ആളുകൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി കേന്ദ്ര സർക്കാർ നിരവധി നിക്ഷേപ പദ്ധതികൾ നടത്തിവരുന്നുണ്ട്. സ്ത്രീകൾ മുതൽ മുതിർന്ന പൗരന്മാർക്ക് വരെ അനുയോജ്യമായ വ്യത്യസ്ത പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നു. ഈ സർക്കാർ പദ്ധതികളിൽ ഭൂരിഭാഗവും നടത്തുന്നത് പോസ്റ്റ് ഓഫീസാണ്. അത്തരത്തിൽ പോസ്റ്റ് ഓഫീസ് നടത്തുന്ന ഒരു പദ്ധതിയാണ് മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ്. സ്ത്രീകൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി സർക്കാർ ആരംഭിച്ച ഒരു പദ്ധതിയാണിത്.
പോസ്റ്റ് ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന പദ്ധതികളൊക്കെയും അപകട സാധ്യതയില്ലാത്തതാണ്. മാത്രമല്ല, നികുതി ആനുകൂല്യങ്ങൾക്കൊപ്പം, പ്രതിമാസ വരുമാനവും ഉറപ്പുള്ള റിട്ടേണും അവ വാഗ്ദാനം ചെയ്യുന്നു. മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ് പദ്ധതിയും അത്തരത്തിലുള്ള ഒരു പദ്ധതിയാണ്. ഈ പദ്ധതിക്ക് കീഴിൽ, 1000 രൂപ മുതൽ 2 ലക്ഷം രൂപ വരെ നിങ്ങൾക്ക് നിക്ഷേപിക്കാൻ സാധിക്കും. എങ്കിലും, നിക്ഷേപിക്കുന്ന തുക 100 ഗുണിതങ്ങളിൽ മാത്രമായിരിക്കണം. ഈ പദ്ധതിക്ക് കീഴിൽ നിരവധി അക്കൗണ്ടുകൾ നിങ്ങൾക്ക് തുറക്കാൻ സാധിക്കും. എന്നാൽ, പരമാവധി നിക്ഷേപ തുക 2 ലക്ഷം രൂപയിൽ കൂടാതിരിക്കാൻ ശ്രദ്ധിക്കണം. ആദ്യ അക്കൗണ്ട് തുറന്ന് 3 മാസം കഴിഞ്ഞതിന് ശേഷമാണ് അടുത്ത അക്കൗണ്ട് തുറക്കാൻ സാധിക്കുക.

മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ് പദ്ധതി പ്രതിവർഷം 7.5 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. എങ്കിലും പലിശ മൂന്ന് മാസത്തെ അടിസ്ഥാനത്തിലാണ് ക്രെഡിറ്റ് ചെയ്യുന്നത്. പദ്ധതിയുടെ കാലാവധി 2 വർഷം മാത്രമാണ്. നിക്ഷേപ തീയതി മുതൽ ഒരു വർഷത്തിനുശേഷം നിങ്ങളുടെ നിക്ഷേപത്തിന്റെ 40 ശതമാനം പിൻവലിക്കാൻ സാധിക്കും. കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് ഒരു തവണ മാത്രമാണ് ഭാഗികമായി പിൻവലിക്കൽ സാധ്യമാവുക.
ഈ പദ്ധതിക്ക് കീഴിൽ നിങ്ങൾ പരമാവധി തുകയായ 2 ലക്ഷം നിക്ഷേപിച്ചാൽ, 7.5 ശതമാനം നിരക്കിൽ നിങ്ങൾക്ക് 32,044 രൂപ പലിശയായി ലഭിക്കും. അപ്പോൾ, രണ്ട് വർഷത്തിന് ശേഷം അക്കൗണ്ട് ക്ലോസ് ചെയ്യുമ്പോൾ, നിങ്ങൾക്ക് ആകെ റിട്ടേൺ ലഭിച്ച തുക 2,32,044 രൂപയായിരിക്കും. അക്കൗണ്ട് ഉടമ മരിച്ചാൽ, നോമിനിക്കോ കുടുംബാംഗങ്ങൾക്കോ ഈ നിക്ഷേപ തുക പിൻവലിക്കാൻ സാധിക്കും. മാരകമായ രോഗങ്ങൾ ഉണ്ടായാൽ ചികിത്സാ ചെലവുകൾക്കായി നിക്ഷേപ തുക പിൻവലിക്കാം. പണം പിൻവലിച്ച ശേഷം വേണെമെങ്കിൽ അക്കൗണ്ട് ക്ലോസ് ചെയ്യാം. എങ്കിലും, അക്കൗണ്ട് തുറന്ന് ആറ് മാസത്തിന് ശേഷമേ അക്കൗണ്ട് ക്ലോസ് ചെയ്യാൻ സാധിക്കുകയുള്ളൂ. അങ്ങനെ ക്ലോസ് ചെയ്യുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന പലിശ നിരക്ക് 2 ശതമാനം മാത്രമായിരിക്കും.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

മ്യൂച്വൽ ഫണ്ട് നിക്ഷേപകർ ശ്രദ്ധിക്കുക; എക്സ്പെൻസ് റേഷ്യോയിലെ ചെറിയ മാറ്റം നിങ്ങളുടെ ലാഭത്തെ കുറയ്ക്കുമോ?

മുതിർന്ന പൗരന്മാർ ശ്രദ്ധിക്കുക: എഫ്.ഡി പലിശനിരക്കിൽ മാറ്റം; ഉയർന്ന വരുമാനം നേടാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!



Click it and Unblock the Notifications
