മികച്ച സമ്പാദ്യത്തിലൂടെയാണ് സാമ്പത്തിക സുരക്ഷിതത്വം ഉണ്ടാവുകയുള്ളൂ. ഏറ്റവും ഉയർന്ന റിട്ടേൺ നൽകുന്ന നിക്ഷേപങ്ങളിൽ തന്നെ ശ്രദ്ധ നൽകേണ്ടതുണ്ട്. അപകട രഹിതവും കൂടുതൽ സുരക്ഷിതവുമായ നിക്ഷേപങ്ങൾ പോസ്റ്റ് ഓഫീസ് സ്കീമുകളിലൂടെ ലഭ്യമാണ്. എന്നാൽ പലരും അബദ്ധത്തിൽ അകപ്പെടുന്നു. ഉയർന്ന പലിശയെന്ന് വാഗ്ദാനം ചെയ്ത് അവസാനം വലിയ സാമ്പത്തിക നഷ്ടങ്ങൾ സൃഷ്ടിക്കുന്ന നിരവധി സ്ഥാപനങ്ങളുണ്ട്. എന്നാൽ പോസ്റ്റ് ഓഫീസ് സ്കീമുകൾ എന്നും സാധാരണക്കാർക്കൊപ്പം പ്രവർത്തിക്കുന്നു.
സ്ത്രീകൾക്കും കുട്ടികൾക്കും മുതിർന്ന പൗരൻമാർക്കുമെല്ലാം വിവിധ പദ്ധതികൾ പോസ്റ്റ് ഓഫീസ് ഉറപ്പാക്കുന്നുണ്ട്. ഒപ്പം ആകർഷകമായ പലിശയും ഇത്തരം നിക്ഷേപങ്ങൾ ഉറപ്പ് നൽകുന്നുണ്ട്. പോസ്റ്റ് ഓഫീസ് നൽകുന്ന പദ്ധതികളിൽ പ്രധാനപ്പെട്ട നിക്ഷേപമാണ് കിസാൻ വികാസ് പത്ര. വമ്പൻ നേട്ടങ്ങളോടെ ഈ സ്കീമിൽ നിക്ഷേപിക്കാം. മാത്രമല്ല നേട്ടം ഇരട്ടിയായി ലഭിക്കുന്നു.
കിസാൻ വികാസ് പത്ര....
കർഷകർക്ക് സാമ്പത്തിക ഭദ്രത ഉറപ്പിക്കാനായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണിത്. എന്നാൽ നിലവിൽ ഈ സ്കീമിൽ ഏതൊരു ഇന്ത്യൻ പൗരനും നിക്ഷേപിക്കാം. വെറും 115 മാസത്തിനുള്ളിൽ നിക്ഷേപകരുടെ പണം ഇരട്ടിയാക്കാം എന്നതാണ് ഈ നിക്ഷേപത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അതിനാൽ തന്നെ ഇത് പോസ്റ്റ് ഓഫീസിന്റെ ഒരു ജനപ്രിയ നിക്ഷേപ പദ്ധതിയാണ്. 115 മാസം എന്നാൽ 9 വർഷവും 7 മാസവും.
പണം ഇരട്ടിയാക്കുന്നതിലൂടെ പലരേയും ഇത് ആകർഷിക്കുന്നു. അതായത് നിങ്ങൾ 5 ലക്ഷം നിക്ഷേപിച്ചാൽ അത് 10 ലക്ഷമായി തിരിച്ച് ലഭിക്കും. റിസ്ക് എടുക്കാതെ കൂടുതൽ പണം സമ്പാദിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച ഓപ്ഷനായിരിക്കും. 1000 രൂപ നിക്ഷേപിച്ച് കൊണ്ട് നിങ്ങൾക്ക് ഈ സ്കീമിനു വേണ്ടി അക്കൗണ്ട് തുറക്കാം. പരമാവധി നിക്ഷേപത്തിന് പരിധിയില്ല. 50,000 രൂപയ്ക്ക് മുകളിൽ നിക്ഷേപിക്കുമ്പോൾ പാൻ കാർഡ് സമർപ്പിക്കണം.

പോസ്റ്റ് ഓഫീസിൻ്റെ ഈ പദ്ധതി പ്രകാരം നിങ്ങൾക്ക് നിലവിൽ 7.5 ശതമാനം പലിശയാണ് ഉറപ്പ് നൽകുന്നത്. ഈ പലിശ നിരക്ക് ഓരോ പാദത്തിലും നിങ്ങൾക്ക് ലഭിക്കും.
എത്ര അക്കൗണ്ട് തുറക്കാം?
കിസാൻ വികാസ് പത്ര സ്കീമിന് കീഴിൽ 18 വയസ്സ് പൂർത്തിയായ ഏതൊരു വ്യക്തിക്കും എത്ര അക്കൗണ്ടുകൾ വേണമെങ്കിലും തുറക്കാം. മാത്രമല്ല 10 വയസ്സിന് മുകളിലുള്ള ഒരു കുട്ടിയുടെ പേരിലും നിങ്ങൾക്ക് ഒരു അക്കൗണ്ട് തുറക്കാവുന്നതാണ്. ഇവിടെ സിംഗിൾ അക്കൗണ്ടുകളും ജോയിന്റ് അക്കൗണ്ടുകളും തുറക്കാൻ സാധിക്കും.
പണം ഇരട്ടിയാക്കാം....
ഈ സ്കീമിന് കീഴിൽ നിങ്ങൾ 5 ലക്ഷം രൂപ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ അതായത് 115 മാസത്തിന് ശേഷം വമ്പൻ നേട്ടം ഉറപ്പാക്കാം. 7.5 ശതമാനം പലിശ കണക്കാക്കിയാൽ കാലാവധി കഴിയുമ്പോൾ പലിശ മാത്രം 5 ലക്ഷം രൂപ ലഭിക്കുന്നു. അതായത് നിക്ഷേപകർക്ക് കാലാവധി പൂർത്തിയാകുമ്പോൾ മൊത്തം 10 ലക്ഷം രൂപ ലഭിക്കും. ഇതിൽ നികുതി ഉൾപ്പെടുന്നുണ്ട്. കിസാൻ വികാസ് പത്രയിൽ നിക്ഷേപിച്ച തുകയുടെ പലിശ കോമ്പൗണ്ടിംഗ് അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത്.
5 ലക്ഷം നിക്ഷേപിച്ചാൽ 5 ലക്ഷം വെറുതേ കിട്ടും. അങ്ങനെ മൊത്തം 10 ലക്ഷമായി ലഭിക്കുന്നു. ഇത് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളിലെ ഏറ്റവും മികച്ച നിക്ഷേപമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
