നിക്ഷേപങ്ങൾക്ക് നിരവധി പദ്ധതികളുണ്ട്. ഓഹരിയിലും സ്ഥിര നിക്ഷേപങ്ങളിലൂടെയും വരുമാനം കണ്ടെത്താം. പണപ്പെരുപ്പം വർദ്ധിക്കുന്ന സാഹചര്യത്തിൽ ദീർഘകാല നിക്ഷേപം നല്ലതാണോ എന്ന സംശയം,പക്ഷെ എല്ലാവർക്കുമുണ്ട്. ഏറ്റവും ജനപ്രിയ നിക്ഷേപമായ സുകന്യ സമൃദ്ധി യോജനയെക്കുറിച്ചും നിക്ഷേപ കാലാവധിയായ 15 വർഷം കൊണ്ട് എത്ര രൂപ സമ്പാദിക്കാം എന്നും നോക്കാം. അത് ഭാവിയിലെ ആവശ്യങ്ങൾക്ക് തികയുമോ എന്ന് വിലയിരുത്തുന്നതും നല്ലതാണ്.
സുകന്യ സമൃദ്ധി യോജന
പെണ്മക്കളുടെ ഉന്നത വിദ്യാഭ്യാസം, വിദേശ പഠനം, വിവാഹം എന്നിവയ്ക്കൊക്കെയായി വലിയൊരു തുക ഭാവിയിലേക്ക് കരുതി വയ്ക്കാനാഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. 2015 ല്‍ 'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ' പദ്ധതിയുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണിത്.

10 വയസ്സിന് താഴെയുള്ള പെണ്‍കുട്ടിയുടെ പേരില്‍ അവരുടെ രക്ഷിതാക്കള്‍ക്ക് സുകന്യ സമൃദ്ധി യോജന പദ്ധതി ആരംഭിക്കാം. ഒരു പെണ്‍കുട്ടിയുടെ പേരില്‍ ഒരു അക്കൗണ്ട് മാത്രമേ അനുവദിക്കുകയുള്ളു. ഒരു രക്ഷിതാവിന് അവരുടെ രണ്ട് പെണ്‍കുട്ടികള്‍ക്ക് മാത്രമാകും അക്കൗണ്ട് ആരംഭിക്കുവാന്‍ സാധിക്കുക. മൂന്ന് പെണ്‍കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് രണ്ട് പേരുടെ പേരില്‍ മാത്രമേ അക്കൗണ്ട് ഓപ്പണ്‍ ചെയ്യാന്‍ കഴിയുകയുള്ളു. 15 വര്‍ഷമാണ് സുകന്യ സമൃദ്ധി യോജന അക്കൗണ്ടില്‍ നിക്ഷേപം നടത്താനാകുക.
നിക്ഷേപം
സാമ്പത്തിക വര്‍ഷത്തില്‍ കുറഞ്ഞത് 250 രൂപയും പരമാവധി 1.5 ലക്ഷം രൂപയും പദ്ധതിയില്‍ നിക്ഷേപിക്കാം. മൊത്തം തുക ഒരുമിച്ചോ അല്ലെങ്കില്‍ പ്രതിമാസ അടിസ്ഥാനത്തിലോ അടയ്ക്കാവുന്നതാണ്. എന്നാൽ അക്കൗണ്ടില്‍ മിനിമം തുക നിലനിര്‍ത്തിയില്ലെങ്കില്‍, 50 രൂപ പിഴ ഈടാക്കും.
പലിശ നിരക്ക്
2023-24 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കേന്ദ്രം ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് വര്‍ധിപ്പിച്ചതോടെ സുകന്യ സമൃദ്ധി യോജനയും കൂടുതല്‍ ആകര്‍ഷകമായി. നിലവില്‍ എട്ട് ശതമാനം പലിശനിരക്കാണ് എസ്എസ് വൈ പദ്ധതി വാഗ്ദാനം ചെയ്യുന്നത്. നേരത്തെ ഇത് ഇത് 7.6 ശതമാനമായിരുന്നു.
നികുതി ഇളവ്
1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം ലഭിക്കുന്ന പലിശയ്ക്ക് നികുതി ഇളവിന് അര്‍ഹതയുണ്ട്. നിക്ഷേപിച്ച തുകയ്ക്കും നികുതി നല്‍കേണ്ടതില്ല.
പിൻവലിക്കൽ
പെണ്‍കുട്ടിക്ക് 18 വയസാകുമ്പോള്‍ മെച്യൂരിറ്റി തുകയുടെ 50 ശതമാനം പിന്‍വലിക്കാം. ബാക്കിയുള്ള തുക പെണ്‍കുട്ടിക്ക് 21 വയസാകുമ്പോള്‍ പിന്‍വലിക്കാം.
70 ലക്ഷം രൂപ നിക്ഷേപം
സുകന്യ സമൃദ്ധി യോജനയിൽ ഒരാൾക്ക് പ്രതിവർഷം പരമാവധി 1.50 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. അതായത് പ്രതിമാസം 12,500 രൂപ. അല്ലെങ്കിൽ ഒരു ദിവസം 410.95 രൂപ. നിക്ഷേപം 15 വർഷം പൂർത്തിയായാൽ ആകെ നിക്ഷേപം 22.50 ലക്ഷം രൂപയാകും. പലിശയായി 47.30 ലക്ഷം രൂപയും ലഭിക്കും. അതായത് ദിവസം 410.95 രൂപ മാറ്റിവച്ചാൽ 15 വർഷം കൊണ്ട് സുകന്യ സമൃദ്ധി യോജനയിലൂടെ 69.80 ലക്ഷം രൂപ ലഭിക്കുമെന്ന് ചുരുക്കം.
പക്ഷെ അടുത്ത 15 വർഷത്തെ പണപ്പെരുപ്പം കണക്കിലെടുക്കുമ്പോൾ സുകന്യ സമൃദ്ധി യോജന ലാഭകരമാണോ എന്നതാണ് ചോദ്യം. വിദ്യാഭ്യാസ ചിലവുകൾ ഉയരുന്ന സാഹചര്യത്തിൽ ഒരു പക്ഷെ ഭാവിയിൽ ഉയർന്ന തുക ആവശ്യമായി വന്നേക്കാം. അതുകൊണ്ടുതന്നെ ആവശ്യം മനസ്സിലാക്കിയുള്ള നിക്ഷേപ രീതി തിരഞ്ഞെടുക്കുന്നത് കൂടുതൽ സഹായകരമാകും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
