ജിവിതം സുഗമമാക്കാനുള്ള ഏറ്റവും അനുയോജ്യമായ മാർഗം കൃത്യമായ നിക്ഷേപ പദ്ധതികൾ കണ്ടെത്തുക എന്നതാണ്. പല നിക്ഷേപ മാർഗങ്ങളിൽ ഏറ്റവും ജനപ്രിയമായ നിക്ഷേപ മാർഗം സ്ഥിര നിക്ഷേപങ്ങളാണ്. ദീർഘകാലത്തേക്കായാലും, ഹ്രസ്വകാലത്തേക്കായാലും സ്ഥിര നിക്ഷേപ പദ്ധതി തിരഞ്ഞെടുക്കാം. അത് കൊണ്ടു തന്നെ വീട് നിര്‍മാണമോ, വാഹനം വാങ്ങാനോ വിവാഹത്തിനോ ഉന്നത വിദ്യാഭ്യാസത്തിനോ എന്തിനായാലും സാധാരണക്കാരന് ആദ്യം തെരഞ്ഞെടുക്കുന്നതും സ്ഥിര നിക്ഷേപം തന്നെയാണ്. പണം നിക്ഷേപിക്കുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
1. നിക്ഷേപ കാലാവധി: പണം നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്ന കാലയളവാണ് നിക്ഷേപ കാലാവധി. അത് ചിലപ്പോൾ മാസങ്ങളോ വർഷങ്ങളോ ആയിരിക്കും. വർഷം കൂടുമ്പോൾ പലിശയിലും മാറ്റങ്ങളുണ്ടാകും. ഒരു വര്‍ഷത്തേക്കുള്ള നിക്ഷേപത്തേക്കാള്‍ കൂടുതല്‍ പലിശ 10 വര്‍ഷത്തെ നിക്ഷേപത്തിന് ലഭിക്കും.

2. പലിശ നിരക്ക്: വ്യത്യസ്ത ധനകാര്യ സ്ഥാപനങ്ങൾ വ്യത്യസ്ഥ പലിശയാണ് നിക്ഷേപങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നത്. കൂട്ടുപലിശയും സാധാരണ പലിശയും സ്ഥിര നിക്ഷേപത്തിന് ബാധകമാകാറുണ്ട്. നിശ്ചിതകാലാവധിക്ക് ശേഷം പലിശയും നിക്ഷേപിച്ച തുകയും ഒരുമിച്ച് തിരികെയെടുക്കുമ്പോഴാണ് കൂട്ടുപലിശ ലഭിക്കുക. സാധാരണ പലിശയാകുമ്പോള്‍ മാസം തോറുമോ ആറുമാസത്തിലോ വര്‍ഷത്തിലോ നിശ്ചിത പലിശ ലഭ്യമാകും. നിക്ഷേപിച്ച തുക മാത്രം കാലാവധിക്ക് ശേഷം ലഭിക്കും.
3. വായ്പാ സൗകര്യം: സ്ഥിര നിക്ഷേപം ഉണ്ടെങ്കില്‍ ബാങ്കില്‍ നിന്ന് വായ്പ ലഭിക്കും. നിക്ഷേപിച്ച തുകയുടെ 75 ശതമാനം വരെ ഇത്തരത്തില്‍ വായ്പയായി ലഭിക്കും.
4. വ്യക്തമായ ധാരണ: വെറുതെ ഏതെങ്കിലും ധനകാര്യ സ്ഥാപനത്തില്‍ നിക്ഷേപിക്കുന്നത് ബുദ്ധിയല്ല. സ്ഥാപനത്തെ കുറിച്ച് വ്യക്തമായി മനസ്സിലാക്കണം.
സ്ഥിര നിക്ഷേപങ്ങൾക്ക് വ്യത്യസ്ത ബാങ്കുകൾ വ്യത്യസ്ത ബാങ്കുകൾ വിവിധ തരത്തിലുള്ള പലിശയാണ് വാഗ്ദാനം ചെയ്യുന്നതെന്ന് പറഞ്ഞല്ലോ. 2 കോടി രൂപവരെയുള്ള നിക്ഷേപങ്ങൾക്ക് വ്യത്യസ്ത ബാങ്കുകൾ നൽകുന്ന പലിശ നിരക്ക് പരിശോധിക്കാം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. 7 ദിവസം മുതൽ 10 വർഷം വരെയുള്ള സ്ഥിര നിക്ഷേപ പദ്ധതികളാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഉള്ളത്. സാധാരണ പൗരന്മാർക്കും പുതിർന്ന പൗരന്മാർക്കും വ്യത്യസ്ത പലിശ നിരക്കാണ് എസ്ബിഐ നൽകുന്നത്.
1. 7 ദിവസം മുതൽ 45 ദിവസം വരെ: പൊതുജനങ്ങൾക്ക് - 3.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 3.50 ശതമാനം
2. 46 ദിവസം മുതൽ 179 ദിവസം വരെ: പൊതുജനങ്ങൾക്ക് - 4.50 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 5.00 ശതമാനം.
