പി.പി.എഫ് അഥവാ പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് ഒരു ദീർഘകാല സേവിംഗ്സ് സ്കീമുകളിൽ ഒന്നാണ്. സ്ഥിരമായി സമ്പാദിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുകയും അവർക്ക് സമ്പാദ്യ ശീലം വളർത്താനുമായിട്ടാണ് ഇത്തരം സ്കീമുകൾ സർക്കാർ ആരംഭിച്ചത്. മാത്രമല്ല നിക്ഷേപത്തിനനുസരിച്ച് മികച്ച വരുമാനവും പി.പി.എഫ് ഉറപ്പ് നൽകുന്നു. അതുകൊണ്ട് ഏറ്റവും സുരക്ഷിതമായ നിക്ഷേപ പദ്ധതികളിലൊന്നാണ് പി.പി.എഫ്. കാരണം നിങ്ങളുടെ റിട്ടയർമെൻ്റ് ജീവിതം, കുട്ടിയുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ദീർഘകാല നിക്ഷേപങ്ങൾക്ക് ഏറ്റവും അനുയോജ്യമാണ് പി.പി.എഫ്.
ഈ കാരണങ്ങളാൽ പി.പി.എഫ് ഏറെ ജനകീയമാണ്. നിക്ഷേപങ്ങൾ, പലിശ, പിൻവലിക്കലുകൾ എന്നിവയ്ക്ക് നികുതി ഇളവുകളുണ്ട്. ഒപ്പം ആകർഷകമായ പലിശനിരക്കും ഉറപ്പ് നൽകുന്നു. മറ്റൊരു പ്രത്യേകത എന്തെന്നാൽ പിപിഎഫ് നിക്ഷേപങ്ങൾക്ക് ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം നികുതി ഇളവിന് അർഹതയുണ്ട്.
പി.പി.എഫ് വഴി പണം നിക്ഷേപിച്ചാൽ നിങ്ങൾക്കും കോടീശ്വരനാകാം. അതിനു മുന്നേ പി.പി.എഫ് പലിശ നിരക്കുകൾ എങ്ങനെയെന്ന് പരിശോധിക്കാം;
PPF പലിശ നിരക്ക്
ഓരോ മൂന്ന് മാസത്തേക്കാണ് പബ്ലിക് പ്രൊവിഡൻ്റ് ഫണ്ടിനുള്ള പലിശ നിരക്ക് നിശ്ചയിക്കുന്നത്. ആ മൂന്ന് മാസം പൂർത്തിയാവുമ്പോൾ പലിശ നിരക്കും വ്യത്യാസപ്പെടും. നിലവിൽ 2024 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ പി.പി.എഫ് പലിശ നിരക്ക് 7.1 ശതമാനമാണ്. അഞ്ചാമത്തെ ദിവസത്തിനും മാസാവസാനത്തിനും ഇടയിലുള്ള നിങ്ങളുടെ പിപിഎഫ് അക്കൗണ്ടിലെ ഏറ്റവും കുറഞ്ഞ ബാലൻസ് അടിസ്ഥാനമാക്കിയാണ് പലിശ കണക്കാക്കുന്നത്.

15 വർഷത്തിനു ശേഷം എത്ര നേടാം
ഒരു പി.പി.എഫ് അക്കൗണ്ട് ആരംഭിച്ച് 15 വർഷത്തിന് ശേഷം അതിൻ്റെ കാലാവധി പൂർത്തിയാകും. പി.പി.എഫിൽ നിക്ഷേപിക്കുമ്പോൾ ദീർഘകാലാടിസ്ഥാനത്തിൽ കാര്യമായ വരുമാനം ലഭിക്കും. നിലവിലുള്ള 7.1% പലിശ നിരക്കിൽ ഓരോ വർഷവും ഒറ്റ ഗഡുവായി പരമാവധി 1.5 ലക്ഷം രൂപ നിക്ഷേപിച്ചാൽ നിങ്ങൾക്ക് മൊത്തം 40,68,209/- രൂപ ലഭിക്കും. 15 വർഷത്തിനു ശേഷം 22,50,000 രൂപയും 18,18,209 രൂപ പലിശയും ലഭിക്കും.
പി.പി.എഫിലൂടെ എങ്ങനെ കോടീശ്വരനാകാം..
15 വർഷത്തിന് ശേഷം പി.പി.എഫ് അക്കൗണ്ട് വീണ്ടും ഒരു അഞ്ച് വർഷത്തേക്ക് നീട്ടാനുള്ള ഓപ്ഷൻ ഉണ്ട്. ഇത്തരത്തിൽ രണ്ടു തവണ നീട്ടിയാൽ അതായത് 25 വർഷത്തേക്ക് നിങ്ങൾ പി.പി.എഫിൽ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ 1,03,08,014.97 രൂപ നേടാം. അതായത് ഒരു കോടിയിലധികം സമ്പാദിക്കാം.
അതിനു ശേഷം ഒരു 5 വർഷം കൂടെ ചേർത്ത് 30 വർഷ കാലാവധിയിലേക്ക് ഉയർത്തിയാൽ 1,54,50,910.59 രൂപ നേടാം. അതായത് 1.5 കോടി രൂപയിലധികം കൈയിൽ കിട്ടും. ഇതിൽ മൊത്തം തുക 45 ലക്ഷം രൂപയുടെ നിക്ഷേപവും 1,09,50,911 രൂപ പലിശയും ഉൾപ്പെടുന്നു.
നിക്ഷേപ പരിധി
ഒരു സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 500 രൂപ ഒരു പി.പി.എഫ് അക്കൗണ്ടിൽ നിക്ഷേപിക്കണം. ഇതിന്റെ പരമാവധി പരിധി 1.5 ലക്ഷം രൂപയാണ്. ഒന്നിലധികം തവണകളായി നിക്ഷേപിക്കാനുള്ള സൗകര്യമുണ്ട്. ഓരോ തവണയും കുറഞ്ഞത് 50 രൂപയെങ്കിലും നിക്ഷേപിക്കേണ്ടതുണ്ട്. എന്നാൽ ഒരു വർഷത്തേക്ക് മൊത്തം തുകയായ 1.5 ലക്ഷം രൂപയിൽ കവിയരുത്.
പി.പി.എഫ് അക്കൗണ്ടിൽ നിന്ന് എങ്ങനെ പണം പിൻവലിക്കാം
നിങ്ങളൊരു പി.പി.എഫ് അക്കൗണ്ട് തുറന്നതിനു ശേഷം 5 വർഷം കഴിഞ്ഞാൽ നിങ്ങൾക്ക് ഓരോ സാമ്പത്തിക വർഷത്തിലും പണം പിൻവലിക്കാം. നിക്ഷേപത്തിന്റെ 50 ശതമാനം വരെ മാത്രമേ നിങ്ങളുടെ പി.പി.എഫ് അക്കൗണ്ടിൽ നിന്നും ഈ തരത്തിൽ പിൻവലിക്കാൻ സാധിക്കുകയുള്ളൂ.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
