ഏറ്റവും സുരക്ഷിതമായ നിക്ഷേപങ്ങളിലൊന്നാണ് സ്ഥിര നിക്ഷേപം. എന്നാൽ വിവിധ ബാങ്കുകൾ കാലാവധിക്കനുസരിച്ച് വ്യത്യസ്ത പലിശ നിരക്കാണ് നിക്ഷേപകർക്ക് വാഗ്ധാനം ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഏറ്റവും മികച്ച പലിശ നൽകുന്ന ബാങ്കുകളിൽ തന്നെ നിക്ഷേപം നടത്താൻ ശ്രദ്ധിക്കണം.
നിക്ഷേപത്തിന്‍റെ കാലാവധി വർധിക്കുന്നതിനനുസരിച്ച് ഉയർന്ന പലിശ നേടാൻ സാധിക്കും. ഉദാഹരണത്തിന്, നിങ്ങൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (എസ്ബിഐ) ഒരു എഫ്ഡി നിക്ഷേപിക്കുമ്പോൾ, മൂന്ന് മാസത്തെ എഫ്ഡിയിൽ പലിശ നിരക്ക് 5.5 ശതമാനമാണ്, അതേസമയം കാലാവധി 1 വർഷമാകുമ്പോൾ അത് 6.8 ശതമാനമായി വർദ്ധിക്കും.
അഞ്ച് വർഷത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് വിവിധ ബാങ്കുകൾ ഈടാക്കുന്ന പലിശ നിരക്കുകൾ പരിശോധിക്കാം.
1. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അഞ്ച് വർഷത്തെ എഫ്ഡികളിൽ 6.5 ശതമാനം ഓഫർ ചെയ്യുന്നു. അതേസമയം ഹ്രസ്വകാലത്തേക്ക് അതായത് ഒരു വർഷത്തേക്ക്, പലിശ നിരക്ക് 6.8 ശതമാനമാണ്. ഈ നിരക്കുകൾ 2024 മെയ് 15 മുതൽ പ്രാബല്യത്തിൽ വന്നു.

2. ഐസിഐസിഐ ബാങ്ക്
സ്വകാര്യ ബാങ്കായ ഐസിഐസിഐ അഞ്ച് വർഷത്തെ എഫ്ഡിയിൽ 7 ശതമാനം വാഗ്ദാനം ചെയ്യുന്നു, ഹ്രസ്വകാല നിക്ഷേപം അതായത് ഒരു വർഷത്തേക്ക് 6.7 ശതമാനം പലിശ നൽകുന്നു. ഈ നിരക്കുകൾ ഫെബ്രുവരി 17 മുതൽ നിലവിൽ വന്നു.
3. എച്ച്‌ഡിഎഫ്‌സി ബാങ്ക്
ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്‌ഡിഎഫ്‌സി അഞ്ച് വർഷത്തെ സ്ഥിര നിക്ഷേപത്തിന് 7 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു, അതേസമയം ഹ്രസ്വകാല എഫ്‌ഡി, അതായത് ഒരു വർഷത്തേക്ക്, പലിശ നിരക്ക് 6.6 ശതമാനമാണ്. ഈ നിരക്കുകൾ 2024 ഫെബ്രുവരി 9 മുതൽ പ്രാബല്യത്തിൽ വന്നു.
4. ബാങ്ക് ഓഫ് ബറോഡ
5 വർഷത്തെ സ്ഥിര നിക്ഷേപത്തിന് 6.50 ശതമാനം പലിശയാണ് ബാങ്ക് ഓഫ് ബറോഡ വാഗ്ദാനം ചെയ്യുന്നത്. ഒരു വർഷത്തെ ഒരു വർഷത്തെ സ്ഥിര നിക്ഷേപത്തിന് പ്രതിവർഷം 6.85 ശതമാനം വാഗ്ദാനം ചെയ്യുന്നു. ഈ നിരക്കുകൾ 2024 ജനുവരി 15 മുതൽ പ്രാബല്യത്തിൽ വന്നു.
5. കൊട്ടക് മഹീന്ദ്ര ബാങ്ക്
അഞ്ച് വർഷത്തെ സ്ഥിര നിക്ഷേപത്തിന് 6.20 ശതമാനം വാഗ്ദാനം ചെയ്യുമ്പോൾ ഒരു വർഷത്തെ എഫ്ഡി 7.10 ശതമാനം വാഗ്ദാനം ചെയ്യുന്നു. ഈ നിരക്കുകൾ 2024 ഫെബ്രുവരി 27 മുതൽ പ്രാബല്യത്തിൽ വന്നു.
6. പഞ്ചാബ് നാഷണൽ ബാങ്ക്
അഞ്ച് വർഷത്തെ സ്ഥിര നിക്ഷേപത്തിന് 6.55 ശതമാനം നൽകുന്നു, ഹ്രസ്വകാല സ്ഥിരനിക്ഷേപങ്ങൾക്ക് അതായത് ഒരു വർഷത്തേക്ക് 6.8 ശതമാനം പലിശ നൽകുന്നു. ഈ പലിശ നിരക്കുകൾ 2024 ഏപ്രിൽ 12 മുതൽ പ്രാബല്യത്തിൽ വന്നു.

രാജ്യത്തെ പ്രധാന ബാങ്കുകളിൽ ഒന്നായ ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം പുതിയ സ്ഥിര നിക്ഷേപ പദ്ധതി അവതരിപ്പിച്ചിട്ടുണ്ട്. അത് എന്താണെന്നും എന്തൊക്കെയാണ് പ്രത്യേകതകളെന്നും നമുക്ക് വിശദമായി പരിശോധിക്കാം.
കാലാവധി 666 ദിവസം
666 ദിവസമാണ് നിക്ഷേപത്തിന്‍റെ കാലാവധി. 2 കോടി രൂപ വരെയുള്ള തുക നിക്ഷേപിക്കാം. സാധാരണ പൗരന്മാർക്ക് 7.3 ശതമാനം പലിശയാണ് ബാങ്ക് വാഗ്ധാനം ചെയ്യുന്നത്. അതേ സമയം മിതിർന്ന പൗരന്മാർക്ക് 7.8 ശതമാനം പലിശ നേടാം. എന്നാൽ സൂപ്പർ സീനിയർ സിറ്റിസൺമാർക്ക് 666 ദിവസത്തേക്ക് 2 കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് പ്രതിവർഷം 7.95 ശതമാനം പലിശ ലഭിക്കും.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications