സ്ഥിരനിക്ഷേപം വളരെ പരിചിതമായ ഒരു നിക്ഷേപ പദ്ധതിയാണ്. ഒരുപക്ഷെ ഏറ്റവും കൂടുതൽ ആളുകൾ സുരക്ഷിത നിക്ഷേപം എന്ന നിലയ്ക്ക് ആദ്യം പരിഗണിക്കുന്നത് സ്ഥിര നിക്ഷേപത്തെയാണ്. 7 മുതൽ 14 ദിവസം വരെയുള്ള ഹ്രസ്വ കാലാവധി മുതൽ 10 വർഷത്തെ ദീർഘ കാലയളവുകളിൽവരെ സ്ഥിര നിക്ഷേപത്തിൽ പണം നിക്ഷേപിക്കാം.
സ്ഥിര നിക്ഷേപം മുൻകൂട്ടി നിശ്ചയിച്ച പലിശ നിരക്കിൽ റിട്ടേൺ വാഗ്ദാനം ചെയ്യുന്നു, കൂടാതെ മെച്യൂരിറ്റി കാലയളവിനുശേഷം നിങ്ങൾക്ക് മുതലും അതുവരെയുള്ള പലിശയും ചേർത്ത് പിൻവലിക്കുകയും ചെയ്യാം. നിക്ഷേപകർക്ക് അവരുടെ സാമ്പത്തിക ആവശ്യങ്ങൾക്ക് അനുസരിച്ച് സ്ഥിര നിക്ഷേപങ്ങൾക്കായി ഹ്രസ്വകാലമോ ദീർഘകാലമോ ആയ വ്യത്യസ്ത സമയ കാലയളവുകൾ തിരഞ്ഞെടുക്കാം.

റിസർവ് ബാങ്കിന്‍റെ കണക്കുകൾ പറയുന്നത് നിക്ഷേപകർ കൂടുതലായി പണം നിക്ഷേപിക്കുന്നത് പ്രമുഖ പൊതുമേഖലാ ബാങ്കുകളിലും സ്വകാര്യ ബാങ്കുകളുടെ സ്ഥിരനിക്ഷേപങ്ങളിലുമാണ്. ആകെ സ്ഥിര നിക്ഷേപത്തിന്‍റെ 76 ശതമാനത്തോളം വരും ഇത്. ചെറിയ സ്വകാര്യ ബാങ്കുകളും സ്‌മോൾ ഫിനാൻസ് ബാങ്കുകളും പുതിയ നിക്ഷേപങ്ങൾ നേടുന്നതിന് ഉയർന്ന പലിശനിരക്ക് വാഗ്ദാനം ചെയ്തിട്ടും നിക്ഷേപകരെ ആകർഷിക്കാൻ സാധിക്കുന്നില്ല എന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.
സ്ഥിര നിക്ഷേപങ്ങൾ താരതമ്യേന സുരക്ഷിതവും ഒരു സേവിംഗ്സ് അക്കൗണ്ടുമായി താരതമ്യപ്പെടുത്തുമ്പോൾ ഉയർന്ന പലിശ നിരക്കും നൽകുന്നു. മൂന്ന് വർഷത്തേക്ക് സ്ഥിര നിക്ഷേപം നടത്തുമ്പോൾ മികച്ച പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന മികച്ച 11 പൊതുമേഖലാ ബാങ്കുകൾ ഏതൊക്കെ എന്ന് പരിശോധിക്കാം
ബാങ്ക് ഓഫ് ബറോഡ : മൂന്ന് വർഷത്തെ സ്ഥിര നിക്ഷേപങ്ങൾക്ക് ബാങ്ക് ഓഫ് ബറോഡ നൽകുന്നത് 7.25 ശതമാനം പലിശയാണ്. അതായത് 1 ലക്ഷം രൂപ മൂന്ന് വർഷം കൊണ്ടി 1.24 ലക്ഷം രൂപയായി ഉയരും.
പഞ്ചാബ് നാഷണൽ ബാങ്ക് : മൂന്ന് വർഷത്തെ സ്ഥിര നിക്ഷേപങ്ങൾക്ക് 7 ശതമാനം വരെ പലിശയാണ് പഞ്ചാബ് നാഷണൽ ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 1 ലക്ഷം രൂപ നിക്ഷേപിച്ചാൽ മൂന്ന് വർഷം കൊണ്ട് 1.23 ലക്ഷം രൂപയാകും.
കാനറ ബാങ്ക് : മൂന്ന് വർഷത്തെ നിക്ഷേപത്തിന് 6.8 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നു. ഒരു ലക്ഷം രൂപ മൂന്നു വർഷത്തിനുള്ളിൽ 1.22 ലക്ഷം രൂപയാകും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ , യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവ മൂന്ന് വർഷത്തെ സ്ഥിര നിക്ഷേപം 6.5 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നു. ഇവിടെ നിക്ഷേപിക്കുന്ന ഒരു ലക്ഷം രൂപ മൂന്നു വർഷത്തിനുള്ളിൽ 1.21 ലക്ഷം രൂപയാകും.
യുസിഒ ബാങ്ക് : മൂന്ന് വർഷത്തെ സ്ഥിര നിക്ഷേപത്തിന് യുസിഒ ബാങ്ക് നൽകുന്നത് 6.3 ശതമാനം പലിശയാണ്. നിക്ഷേപിക്കുന്ന ഒരു ലക്ഷം രൂപ മൂന്നു വർഷത്തിനുള്ളിൽ 1.21 ലക്ഷം രൂപയായി ഉയരും.
ഇന്ത്യൻ ബാങ്ക് : മൂന്ന് വർഷത്തേക്ക് ഇന്ത്യൻ ബാങ്ക് 6.25 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നു.നിക്ഷേപിക്കുന്ന ഒരു ലക്ഷം രൂപ മൂന്നു വർഷത്തിനുള്ളിൽ 1.20 ലക്ഷം രൂപയായി മാറും.
ബാങ്ക് ഓഫ് മഹാരാഷ്ട്രയും പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കും മൂന്ന് വർഷത്തെ സ്ഥിര നിക്ഷേപങ്ങൾക്ക് 6 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നു.നിക്ഷേപിക്കുന്ന ഒരു ലക്ഷം രൂപ മൂന്നു വർഷത്തിനുള്ളിൽ 1.20 ലക്ഷം രൂപയായി ഉയരും.
സ്ഥിര നിക്ഷേപങ്ങൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?
ഒരു അക്കൗണ്ട് ഉടമ ഒരു ബാങ്കിൽ പണം നിക്ഷേപിക്കുമ്പോൾ ആ ബാങ്ക് ആ പണം മറ്റ് ഉപഭോക്താക്കൾക്കോ കമ്പനികൾക്കോ വായ്പ നൽകാനുള്ള തുകയായി ഉപയോഗിക്കും. അതിനുപകരമായി ബാങ്ക് ആ അക്കൗണ്ട് ഉടമയ്ക്ക് പലിശ നൽകും. അക്കൗണ്ട് ഉടമകൾ പെട്ടന്ന് പണം പിൻവലിച്ചാൽ അത് ബാങ്ക് അധികൃതർക്ക് വെല്ലുവിളിയാകും. അതിനാൽ നിക്ഷേപകർ തങ്ങളുടെ ഫണ്ടുകൾ മുൻകൂട്ടി നിശ്ചയിച്ച കാലയളവിന് മുമ്പ് പിൻവലിക്കാതിരുന്നാൽ ഉയർന്ന പലിശനിരക്ക് ലഭിക്കും.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications