സുരക്ഷിതമായി നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും ബെസ്റ്റ് ഓപ്ഷനാണ് സ്ഥിര നിക്ഷേപങ്ങൾ അഥവാ എഫ്ഡി. ഒരു നിശ്ചിത തുക ഒറ്റത്തവണയായി നിക്ഷേപിച്ച് അതിൽ നിന്നും നേട്ടം ഉറപ്പാക്കാൻ എഫ്ഡിയിലൂടെ സാധിക്കും. പ്രധാനമായും 7 ദിവസം മുതൽ 10 വർഷം വരെയാണ് സ്ഥിര നിക്ഷേപങ്ങളുടെ കാലാവധി കണക്കാക്കുന്നത്.
എല്ലാ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും സ്ഥിര നിക്ഷേപങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഓരോ ബാങ്കുകളുടെയും എഫ്ഡി പലിശ നിരക്കുകൾ വ്യത്യസ്തമായിരിക്കും. ആർബിഐ റിപ്പോ നിരക്ക് കുറച്ചതോടെ എഫ്ഡി നിരക്കുകൾ വളരെ കുറഞ്ഞിട്ടുണ്ട്. എന്നിട്ടും നിക്ഷേപകർക്ക് പ്രിയം സ്ഥിര നിക്ഷേപങ്ങൾ തന്നെ.
ഏത് കാലാവധിയിലും എഫ്ഡിയിൽ നിക്ഷേപിക്കാം എങ്കിലും നിക്ഷേപകർ കൂടുതലും ഹ്രസ്വകാലം തിരഞ്ഞെടുക്കുന്നു. കുറഞ്ഞ കാലാവധിക്കുള്ളിൽ പണം ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കുന്നു. അങ്ങനെയെങ്കിൽ ഒരു വർഷത്തെ എഫ്ഡികളിൽ നിക്ഷേപിക്കുന്നത് മികച്ച തീരുമാനമായിരിക്കും.
ഇവിടെ രാജ്യത്തെ പ്രധാന സ്വകാര്യ, പൊതു മേഖലാ ബാങ്കുകളിൽ 1 വർഷത്തെ കാലാവധിയിൽ 1 ലക്ഷം രൂപ നിക്ഷേപിച്ചാൽ അത് എത്ര രൂപയായി വളരും എന്ന് പരിശോധിക്കാം;
1. ഇൻഡസ്ഇൻഡ് ബാങ്ക്
ഒരു വർഷത്തെ കാലാവധിയുള്ള എഫ്ഡികൾക്ക് ഇവിടെ 7 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഇവിടെ 1 ലക്ഷം രൂപ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ 1,07,186 രൂപ ഉറപ്പാക്കാം. താരതമ്യേന ഉയർന്ന പലിശ നിരക്കാണ് ഈ ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.

2. ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്
ഈ മൂന്ന് സ്വകാര്യ ബാങ്കുകളും ഒരു വർഷത്തെ കാലാവധിയുള്ള എഫ്ഡിക്ക് 6.60 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. അതിനാൽ ഈ സ്കീമിൽ 1 ലക്ഷം രൂപ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാകുമ്പോൾ നിക്ഷേപം 1,06,765 രൂപയായി വളരും.
3. ഐസിഐസിഐ ബാങ്ക്
ഈ സ്വകാര്യ ബാങ്ക് ഒരു വർഷത്തെ എഫ്ഡിക്ക് 6.40 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഇവിടെ ഒരു വർഷത്തേക്ക് 1 ലക്ഷം രൂപ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാകുമ്പോൾ 1,06,555 രൂപ ഉറപ്പാക്കാം.
4. പഞ്ചാബ് നാഷണൽ ബാങ്ക്
ഈ പൊതുമേഖലാ ബാങ്ക് ഒരു വർഷത്തെ കാലാവധിയുള്ള എഫ്ഡികൾക്ക് 6.80 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഇവിടെ ഒരു വർഷത്തേക്ക് 1 ലക്ഷം രൂപ നിക്ഷേപിച്ചാൽ കാലാവധി അവസാനിക്കുമ്പോഴേക്കും നിക്ഷേപം 1,06,975 രൂപയായി വളരും.
5. ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
ഈ പൊതുമേഖലാ ബാങ്കുകൾ ഒരു വർഷത്തെ എഫ്ഡിക്ക് 6.60 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഈ കാലാവധിയിൽ നിങ്ങൾ 1 ലക്ഷം നിക്ഷേപിച്ചാൽ അത് 1,06,765 രൂപയായി വളരും.
6. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ ഒരു വർഷത്തെ കാലാവധിയുള്ള എഫ്ഡിക്ക് 6.45 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഒരു വർഷത്തേക്ക് 1 ലക്ഷം നിക്ഷേപിച്ചാൽ അത് 1,06,608 രൂപയായി വളരും.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

ഇലക്ട്രോണിക്സ് സിറ്റി ഫ്ലൈഓവർ ടോൾ പിരിവ് തുടരുമോ? സെപ്റ്റംബർ 11 മുതൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാം

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

ബെംഗളൂരു-മംഗളൂരു വന്ദേ ഭാരത്: സെപ്റ്റംബർ 5-ന് നിർണ്ണായക ട്രയൽ റൺ; യാത്രാസമയം കുറയുമോ?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
