കഴിഞ്ഞ മാസമാണ് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ എൻപിഎസ് വത്സല്യ സ്കീം അവതരിപ്പിച്ചത്. തങ്ങളുടെ കുട്ടികൾക്കായി മാതാപിതാക്കൾക്കും രക്ഷിതാക്കൾക്കും നിക്ഷേപം നടത്താൻ സാധിക്കുന്ന ഒരു സമ്പാദ്യ-റിട്ടയർമെന്റ് പദ്ധതിയാണ്. കുട്ടികളുടെ ഭാവി ചെലവുകൾ മുന്നിൽ കണ്ടുകൊണ്ട് അവർക്കൊരു സഹായമാകാനും ആരെയും ആശ്രയിക്കതെ തങ്ങളുടെ വിരമിക്കൽ ജീവിതം മുന്നോട്ടുകൊണ്ടുപോകാനും ആഗ്രഹിക്കുന്ന വ്യക്തികൾക്ക് ഇത് ശരിയായ തിരഞ്ഞെടുപ്പായിരിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. 1000 രൂപ നിക്ഷേപത്തിൽ മൂന്ന് ലക്ഷം രൂപ വരെ പെൻഷൻ ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നു.
എൻപിഎസ് വാത്സല്യ യോജനയിൽ പ്രതിവർഷം 1,000 രൂപയെങ്കിലും നിക്ഷേപിക്കേണ്ടത് നിർബന്ധമാണ്, അതേസമയം പരമാവധി നിക്ഷേപ പരിധിയില്ലയെന്നതും ശ്രദ്ധേയമാണ്. ഭാഗിക പിൻവലിക്കലും പെൻഷൻ ആനുകൂല്യങ്ങളും ഈ പദ്ധതിയിൽ ലഭ്യമാണ്. 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ളതാണ് ഈ സ്കീം, കുട്ടിക്ക് 18 വയസ്സ് തികയുമ്പോൾ, മാതാപിതാക്കളുടെ നിക്ഷേപം അവസാനിക്കുകയും ഫണ്ട് എൻപിഎസ് ടയർ-1 ആയി പരിവർത്തനം ചെയ്യുകയും ചെയ്യുന്നു.

നിങ്ങൾ എല്ലാ മാസവും 1,000 രൂപ നിക്ഷേപിക്കുകയും (ഇത് പ്രതിവർഷം 12,000 രൂപ) ഈ സംഭാവന 10 ശതമാനം വർദ്ധിപ്പിക്കുകയും ചെയ്താൽ, നിങ്ങളുടെ കുട്ടിക്ക് 18 വയസ് തികയുമ്പോഴേക്കും നിങ്ങളുടെ മൊത്തം നിക്ഷേപം 5,47,190 രൂപയായി വളരും. ഏകദേശം 10 ശതമാനം റിട്ടേൺസ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ ഏകദേശം 7 ലക്ഷം രൂപ പലിശയായി തന്നെ നേടാം, മൊത്തം ഫണ്ട് ഏകദേശം 12 ലക്ഷം രൂപയായി മാറും.
ഇനി നിങ്ങളുടെ കുട്ടി ഓരോ വർഷവും നിക്ഷേപ തുകയിൽ പത്ത് ശതമാനം വർദ്ധനവ് വരുത്തുകയും റിട്ടയർമെന്റ് വരെ അതായത് 60 വയസ് വരെ നിക്ഷേപം തുടരുകയും ചെയ്താൽ മൊത്തം കോർപ്പസ് 15.34 കോടി രൂപയായി വളരും. NPS നിയമങ്ങൾ അനുസരിച്ച്, ഈ തുകയുടെ 40 ശതമാനം (6.14 കോടി രൂപ) ഒരു ആന്വിറ്റി സ്കീമിൽ നിക്ഷേപിക്കണം. ഏകദേശം 6 ശതമാനം വാർഷിക വരുമാനം കണക്കാക്കിയാൽ, ഇത് പ്രതിമാസം 3.06 ലക്ഷം രൂപ പെൻഷൻ ആയി ലഭിക്കും.
കുട്ടികൾക്കായുള്ള മികച്ച ദീർഘകാല നിക്ഷേപ ഓപ്ഷനായാണ് സാമ്പത്തിക വിദഗ്ധർ പദ്ധതിയെ വിലയിരുത്തുന്നത്. ഇത് കുട്ടികളിൽ നിക്ഷേപ താൽപര്യം വർധിപ്പിക്കുകയും സാമ്പത്തിക അച്ചടക്കം തുടരാൻ അനുവദിക്കുകയും ചെയ്യും.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications