ഇന്ത്യയിൽ നിന്നും നിരവധി ആളുകളാണ് പ്രവാസികളായി വിദേശ രാജ്യങ്ങളിലുള്ളത്. സ്വന്തം ബിസിനസ് സംരഭങ്ങൾ തുടങ്ങിയും കമ്പനികകളിൽ വിവിധ ജോലികൾ ചെയ്തും അവർ പണം കണ്ടെത്തുന്നു. അധ്വാനത്തിലൂടെ കണ്ടെത്തുന്ന പണം എല്ലാവരും ഇന്ത്യയിലേക്ക് അയക്കുകയും ചെയ്യുന്നുണ്ട്. 2023 ൽ മാത്രം 125 ബില്യൺ ഡോളറാണ് വിദേശത്ത് നിന്നും രാജ്യത്തേക്ക് എത്തിയത്. വിദേശ പണം വരുന്നതിൽ ലോകത്ത് തന്നെ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. മെക്‌സിക്കോ (67 ബില്യൺ ഡോളർ), ചൈന (50 ബില്യൺ ഡോളർ), ഫിലിപ്പീൻസ് (40 ബില്യൺ ഡോളർ), ഈജിപ്ത് (24 ബില്യൺ ഡോളർ) എന്നിവയാണ് പിന്നാലെയുള്ള രാജ്യങ്ങൾ.
വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് പണം അയക്കാൻ നിരവധി മാർഗങ്ങളുണ്ട്. അവയിൽ ചിലത് പരിചയപ്പെടാം.
1. എൻആർഇ അക്കൗണ്ട് വഴി
ഇന്ത്യൻ കറൻസിയിലേക്ക് പരിവർത്തനം ചെയ്യുന്ന വിദേശ കറൻസി നിക്ഷേപിക്കാൻ ഏതൊരു എൻആർഐക്കും നോൺ റസിഡന്റ് എക്‌സ്‌റ്റേണൽ (എൻആർഇ) അക്കൗണ്ട് ആവശ്യമാണ്. അയക്കുന്ന പണം
ഇന്ത്യൻ ബാങ്കിൽ രൂപയായി പരിവർത്തനം ചെയ്‌തുകഴിഞ്ഞാൽ ഇന്ത്യയിൽ നിന്നും പിൻവലിക്കാം. എൻആർഇ അക്കൗണ്ടിൽ ഇന്ത്യയ്ക്കു പുറത്തുനിന്നു വരുന്ന തുകയേ(വിദേശ കറൻസി ഇന്ത്യൻ രൂപയാക്കി) വരവുവയ്ക്കൂ. ഇന്ത്യയിലെ പണം വരവുവയ്ക്കില്ല. ഇതിലെ പണം ഒരു നിയന്ത്രണവുമില്ലാതെ വിദേശത്തേക്കും അയയ്ക്കാം. പലിശയ്ക്ക് ആദായനികുതിയുമില്ല.

എൻആർഇ അക്കൗണ്ട് ഒരു സേവിംഗ്സ് അക്കൗണ്ട്, കറന്റ് അക്കൗണ്ട്, ആവർത്തന അക്കൗണ്ട്, ഫിക്സഡ് ഡെപ്പോസിറ്റ് അക്കൗണ്ട് എന്നിവയിൽ ഏതുമാകാം. വ്യക്തിഗതമായോ സംയുക്തമായോ എൻആർഇ അക്കൗണ്ട് തുറക്കാം.
പ്രവാസിയായ ഒരാൾക്ക് വാടക, പെൻഷൻ, വസ്തുവിറ്റ തുക തുടങ്ങി ഇന്ത്യയിൽ കിട്ടുന്ന വരുമാനം എൻആർഇ അക്കൗണ്ടിലൂടെ ഇടപാടു നടത്താൻ പറ്റില്ല. അത്തരം വരുമാനമുള്ളവർ എൻആർഒ അക്കൗണ്ട് ആണ് തുടങ്ങേണ്ടത്.
2. ബാങ്ക് മുഖേന പണം അയയ്ക്കുക
ഒരു വിദേശ ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കിൽ നെറ്റ് ബാങ്കിംഗ് വഴി ഒരു ഗുണഭോക്താവിന് ബുദ്ധിമുട്ടില്ലാതെ പണം അയക്കാം. വളരെ എളുപ്പമാണെങ്കിലും ചിലവ് കൂടുതലായിരിക്കും. അതോടൊപ്പം പണം ഏത് അക്കൗണ്ടിലേക്ക് ആണോ അയച്ചത്, ആ അക്കൗണ്ടിൽ ക്രെഡിറ്റ് ആകാൻ കുറച്ച് ദിവസങ്ങളെടുത്തേക്കാം.
3. വെസ്റ്റേൺ യൂണിയൻ
വെസ്റ്റേൺ യൂണിയൻ പോലുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ ഒരാൾക്ക് ഇന്ത്യയിലേക്ക് പണം കൈമാറാം. ഓൺലൈനിൽ പണം ട്രാൻസ്ഫർ ചെയ്യാനുള്ള സൗകര്യപ്രദമായ മാർഗമാണിത്. ലോകമെമ്പാടുമുള്ള വെസ്റ്റേൺ യൂണിയൻ ഔട്ട്‌ലെറ്റുകളിലൊന്നിൽ സ്വീകർത്താവിന് ഭൗതികമായി പണം ശേഖരിക്കാനും കഴിയും.
4. ഫിൻടെക് ആപ്പുകൾ
വിദേശത്ത് നിന്നും പണം അയക്കാൻ പ്രാപ്തമാക്കുന്ന നിരവധി ഫിൻടെക് ആപ്പുകൾ ഉണ്ട്. റെവോർട്ട് (Revolut), മണി ഗ്രാം (MoneyGram) തുടങ്ങിയവ അത്തരത്തിലുള്ള ആപ്പുകൾ ആണ്. പണം അയക്കുമ്പോൾ ഈ ആപ്പുകൾ ചെറിയ തുക സർവീസ് ചാർജ് ആയി ഈടാക്കും എന്നത് ശ്രദ്ധിക്കണം.
ഇന്ത്യയിൽ നിന്നും എങ്ങനെ മറ്റൊരു രാജ്യത്തേക്ക് പണം അയക്കാം എന്നു കൂടി പരിശോധിക്കാം.
ലിബറലൈസ്ഡ് റെമിറ്റൻസ് സ്‌കീം (എൽആർഎസ് ) എന്നത് നിക്ഷേപത്തിനും ചെലവുകൾക്കുമായി മറ്റൊരു രാജ്യത്തേക്ക് ഒരു സാമ്പത്തിക വർഷത്തിൽ ഒരു നിശ്ചിത തുക അയക്കാൻ ഇന്ത്യക്കാരെ അനുവദിക്കുന്ന പദ്ധതിയാണ്. നിലവിലുള്ള നിയന്ത്രണങ്ങൾ അനുസരിച്ച്, താമസക്കാരായ വ്യക്തികൾക്ക് ഒരു സാമ്പത്തിക വർഷത്തിൽ $250,000 വരെ അയക്കാം. യാത്രകൾ (സ്വകാര്യമായോ ബിസിനസ്സിനോ), ചികിത്സ, പഠനം, സമ്മാനങ്ങളും സംഭാവനകളും, അടുത്ത ബന്ധുക്കളുടെ ചെലവുകൾ എന്നിവക്കായി ഈ പണം ഉപയോഗിക്കാം.
More From GoodReturns

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ



Click it and Unblock the Notifications