3. 180 ദിവസം മുതൽ 210 ദിവസം വരെ: പൊതുജനങ്ങൾക്ക് - 5.25 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 5.75 ശതമാനം
4. 211 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെ: പൊതുജനങ്ങൾക്ക് - 5.75 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 6.25 ശതമാനം
5. 1 വർഷം മുതൽ 2 വർഷത്തിൽ താഴെ: പൊതുജനങ്ങൾക്ക് - 6.80 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.30 ശതമാനം
6. 2 വർഷം മുതൽ 3 വർഷം വരെ: പൊതുജനങ്ങൾക്ക് - 7.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.50 ശതമാനം
7. 3 വർഷം മുതൽ 5 വർഷത്തിൽ താഴെ: പൊതുജനങ്ങൾക്ക് - 6.50 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.00 ശതമാനം
8. 5 വർഷം മുതൽ 10 വർഷം വരെ: പൊതുജനങ്ങൾക്ക് - 6.50 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.50 ശതമാനം
പഞ്ചാബ് നാഷണൽ ബാങ്ക്
രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്കാണ് പഞ്ചാബ് നാഷണൽ ബാങ്ക്. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണൽ ബാങ്കിലാണ് ലയിച്ചത്.
1. 7 ദിവസം മുതൽ 14 ദിവസം വരെ: പൊതുജനങ്ങൾക്ക് - 3.50 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 4.00 ശതമാനം
2. 15 ദിവസം മുതൽ 29 ദിവസം വരെ: പൊതുജനങ്ങൾക്ക് - 3.50 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 4.00 ശതമാനം
3. 30 ദിവസം മുതൽ 45 ദിവസം വരെ: പൊതുജനങ്ങൾക്ക് - 3.50 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 4.00 ശതമാനം
4. 46 ദിവസം മുതൽ 179 ദിവസം വരെ: പൊതുജനങ്ങൾക്ക് - 4.50 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 5.00 ശതമാനം
5. 91 ദിവസം മുതൽ 179 ദിവസം വരെ: പൊതുജനങ്ങൾക്ക് - 4.50 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 5.00 ശതമാനം
6. 180 ദിവസം മുതൽ 270 ദിവസം വരെ: പൊതുജനങ്ങൾക്ക് - 5.50 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 6.00 ശതമാനം
7. 271 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെ: പൊതുജനങ്ങൾക്ക് - 5.80 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 6.30 ശതമാനം
8. 1 വർഷം: പൊതുജനങ്ങൾക്ക് - 6.80 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.30 ശതമാനം
9. 1 വർഷം മുതൽ 443 ദിവസം വരെ: പൊതുജനങ്ങൾക്ക് - 6.80 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.30 ശതമാനം
10. 2 വർഷത്തിന് മുകളിൽ 3 വർഷം വരെ: പൊതുജനങ്ങൾക്ക് - 7.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.50 ശതമാനം
11. 3 വർഷത്തിന് മുകളിൽ 5 വർഷം വരെ: പൊതുജനങ്ങൾക്ക് - 6.50 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.00 ശതമാനം
12. 5 വർഷം മുതൽ 10 വർഷം വരെ: പൊതുജനങ്ങൾക്ക് - 6.50 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.30 ശതമാനം.
ഐസിഐസിഐ ബാങ്ക്
ഐസിഐസിഐ ബാങ്കും വ്യത്യസ്ത കാലയളവിലുള്ള നിക്ഷേപത്തിന് വ്യത്യസ്ത പലിശയാണ് നൽകുന്നത്.
1. 7 ദിവസം മുതൽ 14 ദിവസം വരെ: പൊതുജനങ്ങൾക്ക് - 3.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 3.50 ശതമാനം
2. 15 ദിവസം മുതൽ 29 ദിവസം വരെ: പൊതുജനങ്ങൾക്ക് - 3.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 3.50 ശതമാനം
3. 30 ദിവസം മുതൽ 45 ദിവസം വരെ: പൊതുജനങ്ങൾക്ക് - 3.50 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 4.00 ശതമാനം
4. 46 ദിവസം മുതൽ 60 ദിവസം വരെ: പൊതുജനങ്ങൾക്ക് - 4.25 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 4.75 ശതമാനം
5. 61 ദിവസം മുതൽ 90 ദിവസം വരെ: പൊതുജനങ്ങൾക്ക് - 4.50 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 5.00 ശതമാനം
6. 121 ദിവസം മുതൽ 184 ദിവസം വരെ: പൊതുജനങ്ങൾക്ക് - 4.75 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 5.25 ശതമാനം
6. 18 മാസം മുതൽ 2 വർഷം വരെ: പൊതുജനങ്ങൾക്ക് - 7.10 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.60 ശതമാനം
7. 2 വർഷം മുതൽ 3 വർഷം വരെ: പൊതുജനങ്ങൾക്ക് - 7.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.50 ശതമാനം
8. 3 വർഷം മുതൽ 5 വർഷം വരെ: പൊതുജനങ്ങൾക്ക് - 7.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.50 ശതമാനം
9. 5 വർഷം മുതൽ 10 വർഷം വരെ: പൊതുജനങ്ങൾക്ക് - 6.90 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.50 ശതമാനം.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications