ജോലിയിൽ നിന്നും വിരമിച്ചതിന് ശേഷമുള്ള ജീവിതത്തിന് സാമ്പത്തിക സ്വാതന്ത്ര്യം നൽകുന്നത് പെൻഷനാണ്. സർക്കാർ മേഖലയിലും സ്വകാര്യ മേഖലയിലും ജോലി ചെയ്യുന്ന ആളുകൾക്ക് വിരമിച്ചതിന് ശേഷം പെൻഷൻ ലഭിക്കുന്നതിന് പ്രൊവിഡന്‍റ് ഫണ്ട് ഫണ്ട് പോലുള്ള പദ്ധതികളുണ്ട്. എന്നാൽ സ്വയം തൊഴിൽ ചെയ്യുന്നവർക്കും മറ്റ് സാധാരണ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും പ്രൊഫിഡന്‍റ് ഫണ്ട് അടക്കമുള്ളവ ലഭിക്കണമെന്നില്ല. അതുകൊണ്ടു തന്നെ ഏതെങ്കിലും നിക്ഷേപ പദ്ധതികളിൽ ചേരുക എന്നതാണ് പോംവഴി. സാധാരണക്കാർക്ക് വാദ്ധക്യ കാലം സുരക്ഷിതമാക്കാൻ സാധിക്കുന്ന ഒരു സർക്കാർ പദ്ധതിയെക്കുറിച്ച് നമുക്ക് വിശദമായി അറിയാം.
അടൽ പെൻഷൻ യോജന
60 വയസ്സ് പൂര്‍ത്തിയായ വരിക്കാര്‍ക്ക് നിശ്ചിത തുക പ്രതിമാസം പെന്‍ഷന്‍ അനുവദിക്കുന്നതിന് കേന്ദ്രസർക്കാർ വിഭാവനം ചെയ്ത പദ്ധതിയാണ് അടൽ പെൻഷൻ യോജന. 2015 ലെ കേന്ദ്ര ബജറ്റിൽ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിയാണ് പദ്ധതി പ്രഖ്യാപിച്ചത്. പെൻഷൻ ഫണ്ട് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ആണ് പദ്ധതി നിയന്ത്രിക്കുന്നത്.

ആർക്കൊക്കെ പദ്ധതിയിൽ ചേരാം..?
18 വയസിനും 40 വയസിനും ഇടയിൽ പ്രായമുള്ള ഏതൊരു ഇന്ത്യൻ പൗരനും അടൻ പെൻഷൻ യോജനയുടെ ഭാഗമാകാം. വരിക്കാരൻ മാസം തോറും കുറഞ്ഞത് 20 വർഷത്തേക്കെങ്കിലും നിശ്ചിത തുക ഈ പദ്ധതിയിൽ അടയ്ക്കണം. 60 വയസ്സെത്താൻ ബാക്കിയുളള വർഷങ്ങൾ, മാസം തോറും പ്രതീക്ഷിക്കുന്ന പെൻഷൻ തുക എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രതിമാസം അടയ്ക്കേണ്ട തുക തീരുമാനിക്കുന്നത്. വരിക്കാർ നൽകുന്ന തുകയുടെ 50 ശതമാനമോ അല്ലെങ്കിൽ പ്രതിവർഷം പരമാവധി 1000 രൂപയോ ആണ് സർക്കാർ വിഹിതമായി അടയ്ക്കുക.
5000 രൂപ പെൻഷൻ നേടാം
18-ആം വയസിലാണ് നിങ്ങൾ അടൽ പെൻഷൻ യോജനയിൽ നിക്ഷേപിക്കാൻ തുടങ്ങുന്നതെങ്കിൽ എല്ലാ മാസവും 210 രൂപ നിക്ഷേപിച്ചാൽ മതി. 60 വയസ് തികയുമ്പോൾ 5000 രൂപ പെൻഷൻ നേടാൻ സാധിക്കും. അതയാത് ദിവസവും വെറും 7 രൂപ നീക്കിവച്ചാൽ മതി.
ഇനി നിങ്ങളുടെ പ്രായം 25 വയസാണെങ്കിൽ പ്രതിമാസം 376 രൂപ നിക്ഷേപിച്ചാൽ 5,000 രൂപ 60 വയസ് മുതൽ ലഭിച്ച് തുടങ്ങും. 30 വയസ്സിൽ പ്രതിമാസം 577 രൂപ, 34 വയസ്സിൽ പ്രതിമാസം 824 രൂപ, 38 വയസ്സിൽ പ്രതിമാസം 1196 രൂപ, 40 വയസ്സിൽ പ്രതിമാസം 1454 രൂപ എന്നിങ്ങനെയാണ് ഓരോ പ്രായത്തിലുമുള്ള ആളുകൾ നിക്ഷേപിക്കേണ്ട പ്രതിമാസ തുക.
ആജീവനാന്ത പെൻഷൻ
ആജീവനാന്ത പെൻഷനാണ് പദ്ധതിയിലൂടെ സർക്കാർ ഉറപ്പാക്കുന്നത്. വരിക്കാരന്റെ മരണശേഷം ജീവിതപങ്കാളിക്ക് അതേ തുക പെൻഷനായി ലഭിക്കും. പങ്കാളിയുടെയും മരണശേഷം, വരിക്കാരൻ 60 വയസ്സ് വരെ സ്വരൂപിച്ച പെൻഷൻ നോമിനിക്ക് നൽകും.
നികുതി ഇളവുകൾ
അടൽ പെൻഷൻ യോജന പദ്ധതിക്ക് കീഴിൽ നൽകുന്ന സംഭാവനകൾക്ക് ആദായ നികുതി നിയമത്തിലെ സെക്ഷൻ 80CCD (1B) പ്രകാരമുള്ള നികുതി ആനുകൂല്യങ്ങൾ ലഭിക്കും.അതോടൊപ്പം ചില നിബന്ധനകൾക്ക് വിധേയമായി പദ്ധതിയിൽ നിന്ന് പുറത്തു പോകാം. ഇത്തരം സാഹചര്യത്തിൽ സർക്കാരിന്‍റെ സംഭാവനയും പലിശയും കഴിഞ്ഞുള്ള തുക വരിക്കാരന് ലഭിക്കും.

എങ്ങനെ അക്കൗണ്ട് തുറക്കാം
അടൽ പെൻഷൻ യോജന അക്കൗണ്ട് ബാങ്കിലോ പോസ്റ്റ് ഓഫീസിലോ തുറക്കാം. ആദ്യം പദ്ധതിയിൽ അംഗമാവുന്നതിനുള്ള ഫോം വാങ്ങണം. പേര്, വയസ്സ്, മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ തുടങ്ങിയ ഫോമിൽ എല്ലാ വിവരങ്ങളും കൃത്യമായി പൂരിപ്പിക്കുക. ആവശ്യമായ എല്ലാ രേഖകളും അറ്റാച്ച് ചെയ്ത് ബാങ്കിൽ അല്ലെങ്കിൽ പോസ്റ്റ് ഓഫീസിൽ സമർപ്പിക്കുക. എല്ലാ രേഖകളും പരിശോധിച്ചുറപ്പിക്കുകയും അടൽ പെൻഷൻ യോജനയ്ക്ക് കീഴിൽ അക്കൗണ്ട് തുറക്കുകയും ചെയ്യും.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications