അപകട സാധ്യത (റിസ്‌ക്) കുറഞ്ഞ ഏറ്റവും മികച്ച നിക്ഷേപമെന്ന നിലയില്‍ ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ആകര്‍ഷണീയത ഏറെയുണ്ട്.
അപകട സാധ്യത (റിസ്‌ക്) കുറഞ്ഞ ഏറ്റവും മികച്ച നിക്ഷേപമെന്ന നിലയില്‍ ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ആകര്‍ഷണീയത ഏറെയുണ്ട്. ഇറപ്പുള്ള സ്ഥിര വരുമാനം പ്രതീക്ഷിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് മാത്രമല്ല, നഷ്ടസാധ്യതകളോ, അപകടസാധ്യതകളോ അഭിമുഖീകരിക്കാന്‍ ഭയപ്പെടുന്ന ഏതൊരു നിക്ഷേപകനും തിരഞ്ഞെടുക്കുന്നത് ബാങ്കുകളിലെ സ്ഥിര നിക്ഷേപ പദ്ധതികളെയാണ്.
എന്നാല്‍ ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങളില്‍ അമിതമായി ആശ്രയിക്കുന്നത് നല്ല നിക്ഷേപകന്റെ ശീലമല്ല. നമ്മുടെ ലക്ഷ്യങ്ങളെന്തൊക്കെയെന്നും നമ്മുടെ സമ്പാദ്യം ഏതൊക്കെ രീതിയില്‍ അതില്‍ വിന്യസിക്കണമെന്നും നാം നേരത്തേ നിര്‍ണയിക്കേണ്ടതുണ്ട്. അതില്‍ നിന്നും ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് എത്ര രൂപ വകയിരുത്തണമെന്നും കൃത്യമായി നിശ്ചയിക്കാം.
ഉദാഹരണത്തിന് 15 വര്‍ഷം കഴിഞ്ഞുള്ള നിങ്ങളുടെ കുട്ടിയുടെ ഉപരിപഠനത്തിനായുള്ള അവശ്യം മുന്‍നിര്‍ത്തി നിങ്ങള്‍ ബാങ്കില്‍ ഒരു സ്ഥിര നിക്ഷേപം ആരംഭിക്കുവാന്‍ ആഗ്രഹിക്കുന്നു എന്ന് കരുതുക. ഇത് നിങ്ങള്‍ക്ക് നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള നിരക്കിലുള്ള വരുമാനം ലഭ്യമാക്കുമെന്ന് നമുക്ക് ഉറപ്പ് പറയാന്‍ സാധിക്കില്ല. എന്തെന്നാല്‍ സ്ഥിര നിക്ഷേത്തിന്മേല്‍ ലഭിക്കുന്ന പോസ്റ്റ് ടാക്‌സ് റേറ്റ് വിലക്കയറ്റത്തിന് മേല്‍ നില്‍ക്കുന്ന നില്‍ക്കുന്ന ഒരു നിരക്കില്‍ നിങ്ങള്‍ക്ക് ആദായം നല്‍കില്ല. എന്നാല്‍ രണ്ട് വര്‍ഷത്തിന് ശേഷം നിങ്ങളൊരു ഹോളിഡേ പദ്ധതിയ്ക്കായി നിക്ഷേപിക്കുന്നത് പോലെയുള്ള ഹ്രസ്വകാല നിക്ഷേപങ്ങള്‍ക്ക് ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ നിങ്ങള്‍ക്ക് ഗുണം ചെയ്യും.
ഒരു ബാങ്കിലെ സ്ഥിര നിക്ഷേപത്തിനായി തയ്യാറെടുക്കുമ്പോള്‍ അവര്‍ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കും പരിശോധിക്കുകയും മറ്റ് ബാങ്കുകളുമായിതാരതമ്യം ചെയ്യുകയും വേണം.
