വിപണിയിൽ നിരവധി ചെറുകിട സമ്പാദ്യ പദ്ധതികളുണ്ട്. നിങ്ങളുടെ സാമ്പത്തിക നിലവാരമനുസരിച്ച് അതിൽ ഏറ്റവും അനുയോജ്യമായത് കണ്ടെത്താം. അങ്ങനെയെങ്കിൽ കുടുതൽ വരുമാനം നേടാനും സാമ്പത്തിക സുരക്ഷിതത്വം നേടാനും സാധിക്കും. ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്ന ചെറുകിട നിക്ഷേപ പദ്ധതിയാണെങ്കിൽ നിക്ഷേപ കാലാവധി അവസാനിക്കുമ്പോൾ ഇരട്ടി പണം നേടാൻ കഴിയും. കിസാൻ വികാസ് പത്ര അത്തരത്തിലുള്ള ചെറുകിട സമ്പാദ്യ പദ്ധതികളിൽ ഒന്നാണ്. നിക്ഷേപിക്കാന്‍ കയ്യില്‍ ആയിരങ്ങളുണ്ടെങ്കില്‍ 10 ലക്ഷം വരെ നേടാന്‍ കഴിയുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയാണ് കിസാന്‍ വികാസ് പത്ര.
കിസാൻ വികാസ് പത്ര
തപാല്‍ വകുപ്പിന് കീഴില്‍ കേന്ദ്ര സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള നിക്ഷേപമാണ് കിസാൻ വികാസ് പത്ര. പദ്ധതി 1988 ലാണ് ആരംഭിച്ചത്. കിസാൻ വികാസ് പത്ര സ്‌കീമിൽ നിക്ഷേപിക്കാൻ സാധിക്കുന്ന കുറഞ്ഞ തുക 1000 രൂപയാണ്. തുടർന്ന് 100 രൂപയുടെ ഗുണിതങ്ങളിൽ നിക്ഷേപിക്കാം. ഈ സ്കീമിന് കീഴിലുള്ള നിക്ഷേപത്തിന് പരമാവധി പരിധിയില്ല. 9 വർഷവും 7 മാസവുമാണ് നിക്ഷേപത്തിന്‍റെ കാലാവധി. അതായത് 115 മാസങ്ങൾ.

ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങളുള്ള നിക്ഷേപകര്‍ക്കും വിപണിയിലെ റിസ്‌ക്കുകളെടുക്കാന്‍ താത്പര്യമില്ലാത്തവര്‍ക്കും പ്രയോജനപ്പെടുത്താവുന്ന പദ്ധതിയാണിത്.
പലിശ
കൂട്ടു പലിശ രീതിയിലാണ് പലിശ കണക്കാക്കുന്നത്. 7.50 ശതമാനമാണ് പലിശ നിരക്ക്. ബാങ്കുകൾ നിക്ഷേപങ്ങൾക്ക് നൽകുന്നതിനേക്കാൾ ഉയർന്ന പലിശ നിരക്കാണിത്. ഏറ്റവും പ്രധാനപ്പെട്ട വസ്തുത എന്താണെന്നാൽ ത്രൈമാസ അടിസ്ഥാനത്തിൽ സർക്കാർ പോസ്റ്റ് ഓഫീസ് സ്മോൾ സേവിംഗ്സ് അക്കൗണ്ടുകളുടെ പലിശ നിരക്കുകൾ പരിഷ്കരിക്കുമെന്ന് നിക്ഷേപകർ അറിഞ്ഞിരിക്കണം.
50,000 രൂപ കിസാൻ വികാസ് പത്രയിൽ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാകുമ്പോൾ ഇരട്ടി തുക, അതായത് 1 ലക്ഷം രൂപ നേടാം. നിക്ഷേപ തുക 5 ലക്ഷമാണെങ്കിൽ കാലാവധി പൂർത്തിയാകുമ്പോൾ 10 ലക്ഷം നേടാം.
ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം കിഴിവുകൾക്ക് കിസാൻ വികാസ് പത്ര നിക്ഷേപത്തിന് നികുതി ഇളവില്ല. കിസാൻ വികാസ് പത്ര നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനം നികുതി വിധേയമാണ്.
എങ്ങനെ അക്കൗണ്ട് തുറക്കാം.
ഒരു മുതിർന്നയാൾക്ക് അല്ലെങ്കിൽ മൂന്ന് മുതിർന്നവർ വരെയുള്ള ജോയിന്റ് അക്കൗണ്ടിന് ഒരു കെവിപി അക്കൗണ്ട് തുറക്കാം. പ്രായപൂർത്തിയാകാത്ത ഒരാൾക്ക് വേണ്ടിയോ അല്ലെങ്കിൽ മാനസികാവസ്ഥയില്ലാത്ത ഒരു വ്യക്തിക്ക് വേണ്ടിയോ ഒരു രക്ഷാധികാരിക്ക് അക്കൗണ്ട് തുറക്കാം.
10 വയസ്സിന് മുകളിലുള്ള പ്രായപൂർത്തിയാകാത്ത ഒരാൾക്ക് അവന്റെ അല്ലെങ്കിൽ അവളുടെ സ്വന്തം പേരിൽ കിസാൻ വികാസ് പത്ര അക്കൗണ്ട് ലഭിക്കും. യോഗ്യതയുള്ള ഒരാൾക്ക് എത്ര അക്കൗണ്ടുകൾ വേണമെങ്കിലും തുറക്കാം. പോസ്റ്റ് ഓഫീസ് വഴി നേരിട്ട് പദ്ധതിയില്‍ ചേരാം. കൂടാതെ ചില ബാങ്കുകളും ഈ പദ്ധതി നല്‍കുന്നുണ്ട്.
നിബന്ധനകൾക്ക് വിധേയമായി കിസാൻ വികാസ് പത്ര അക്കൗണ്ട് ഒരു വ്യക്തിയുടെ പേരിൽ നിന്ന് മറ്റൊരാളുടെ പേരിലേക്ക് മാറ്റാം.
1. അക്കൗണ്ട് ഉടമ മരണപ്പെട്ടാൽ
2. നോമിനി/ നിയമപരമായ അവകാശികളുടെ പേരിലേക്ക് അക്കൗണ്ട് മാറ്റാം.
3. ജോയിന്റ് അക്കൗണ്ടുകളിൽ ഒരാൾ മരണപ്പെട്ടാൽ നിയമപരമായി മാറ്റാം.
4. കോടതിയുടെ ഉത്തരവനുസരിച്ച്.
5. നിർദ്ദിഷ്ട അതോറിറ്റിക്ക് അക്കൗണ്ട് പണയം വെച്ചാൽ
നേരത്തെ പിൻവലിക്കരുത്
നിക്ഷേപിക്കുമ്പോൾ നിശ്ചയിക്കുന്ന കാലാവധിയെത്തുന്നതിന് മുന്‍പ് കിസാൻ വികാസ് പത്ര നിക്ഷേപം പിന്‍വലിക്കണമെങ്കിൽ തപാൽ വകുപ്പിന്റെ മാനദണ്ഡങ്ങള്‍ പാലിക്കണം. രണ്ട് വര്‍ഷവും ആറ് മാസവും പൂര്‍ത്തിയായ ശേഷം അക്കൗണ്ട് അവസാനിപ്പിക്കാൻ കിസാൻ വികാസ് പത്ര അനുവദിക്കുന്നുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
