സാധാരണക്കാരെ സമ്പാദ്യത്തിലേക്കും നിക്ഷേപത്തിലേക്കും ആകർഷിക്കുന്നതിൽ കാലകലങ്ങളായി പോസ്റ്റ് ഓഫീസ് വഹിച്ചുപോരുന്ന പങ്ക് ചെറുതല്ല. ഉയർന്ന പലിശയും ഉറപ്പായ റിട്ടേൺസുമാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ സമ്പാദ്യ പദ്ധതികളെ ജനപ്രിയമാക്കുന്നത്. ആളുകളുടെ ഹ്രസ്വകാല, ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങളിലേക്ക് അനായാസമെത്താൻ നിരവധി പദ്ധതികളാണ് പോസ്റ്റ് ഓഫീസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. വ്യത്യസ്ത പ്രായത്തിലുള്ളവർക്കും വരുമാനമുള്ളവർക്കും അവർക്ക് അനുയോജ്യമായ നിക്ഷേപ രീതി തിരഞ്ഞെടുക്കാനുള്ള അവസരവും പോസ്റ്റ് ഓഫീസ് നൽകുന്നു. 8.2 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്ന പദ്ധതികളും പോസ്റ്റ് ഓഫീസിലുണ്ട്. ഇതിൽ തന്നെ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനും സാമ്പത്തിക ഭദ്രതയ്ക്കും ഊന്നൽ നൽകുന്ന പദ്ധതികളെക്കുറിച്ചും എടുത്തുപറയേണ്ടതുണ്ട്. പോസ്റ്റ് ഓഫീസിന്റെ 10 കിടിലൻ നിക്ഷേപ പദ്ധതികളെക്കുറിച്ചാണ് ഈ ലേഖനത്തിൽ പറയുന്നത്.
പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട്: പരമാവധി നിക്ഷേപം കൂടാതെ കുറഞ്ഞത് 500 രൂപ ഉപയോഗിച്ച് ഈ സ്കീമിൽ അക്കൈണ്ട് തുറക്കാം. 10-നും മാസാവസാനത്തിനും ഇടയിലുള്ള മിനിമം ബാലൻസിറെ അടിസ്ഥാനത്തിലാണ് പലിശ കണക്കാക്കുന്നത്.
നാഷണൽ സേവിംഗ്‌സ് റിക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട്: നാഷണൽ സേവിംഗ്‌സ് റിക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട് കുറഞ്ഞത് 100 രൂപ നിക്ഷേപത്തിലോ അല്ലെങ്കിൽ 10ന്റെ ഗുണിതങ്ങളിലുള്ള ഏതെങ്കിലും തുകയിലോ തുറക്കാവുന്നതാണ്. ഉയർന്ന നിക്ഷേപ പരിധി ഇല്ല.

നാഷ്ണൽ സേവിംഗ്സ് ടൈം ഡെപ്പോസിറ്റ്: നാഷണൽ സേവിംഗ്സ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ട് ഒരു വർഷം, രണ്ട് വർഷം, മൂന്ന് വർഷം, അഞ്ച് വർഷം എന്നിവയാണ്. ഒരു അക്കൗണ്ട് തുറക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ തുക 1,000 രൂപ ആണ്, പരമാവധി പരിധി ഇല്ലായെങ്കിലും നിക്ഷേപം 100ന്റെ ഗുണിതങ്ങളിൽ വേണം നടത്താൻ.
നാഷ്ണൽ സേവിംഗ് മന്ത്ലി ഇൻകം അക്കൗണ്ട്: ഏറ്റവും കുറഞ്ഞ നിക്ഷേപം 1,000 രൂപയ്ക്ക് നാഷണൽ സേവിംഗ്സ് പ്രതിമാസ വരുമാന അക്കൗണ്ട് തുറക്കാം, പരമാവധി നിക്ഷേപ പരിധി സിംഗിൾ അക്കൗണ്ടിൽ 9 ലക്ഷവും ജോയിന്റെ അക്കൗണ്ടിൽ 15 ലക്ഷവുമാണ്.
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം: 30 ലക്ഷത്തിൽ കവിയാതെ നിക്ഷേപം നടത്താൻ സാധിക്കുന്ന പദ്ധതിയിൽ നിന്ന് മുതിർന്ന പൗരന്മാർക്ക് പ്രതിമാസ വരുമാനം ഉറപ്പാക്കാം. 1000ന്റെ ഗുണിതങ്ങളായിരിക്കണം നിക്ഷേപ തുക.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട്: ദീർഘകാല അടിസ്ഥാനത്തിൽ നേട്ടമുണ്ടാക്കാൻ സാധിക്കുന്ന പബ്ലിക് പ്രൊവിഡന്റ് ഫണ്ടിൽ 500 രൂപ മുതൽ 1.5 ലക്ഷം രൂപ വരെ ആളുകൾക്ക് നിക്ഷേപിക്കാൻ സാധിക്കും. ഇത് തവണകളായും ഒന്നിച്ചും ഒരു സാമ്പത്തിക വർഷത്തിയ നിക്ഷേപിക്കാവുന്നതാണ്. 15 വർഷമമാണ് ലോക്ക് ഇൻ കാലയളവ്.
സുകന്യ സമൃദ്ധി യോജന: പെൺകുട്ടികൾക്കായി രൂപകൽപ്പന ചെയ്തിരിക്കുന്ന പദ്ധതിയിൽ 250 രൂപ മുതൽ 1.5 ലക്ഷം രൂപ വരെയാണ് നിക്ഷേപം നടത്താൻ സാധിക്കുന്നത്. പെൺകുട്ടികൾക്ക് പ്രായപൂർത്തിയാകുമ്പോൾ ഉന്നത വിദ്യാഭ്യാസത്തിനും വിവാഹത്തിനും റിട്ടേൺസ് ഉപയോഗപ്പെടുത്താം.
നാഷ്ണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്: എൻഎസ്‌സിയിലെ ഏറ്റവും കുറഞ്ഞ നിക്ഷേപം 1,000 രൂപയാണ്. പരമാവധി പരിധിയില്ലാത്ത 100 ഗുണിതങ്ങളായി എത്ര രൂപ വേണമെങ്കിലും നിക്ഷേപിക്കാം.
കിസാൻ വികാസ് പത്ര: നിങ്ങളുടെ നിക്ഷേപത്തിന് ഇരട്ടി റിട്ടേൺസ് വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണ് കിസാൻ വികാസ് പത്ര. 1000 രൂപയാണ് കെവിപിയിലും കുറഞ്ഞ നിക്ഷേപ പരിധി. അതേസമയം ഉയർന്ന നിക്ഷേപ പരിധിയില്ലാതെ 100ന്റെ ഗുണതങ്ങളായി എത്ര രൂപ വേണമെങ്കിലും അടയ്ക്കാം.
മഹിളാ സമ്മാന് സേവിംഗ്‌സ് സർട്ടിഫിക്കറ്റ്: ഒരു അക്കൗണ്ടിൽ പരമാവധി പരിധിയായ 2 ലക്ഷം രൂപയിൽ ഒരാൾക്ക് മഹിളാ സമ്മാന് സേവിംഗ്‌സ് സർട്ടിഫിക്കറ്റിൽ കുറഞ്ഞത് 1,000 രൂപ നിക്ഷേപവും നടത്താം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