വിവിധ കാലയളവുകളിലേക്ക് 1 കോടി രൂപ വരെ സ്ഥിര നിക്ഷേപം നടത്തിയാല്‍ മികച്ച പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ബാങ്കുകള്‍ ഏതൊക്കെയാണ് നമുക്ക് പരിശോധിക്കാം.
ഡെവല്പ്പ്‌മെന്റ് ക്രെഡിറ്റ് ബാങ്ക്
ഡെവല്പ്പ്‌മെന്റ് ക്രെഡിറ്റ് ബാങ്ക് (ഡിസിബി ബാങ്ക്) 6 മാസം മുതല്‍ 1 വര്‍ഷം വരെയുള്ള കാലയളവിലേക്ക് വാഗ്ദാനം ചെയ്യുന്നത് 5.95 ശതമാനം പലിശ നിരക്കാണ്. 1 മുതല്‍ 2 വര്‍ഷം വരെയുള്ള കാലയളവിലേക്ക് 6.05 മുതല്‍ 6.70 ശതമാനം വരെയും പലിശ ലഭിക്കും. 2 മുതല്‍ 3 വര്‍ഷത്തെക്കാണ് നിക്ഷേപമെങ്കില്‍ 6.50 ശതമാനം പലിശ ലഭിക്കും. 3 മുതല്‍ 5 വര്‍ഷത്തേക്കാണ് നിക്ഷേപിക്കുന്നതെങ്കില്‍ 6.75 ശതമാനവും 5 വര്‍ഷത്തിന് മേലേക്കാണ് സ്ഥിര നിക്ഷേപമെങ്കില്‍ 6.75 ശതമാനവുമാണ് പലിശ നിരക്ക് ലഭിക്കുക.
യെസ് ബാങ്ക്
യെസ് ബാങ്കില്‍ 6 മാസം മുതല്‍ 1 വര്‍ഷം വരെയുള്ള നിക്ഷേപത്തിന് 5.50 മുതല്‍ 5.75 ശതമാനം വരെ പലിശ ലഭിക്കും. 1 മുതല്‍ രണ്ട് വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 6.50 ശതമാനം പലിശയാണ് ലഭിക്കുക. 2 മുതല്‍ 3 വര്‍ഷം വരെ നിക്ഷേപിച്ചാല്‍ 6.50 ശതമാനം പലിശ ലഭിക്കും. മൂന്ന് മുതല്‍ 5 വര്‍ഷം വരെയുള്ള നിക്ഷേപത്തിന് 6.75 ശതമാനമാണ് പലിശ നിരക്ക്. 5 വര്‍ഷത്തിനും അതിന് മുകളിലുമുള്ള നിക്ഷേപങ്ങള്‍ക്ക് 6.25 മുതല്‍ 6.50 ശതമാനം വരെയാണ് യെസ് ബാങ്ക് പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്.
ഇന്‍ഡസിന്‍ഡ് ബാങ്ക്
ആറ് മാസം മുതല്‍ 1 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഇന്‍ഡസിന്‍ഡ് ബാങ്ക് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് 4.5 മുതല്‍ 5.75 ശതമാനം വരെയാണ്. ഒന്ന്് മുതല്‍ രണ്ട് വര്‍ഷത്തേക്കുള്ള നിക്ഷേപത്തിനും, രണ്ട് മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള നിക്ഷേപത്തിനും മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള നിക്ഷേപത്തിനും 6.50 ശതമാനമാണ് പലിശ ലഭിക്കുക. നിക്ഷേപം അഞ്ച് വര്‍ഷത്തിനും മേലെയാണെങ്കില്‍ 6.25 മുതല്‍ 6.50 ശതമാനം വരെയാണ് പലിശ നിരക്ക്.
