സ്വന്തമായി ഒരു വീട് പണിയുക എന്നത് എല്ലാവരുടേയും ലക്ഷ്യമാണ്. എന്നാൽ ആ ലക്ഷ്യം നിറവേറ്റുന്നതിനായി പ്രത്യേക സാമ്പത്തിക നിക്ഷേപങ്ങളില്ലെങ്കിൽ ബാങ്കിൽ നിന്നും വായ്പയെടുക്കുകയാണ് സാധാരണ ചെയ്യാറുള്ളത്. രാജ്യത്തെ എല്ലാ ബാങ്കുകളും ഭവന വായ്പ വാഗ്ധാനം ചെയ്യാറുണ്ട്. എന്നാൽ വ്യത്യസ്ത പലിശ നിരക്കാണ് ഓരോ ബാങ്കും ഈടാക്കുന്നത്. ഭവന വായ്പ ദീർഘകാലം നീണ്ട് നിൽക്കുന്ന ഒന്നായത് കൊണ്ടു തന്നെ പലിശ നിരക്ക് വളരെ പ്രധാനമാണ്.
കുറഞ്ഞ പലിശ നിരക്കിൽ ഭവന വായ്പ ലഭിക്കണമെങ്കിൽ മികച്ച ക്രെഡിറ്റ് സ്കോർ ഉണ്ടാവുക എന്നത് അത്യാവശ്യമാണ്. അതോടൊപ്പം പ്രോസസ്സിംഗ് ഫീസ് എത്രയാണ് എന്നതിനെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടാകണം. എസ്ബിഐ അടിത്തിടെ മൂന്ന് തവണ പലിശ നിരക്ക് ഉയർത്തിയതോടെ ചില ബാങ്കുകളും അവരുടെ ഭവന വായ്പയുടെ പലിശ നിരക്കിൽ മാറ്റം വരുത്തിയിട്ടുണ്ട്. അതുകൊണ്ട് ഭവനവായ്പകൾക്ക് വിവിധ ബാങ്കുകൾ ഈടാക്കുന്ന പലിശനിരക്ക് പരിശോധിക്കാം.
1. എച്ച്‌ഡിഎഫ്‌സി ബാങ്ക്
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്‌ഡിഎഫ്‌സി ബാങ്ക് പ്രത്യേക ഭവന വായ്‌പകളിൽ 8.75 ശതമാനം മുതൽ 9.65 ശതമാനം വരെ പലിശയും സാധാരണ ഭവന വായ്പകളിൽ 9.40 മുതൽ 9.95 ശതമാനം വരെ പലിശയുമാണ് ഈടാക്കുന്നത്.
2. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)
എസ്ബിഐ ഭവന വായ്പകൾക്ക് 8.5 ശതമാനം മുതൽ 9.65 ശതമാനം വരെ പലിശ ഈടാക്കുന്നു. ഈ നിരക്കുകൾ ക്രെഡിറ്റ് സ്കോറിനെ അടിസ്ഥാനമാക്കിയാണ്.

3. ഐസിഐസിഐ ബാങ്ക്
വായ്പ എടുക്കുന്ന വ്യക്തി ശമ്പളക്കാരനാണോ അല്ലെങ്കിൽ സ്വയം തൊഴിൽ ചെയ്യുന്നവനാണോ, വായ്പയുടെ തുക എന്നിവയെ അടിസ്ഥാനമാക്കി 9.25 മുതൽ 10.05 ശതമാനം വരെയാണ് ബാങ്ക് പലിശ ഈടാക്കുന്നത്.
ഉദാഹരണത്തിന്, വായ്പ തുക 35 ലക്ഷം രൂപ വരെയാണെങ്കിൽ , പലിശ നിരക്ക് ശമ്പളമുള്ള ജീവനക്കാർക്ക് 9.25 മുതൽ 9.65 ശതമാനം വരെയും സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾക്ക് 9.4 മുതൽ 9.8 ശതമാനം വരെയും ആയിരിക്കും. അതുപോലെ, വായ്പയുടെ തുക 75 ലക്ഷത്തിന് മുകളിലാണെങ്കിൽ, പലിശ നിരക്ക് ശമ്പളമുള്ള ജീവനക്കാർക്ക് 9.6 മുതൽ 9.90 ശതമാനം വരെയും സ്വയം തൊഴിൽ ചെയ്യുന്നവർക്ക് 9.75 ശതമാനം മുതൽ 10.05 ശതമാനം വരെയുമാണ്. ഈ നിരക്കുകൾ 2024 ഓഗസ്റ്റ് 31 വരെ പ്രാബല്യത്തിൽ തുടരും.

4. പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി)
ക്രെഡിറ്റ് സ്‌കോർ, ലോൺ തുക, എൽടിവി (ലോൺ ടു വാല്യൂ) അനുപാതം, ലോൺ കാലാവധി എന്നിവ ഉൾപ്പെടുന്ന നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കി പഞ്ചാബ് നാഷണൽ ബാങ്ക് 9.40 ശതമാനം മുതൽ 11.10 ശതമാനം വരെ പലിശ ഈടാക്കുന്നു.
ഉദാഹരണത്തിന്, വായ്പ തുക 30 ലക്ഷത്തിന് മുകളിലും എൽടിവി അനുപാതം 80 ശതമാനത്തിൽ കുറവോ തുല്യമോ ആണെങ്കിൽ, കാലാവധി 10 വർഷം വരെയാകുമ്പോൾ പലിശ നിരക്ക് 9.40 ശതമാനമാണ്.
5 ബാങ്ക് ഓഫ് ബറോഡ
ബാങ്ക് ഓഫ് ബറോഡ ശമ്പളമുള്ളവരിൽ നിന്നും അല്ലാത്തവരിൽ നിന്നും 8.4 മുതൽ 10.60 ശതമാനം വരെ ഫ്ലോട്ടിംഗ് പലിശ ഈടാക്കുന്നു. ശമ്പളമുള്ള ജീവനക്കാർക്ക് 10.15 ശതമാനം മുതൽ 11.50 ശതമാനം വരെയും സ്വയം തൊഴിൽ ചെയ്യുന്നവർക്ക് 10.25 ശതമാനം മുതൽ 11.60 ശതമാനം വരെയുമാണ് പലിശ നിരക്ക്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications