3 ലക്ഷം രൂപ നിക്ഷേപിക്കാനുണ്ടോ? മാസം മികച്ച വരുമാനം നേടാനുള്ള വഴികൾ ഇതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിട്ടയർമെന്റിനുശേഷവും സ്ഥിരമായ പ്രതിമാസ വരുമാനം നേടുക എന്നത് മികച്ച കാര്യമാണ്. നിങ്ങളുടെ ചെലവുകൾക്കും മറ്റും വഴി കണ്ടെത്താൻ ഇതുവഴി സാധിക്കും. റിട്ടയർമെന്റിനു ശേഷമുള്ള പ്രതിമാസ വരുമാനം സാമ്പത്തികമായി നിങ്ങളെ സ്വതന്ത്രമാക്കും. അതായത് മറ്റുള്ളവരെ ആശ്രയിക്കാതെ തന്നെ സ്വന്തം ആവശ്യങ്ങൾക്കുള്ള പണം ഇതുവഴി നേടാം.

 

പ്രധാനമന്ത്രി വയാ വന്ദന യോജന

പ്രധാനമന്ത്രി വയാ വന്ദന യോജന

സർക്കാർ പിന്തുണയുള്ള പദ്ധതിയിൽ നിക്ഷേപിക്കുന്നതിലൂടെ നിങ്ങൾക്ക് സുരക്ഷിതമായി നിക്ഷേപം നടത്താനും പ്രതിമാസ വരുമാനം നേടാനും സാധിക്കും. 2020 മാർച്ച് 31 വരെ നിക്ഷേപം നടത്താൻ സാധിക്കുന്ന പ്രധാൻ മന്ത്രി വയാ വന്ദന യോജനയിൽ (പി‌എം‌വി‌വൈ) ഇത്തരത്തിൽ നിക്ഷേപം നടത്താം. ഈ പദ്ധതി വഴിയുള്ള നിക്ഷേപത്തിന് എട്ട് ശതമാനം പലിശ ലഭിക്കും. മൂന്ന് ലക്ഷം രൂപ മുതൽ മുടക്കിയാൽ നിങ്ങൾക്ക് പ്രതിമാസം 2,000 രൂപ പെൻഷൻ നേടാം. ഈ സ്കീമിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് 10 വർഷത്തെ ലോക്ക് ഇൻ പീരിയഡുണ്ട്.

സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം

സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം

നിലവിൽ 8.6 ശതമാനം പലിശ നേടുന്ന സീനിയർ സിറ്റിസൺസ് സേവിംഗ് സ്കീം (എസ്‌സി‌എസ്എസ്) മറ്റൊരു മികച്ച ഓപ്ഷനാണ്. സീനിയർ സിറ്റിസൺസ് സേവിംഗ് സ്കീമിനി കീഴിൽ, പലിശ ത്രൈമാസമായി ലഭിക്കും. ഈ പദ്ധതിയുടെ കാലാവധി അഞ്ച് വർഷമാണ്.

സ്വർണ്ണ നിക്ഷേപം നടത്താനുള്ള മികച്ച 2 മാർഗങ്ങൾ

പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി

പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി

പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയിൽ നിക്ഷേപം നടത്തുന്നവർക്ക് പ്രതിവർഷം 7.6 ശതമാനം പലിശ നേടാൻ കഴിയും. ഈ സ്കീമിന് 5 വർഷത്തെ കാലാവധിയാണുള്ളത്. പിഴ നൽകിയതിന്ശേഷം നേരത്തെയുള്ള പിൻവലിക്കലും സാധ്യമാണ്. ഈ നിക്ഷേപത്തിന്റെ പലിശനിരക്ക് ത്രൈമാസ അടിസ്ഥാനത്തിൽ മാറ്റത്തിന് വിധേയമാണ്.

സ്വർണം വാങ്ങി കാശ് കളയല്ലേ.. സ്വർണത്തിൽ നിക്ഷേപം നടത്തുന്നതിന്റെ പോരായ്മകൾ ഇവയാണ്

ലിക്വിഡ് ഫണ്ട്

ലിക്വിഡ് ഫണ്ട്

എപ്പോൾ വേണമെങ്കിലും നിക്ഷേപ തുക തിരിച്ചെടുക്കാൻ താത്പര്യപ്പെടുന്നവർക്ക് തുക ഒരു ലിക്വിഡ് ഫണ്ടിൽ നിക്ഷേപിക്കാവുന്നതാണ്. നിക്ഷേപത്തിന്റെ അടിസ്ഥാനത്തിൽ പ്രതിമാസം തുക പിൻ‌വലിക്കാനും കഴിയും.

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് അക്കൗണ്ട് തുടങ്ങണമെങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

English summary

3 ലക്ഷം രൂപ നിക്ഷേപിക്കാനുണ്ടോ? മാസം വരുമാനം നേടാനുള്ള വഴികൾ ഇതാ

It is a good thing to have a steady monthly income even after retirement. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X