ആര്‍ബിഎല്‍ ബാങ്ക്
ആര്‍ബിഎല്‍ ബാങ്ക് അഥവാ രത്‌നാകര്‍ ബാങ്ക് ലിമിറ്റഡില്‍ ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശ നിരക്ക് 5.25 മുതല്‍ 5.75 ശതമാനമാണ്. ഒന്ന് മുതല്‍ രണ്ട് വര്‍ഷത്തേക്കും രണ്ട് മുതല്‍ മൂന്ന് വര്‍ഷത്തേക്കുമുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 6.50 ശതമാനമാണ്. മൂന്ന് മുതല്‍ 5 വര്‍ഷത്തേക്കാണ് നിക്ഷേപമെങ്കില്‍ 6.25 മുതല്‍ 6.60 ശതമാനം വരെ പലിശ ലഭിക്കും. 5 വര്‍ഷമോ അതിന് മുകളിലോ ആണ് നിക്ഷേപ കാലാവധിയെങ്കില്‍ 6.25 ശതമാനമാണ് പലിശ നിരക്ക്.
ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്
4.50 മുതല്‍ 5.25 ശതമാനം വരെയാണ് ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് നല്‍കുന്ന പലിശ നിരക്ക്. ഒന്ന് മുതല്‍ രണ്ട് വര്‍ഷത്തേക്ക് 5.75 മുതല്‍ 6 ശതമാനവും പലിശ വാഗ്ദാനം ചെയ്യുന്നു. രണ്ട് മുതല്‍ മൂന്ന് വര്‍ഷത്തേക്കും മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തേക്കും അഞ്ച് വര്‍ഷത്തിനും അതിന് മുകളിലേക്കുമുള്ള സ്ഥിര നിക്ഷേപത്തിന് 5.75 ശതമാനമാണ് പലിശ നിരക്ക് ലഭിക്കുക.
കരൂര്‍ വൈശ്യ ബാങ്ക്
ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപത്തിന് കരൂര്‍ വൈശ്യ ബാങ്കില്‍ ലഭിക്കുന്ന പലിശ നിരക്ക് 4.75 മുതല്‍ 5 ശതമാനം വരെയാണ്. ഒന്ന് മുതല്‍ രണ്ട് വര്‍ഷം വരെയും, രണ്ട് മുതല്‍ മൂന്ന് വര്‍ഷം വരെയുമുള്ള സ്ഥിര നിക്ഷേപത്തിന് 5.50 ശതമാനവും പലിശ ലഭിക്കും. മൂന്ന് മുതല്‍ അഞ്ച് വര്‍ഷക്കാലത്തേക്കുള്ള നിക്ഷേപത്തിന് 5.65 ശതമാനമാണ് പലിശ നിരക്ക് ലഭിക്കുക. അഞ്ച് വര്‍ഷത്തിന് മുകളിലുള്ള നിക്ഷേപത്തിന് 5.65 മുതല്‍ 6.00 ശതമാനം വരെയും നിക്ഷേപം ലഭിക്കും.
യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ
ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ നീളുന്ന സ്ഥിര നിക്ഷേപത്തിന് 4.75 മുതല്‍ 5.00 ശതമാനം വരെയാണ് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും ലഭിക്കുന്ന പലിശ നിരക്ക്. ഒന്ന് മുതല്‍ രണ്ട് വര്‍ഷത്തേക്ക് 5.25 മുതല്‍ 5.30 ശതമാനം വരെയും രണ്ട് മുതല്‍ മൂന്ന് വര്‍ഷത്തേക്ക് 5.30 മുതല്‍ 5.50 വരെയും മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തേക്ക് 5.50 മുതല്‍ 5.55 വരെയും അഞ്ച് വര്‍ഷത്തിന് മുകളിലുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 5.55 മുതല്‍ 5.60 ശതമാനം വരെയുമാണ് പലിശ ലഭിക്കുക.
