സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടേയും സ്വപ്നമാണ്. വീട് നിർമ്മിക്കുന്നതിനായി പ്രത്യേക നിക്ഷേപമോ നീക്കിയിരിപ്പോ ഇല്ലാത്ത ആളുകൾ ഭവന വായ്പ അഥവാ ഹോം ലോൺ കണ്ടെത്തിയാണ് വീട് പണിയുന്നത്. രാജ്യത്തെ ബാങ്കുകളെല്ലാം തന്നെ ഉയർന്ന തുക ഹോം ലോണായി നൽകുകയും ചെയ്യുന്നു. എന്നാൽ ഹോം ലോൺ എടുക്കുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത് പലിശ നിരക്കാണ്. കാരണം ഹോം ലോണിന്റെ തിരിച്ചട് കാലാവധി ദൈർഘ്യമേറിയതായിരിക്കും. അതുകൊണ്ടു തന്നെ പലിശ നിരക്കിലെ നേരിയ വ്യത്യാസം പോലും വലിയ സാമ്പത്തിക നഷ്ടത്തിന് കാരണമാകും.
വിവിധ ബാങ്കുകൾ 75 ലക്ഷം രൂപയുടെ ഹോം ലോണിന് വാഗ്ധാനം ചെയ്യുന്ന പലിശ നിരക്കും പ്രതിമാസ തിരിച്ചടവ് തുകയും എത്രയാണെന്ന് നമുക്ക് നോക്കാം. തിരിച്ചടവ് കാലാവധി 20 വർഷമാണ്.
1. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
75 ലക്ഷം രൂപയുടെ ഹോം ലോണിന് 8.50 ശതമാനം മുതൽ 9.85 ശതമാനം വരെ പലിശയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈടാക്കുന്നത്. 20 വർഷത്തെ കാലാവധിയുള്ള ലോണിന്റെ പ്രതിമാസ ഐഎംഐ എന്നത് 65,087 രൂപയ്ക്കും 71,633 രൂപയ്ക്കും ഇടയിലാകാം.

2. പഞ്ചാബ് നാഷണൽ ബാങ്ക്
8.40 ശതമാനം മുതൽ 10.15 ശതമാനം പലിശ നിരക്കിലാണ് പഞ്ചാബ് നാഷണൽ ബാങ്ക് ഹോം ലോൺ നൽകുന്നത്. 75 ലക്ഷം രൂപ 20 വർഷത്തെ കാലാവധിയിൽ ലഭിക്കുമ്പോൾ പ്രതിമാസ തിരിച്ചടന് തുക 64,613 രൂപയ്ക്കും 73,124 രൂപയ്ക്കും ഇടയിലായിരിക്കും.
3. കാനറ ബാങ്ക്
പൊതുമേഖലാ ബാങ്ക് 8.45 ശതമാനവും 11.25 ശതമാനവും പരിധിയിൽ 75 ലക്ഷം രൂപ ഭവന വായ്പ വാഗ്ദാനം ചെയ്യുന്നു. ആ നിരക്ക് അനുസരിച്ച്, 20 വർഷത്തെ ലോണിന് 64,850 രൂപയ്ക്കും 78,694 രൂപയ്ക്കും ഇടയിലായിരിക്കും പ്രതിമാസ തിരിച്ചടവ് തുക.
4. ഐസിഐസിഐ ബാങ്ക്
75 ലക്ഷം രൂപ ഭവനവായ്പ 8.75 ശതമാനം പലിശ നിരക്കിൽ ഐസിഐസിഐ ബാങ്ക് നൽകുന്നു. 66,278 രൂപയാണ് 20 വർഷത്തെ കാലാവധിയുള്ള ലോണിന്റെ തിരിച്ചടവ് തുക.
5. എച്ച്ഡിഎഫ്സി ബാങ്ക്
8.75 ശതമാനത്തിലാണ് എച്ച്ഡിഎഫ്സി ബാങ്കിന്റെ ഹോം ലോൺ ആരംഭിക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ 20 വർഷത്തെ ലോണിന് ഏറ്റവും കുറഞ്ഞ ഇഎംഐ 66,278 രൂപയായിരിക്കും.
6. ആക്സിസ് ബാങ്ക്
8.75 ശതമാനവും 13.30 ശതമാനവും പരിധിയിൽ ബാങ്ക് 75 ലക്ഷം രൂപ വായ്പ വാഗ്ദാനം ചെയ്യുന്നു. 20 വർഷത്തെ വായ്പയ്ക്കുള്ള ഇഎംഐ 66.278 രൂപ മുതൽ 89,476 രൂപ വരെ ആയിരിക്കും.

എന്തൊക്കെ ശ്രദ്ധിക്കണം..?
1. പൊതുമേഖലയിലും സ്വകാര്യമേഖലയിലും വായ്പാ സംവിധാനങ്ങൾ ഉള്ളതുകൊണ്ട് എവിടെനിന്നാണ് എടുക്കേണ്ടത് എന്ന് കൃത്യമായി അറിഞ്ഞിരിക്കണം.
2. മറഞ്ഞിരിക്കുന്ന ചിലവുകൾ, പ്രോസസിങ് ചാർജ് എന്നിവ അറിയുക.
3. ഫ്ലോട്ടിങ്, ഫ്ലക്സിബിൾ, ഫിക്സഡ് എന്നിങ്ങനെ പലതരം പലിശ നിരക്കുക ളുടെ വ്യത്യാസം അറിഞ്ഞിരിക്കണം.
4. റിസർവ് ബാങ്കിന്റെ റിപ്പോ നിരക്കിൽ മാറ്റം വരുന്നതനുസരിച്ച് വായ്പ പലിശയിലും മാറ്റം വരുമെന്നത് ശ്രദ്ധിക്കണം.
5. എത്ര കാലാവധി സ്വീകരിക്കണമെന്നതും പ്രധാനപ്പെട്ടതാണ്. കാലാവധി കൂടുമ്പോൾ മാസപ്രീമിയം കുറയുമെങ്കിലും പലിശയുടെ തുക വർദ്ധിക്കും.
6.ടോപ്പ് അപ്പ് വായ്പാസംവിധാനങ്ങളുടെ പലിശ നിരക്ക് മനസ്സിലാക്കി മാത്രമേ എടുക്കാവൂ.
7. സാധ്യമെങ്കിൽ ഒരു വായ്പ അടച്ച് തീർത്തതിന്ശേഷം മാത്രം മറ്റൊന്ന് എടുക്കുക.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications