഈടാക്കുന്നു. ഇത് എഫ്ഡി മൈനസ് 1% പലിശനിരക്ക് ആകാം. എഫ്ഡി പിൻവലിക്കാൻ നിങ്ങൾ ബ്രാഞ്ച് സന്ദർശിക്കേണ്ടതുണ്ട്. എന്നാൽ സ്വീപ്പ്-ഇൻ എഫ്ഡികളിൽ, പിഴയൊന്നുമില്ല. കൂടാതെ, ചില ബാങ്കുകൾ സ്വീപ്പ്- ഔട്ട് സൗകര്യവും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് ഒരു നിർദ്ദിഷ്ട പരിധിക്ക് മുകളിലുള്ള ബാലൻസ് സ്വീപ്പ് ഇൻ എഫ്ഡിയിലേക്ക് സ്വപ്രേരിതമായി മാറ്റുന്നു.

പോരായ്മകൾ

പോരായ്മകൾ

നിങ്ങളുടെ സേവിംഗ്സ് അക്കൗണ്ടിലോ ശമ്പള അക്കൗണ്ടിലോ ധാരാളം ഇടപാടുകൾ ഉണ്ടെങ്കിൽ, അത് സ്വീപ്പ് എഫ്ഡിയുമായി ലിങ്കുചെയ്യുന്നത് നികുതി ആവശ്യങ്ങൾക്കായി വരുമാനം കണക്കാക്കുന്നത് വളരെ സങ്കീർണ്ണമാക്കും. നിങ്ങൾക്ക് പതിവ് ചെലവുകൾ ആവശ്യമില്ലെന്ന് ന്യായമായും ഉറപ്പുള്ള ഒരു തുക മാത്രം സ്വീപ് എഫ്ഡിയിൽ നിക്ഷേപിക്കുക. ഒരു സാധാരണ എഫ്ഡി ഒരു മുതിർന്ന പൗരന് ഉയർന്ന നിരക്ക് വാഗ്ദാനം ചെയ്തേക്കാം, എന്നാൽ സ്വീപ്പ് ഇൻ എഫ്ഡിയിൽ അത്രയും ഉയ‍‍‍ർന്ന പലിശ ലഭിക്കണമെന്നില്ല.

പി‌പി‌എഫ്, സുകന്യ സമൃദ്ധി യോജന, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ: ഏറ്റവും പുതിയ പലിശ നിരക്കുകൾ ഇതാപി‌പി‌എഫ്, സുകന്യ സമൃദ്ധി യോജന, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ: ഏറ്റവും പുതിയ പലിശ നിരക്കുകൾ ഇതാ

English summary

Interest Falling; Savings Account Holders Can Transfer Money To Sweep In FD സേവിം​ഗ്സ് അക്കൗണ്ടുള്ളവ‍ർ, പണം വേ​ഗം സ്വീപ് ഇൻ എഫ്ഡിയിലേയ്ക്ക് മാറ്റിക്കൊള്ളൂ, കാരണമെന്ത്?

Interest rates on savings accounts is falling, So investors can put some money into Sweep-In-Fixed Deposits (FDs). Read in malayalam.
Story first published: Thursday, May 28, 2020, 8:10 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X