കര്‍ണാടക ബാങ്ക്
5.20 ശതമാനമാണ് ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് കര്‍ണാടക ബാങ്ക് നല്‍കുന്ന പലിശ നിരക്ക്. ഒന്ന് മുതല്‍ രണ്ട് വര്‍ഷത്തേക്കാണ് നിക്ഷേപമെങ്കില്‍ അത് 5.30 ശതമാനമാകും. 5.30 മുതല്‍ 5.55 വരെയാണ് രണ്ട് മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന പലിശ നിരക്ക്. മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തേക്കാണ് സ്ഥിര നിക്ഷേപമെങ്കില്‍ 5.55 ശതമാനമാണ് പലിശ നിരക്ക്. അഞ്ച് വര്‍ഷമോ അതിന് മുകളിലേക്കോ സ്ഥിര നിക്ഷേപം നടത്തുമ്പോള്‍ 5.55 മുതല്‍ 5.70 വരെ പലിശ ലഭിക്കും.
കാനറ ബാങ്ക്
4.45 ശതമാനമാണ് ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് കാനറ ബാങ്കില്‍ ലഭിക്കുന്ന പലിശ. ഒന്ന് മുതല്‍ രണ്ട് വര്‍ഷത്തേക്കാണ് സ്ഥിര നിക്ഷേപം നടത്തുന്നതെങ്കില്‍ 5.20 ശതമാനമാണ് പലിശ നിരക്ക്. രണ്ട് മുതല്‍ മൂന്ന് വര്‍ഷത്തേക്ക് നിക്ഷേപിക്കുമ്പോള്‍ 5.40 ശതമാനവും മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തേക്ക് നിക്ഷേപിക്കുമ്പോള്‍ 5.40 ശതമാനവും പലിശ നിരക്ക് ലഭിക്കും. അഞ്ച് വര്‍ഷത്തിന് മുകളിലേക്കാണ് നിക്ഷേപിക്കുന്നതെങ്കില്‍ 5.50 ശതമാനമാണ് പലിശ നിരക്ക്.
ആക്‌സിസ് ബാങ്ക്
ആക്‌സിസ് ബാങ്കില്‍ ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ സ്ഥിര നിക്ഷേപം നടത്തുകയാണെങ്കില്‍ 4.4 മുതല്‍ 5.15 വരെയാണ് പലിശ ലഭിക്കുക. ഒന്ന് മുതല്‍ രണ്ട് വര്‍ഷത്തേക്കാണെങ്കില്‍ 5.10 മുതല്‍ 5.25 വരെയാണ് പലിശ നിരക്ക്. രണ്ട് മുതല്‍ മൂന്ന് വര്‍ഷത്തേക്കും, മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തേക്കാണ് നിക്ഷേപമെങ്കില്‍ 5.40 ശതമാനവും പലിശ ലഭിക്കും. അഞ്ച് വര്‍ഷത്തിനും മുകളിലേക്കാണ് നിക്ഷേപമെങ്കില്‍ 5.50 ശതമാനം നിരക്കിലും പലിശ ലഭിക്കും.
ബന്ധന്‍ ബാങ്ക്
5.25 ശതമാനമാണ് ബന്ധന്‍ ബാങ്കില്‍ ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ സ്ഥിര നിക്ഷേപം നടത്തിയാല്‍ ലഭിക്കുന്ന പലിശ നിരക്ക്. ഒന്ന് മുതല്‍ രണ്ട് വര്‍ഷത്തേക്കും, രണ്ട് മുതല്‍ മൂന്ന് വര്‍ഷത്തേക്കും നിക്ഷേപിക്കുകയാണെങ്കില്‍ 5.75 ശതമാനം പലിശ നിരക്ക് ലഭിക്കും. മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള നിക്ഷേപത്തിനും അതിനു മുകളിലേക്കുമുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 5.50 ശതമാനമാണ് പലിശ.
ധനലക്ഷ്മി ബാങ്ക്
ധനലക്ഷ്മി ബാങ്കില്‍ 4.50 ശതമാനമാണ് ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള നിക്ഷേപത്തില്‍ നിന്നും ലഭിക്കുന്ന പലിശ. ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷം വരെയുളള നിക്ഷേപങ്ങള്‍ക്ക് 5.25 മുതല്‍ 5.30 ശതമാനം വരെ പലിശ ലഭിക്കും. രണ്ട് വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള കാലയളവിലേക്ക് 5.25 മുതല്‍ 5.4 ശതമാനമാണ് പലിശ ലഭിക്കുക. മൂന്ന് മുതല്‍ അഞ്ച് വര്‍ഷക്കാലത്തേക്ക് 5.4 മുതല്‍ 5.5 ശതമാനം വരെ പലിശ ലഭിക്കും. അഞ്ച് വര്‍ഷത്തിനും മേലേക്കാണ് നിക്ഷേപമെങ്കില്‍ 5.50 മുതല്‍ 5.60 ശതമാനമാണ് പലിശ ലഭിക്കുക.
ഫെഡറല്‍ ബാങ്ക്
ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപത്തിന് ഫെഡറല്‍ ബാങ്കില്‍ 3.75 ശതമാനം മുതല്‍ 4.40 വരെയാണ് പലിശ. ഒന്ന് മുതല്‍ രണ്ട് വര്‍ഷം വരെയുള്ള കാലയളവില്‍ 5.10 മുതല്‍ 5.35 ശതമാനമാണ് പലിശ നിരക്കായി ലഭിക്കുക. രണ്ട് മുതല്‍ മൂന്ന് വര്‍ഷത്തേക്കും, മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തേക്കുമുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 5.35 ശതമാനം പലിശ നിരക്ക് ലഭിക്കും. അഞ്ച് വര്‍ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് 5.50 ശതമാനവും പലിശ ലഭിക്കും.
സൗത്ത് ഇന്ത്യന്‍ ബാങ്ക്
സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 4.75 ശതമാനമാണ് പലിശ നിരക്ക്. ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്കും രണ്ട് വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.40 ശതമാനവുമാണ് പലിശ. മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 5.50 ശതമാനമാണ് പലിശ ലഭിക്കുക. അഞ്ച് വര്‍ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് 5.50 മുതല്‍ 5.65 ശതമാനം വരെയാണ് പലിശ ലഭിക്കുക.
തമിള്‍നാട് മെര്‍ക്കന്റൈല്‍ ബാങ്ക്
ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.25 ശതമാനമാണ് തമിള്‍നാട് മെര്‍ക്കന്റൈല്‍ ബാങ്ക് നല്‍കുന്ന പലിശ നിരക്ക്. ഒന്ന് മുതല്‍ രണ്ട് വര്‍ഷത്തേക്കുള്ള നിക്ഷേപങ്ങള്‍ക്ക് 5.75 ശതമാനവും രണ്ട് മുതല്‍ മൂന്ന് വര്‍ഷത്തേക്കുള്ള നിക്ഷേപത്തിന് 5.65 ശതമാനവും മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തേക്ക് 5.50 ശതമാനവുമാണ് പലിശ നിരക്ക്. അഞ്ച് വര്‍ഷത്തിന് മുകളിലേക്കുള്ള നിക്ഷേപങ്ങള്‍ക്ക് 5.50 ശതമാനവും പലിശ ലഭിക്കും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് എസ്ബിഐയില്‍ 4.40 ശതമാനമാണ് പലിശ നിരക്ക് ലഭിക്കുക. ഒന്ന് മുതല്‍ രണ്ട് വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 5.00 ശതമാനവും രണ്ട് മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള കാലയളവിലേക്ക് 5.10 ശതമാനവും മൂന്ന് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള നിക്ഷേപത്തിന് 5.30 ശതമാനവും അഞ്ച് വര്‍ഷവും അതിന് മുകളിലുമുള്ള നിക്ഷേപത്തിന് 5.40 ശതമാനവുമാണ് പലിശ നിരക്ക്.
എന്നാല്‍ ഇനി നിക്ഷേപിച്ചു തുടങ്ങുകയല്ലേ....


Click it and Unblock the Notifications