റിട്ടയർമെന്റ് ജീവിതത്തിൽ സാമ്പത്തിക സുരക്ഷിതത്വം കൈവരിക്കുന്നതിനുള്ള അനുയോജ്യമായ പദ്ധതിയാണ് നാഷണൽ പെൻഷൻ സിസ്റ്റം (എൻപിഎസ്). ഈ പദ്ധതിയിലൂടെ ഒരാൾക്ക് പ്രതിമാസം നിക്ഷേപത്തിലൂടെ റിട്ടയർമെന്റ് സമയത്ത് നല്ലൊരു തുകയ്ക്കൊപ്പം പെൻഷനും നേടാനാകും. നേരത്തെ നിക്ഷേപം തുടങ്ങിയാൽ പെൻഷനായി നല്ലൊരു തുക നേടാമെന്നതാണ് സ്കീമിന്റെ പ്രത്യേകത. ഒരാൾക്ക് 18 വയസ് മുതൽ 70 വയസുവരെ എൻപിഎസ് സ്കീമിൽ നിക്ഷേപം നടത്താം.
ടയർ-1, ടയർ-II എന്നിങ്ങനെ രണ്ടു അക്കൗണ്ടുകൾ എൻപിഎസ് വാഗ്‌ദാനം ചെയ്യുന്നുണ്ട്. ടിയർ 1 പെൻഷൻ അക്കൗണ്ട് ആണ്. 60-ാമത്തെ വയസിൽ മാത്രമേ ഇതിലെ നിക്ഷേപം പിൻവലിക്കാൻ സാധിക്കൂ. ില സാഹര്യങ്ങളിൽ 60 വയസ് പൂർത്തിയാകുന്നതിനു മുൻപ് നിക്ഷേപം പിൻവലിക്കൽ അനുവദനീയമാണ്. ടയർ-1 അക്കൗണ്ടുകളുള്ള ജീവനക്കാർക്ക് സെക്ഷൻ 80CCD പ്രകാരം 1.50 ലക്ഷം രൂപ വരെ നികുതിയിളവുകൾ ലഭിക്കും. സെക്ഷന്‍ 80 സിസിഡി (CCD) 1(B), പ്രകാരം 50,000 രൂപ വരെയുള്ള നിക്ഷേപത്തിനും നികുതിയിളവ് അനുവദിച്ചിട്ടുണ്ട്. ടിയർ-2 അക്കൗണ്ടിൽ ഇത്തരം നിബന്ധനകളില്ല. ഇതിലെ നിക്ഷേപം എപ്പോൾ വേണമെങ്കിലും പിൻവലിക്കാം. ടിയർ 2 ലെ നിക്ഷേപങ്ങൾക്ക് നികുതി ആനുകൂല്യങ്ങളില്ല.

എൻപിഎസ് സ്കീമിൽ പ്രതിമാസം 5000 രൂപ നിക്ഷേപിക്കുന്നതിലൂടെ ഏകദേശം 96,000 രൂപ മാസം തോറും പെൻഷനായി എങ്ങനെ നേടാമെന്ന് നോക്കാം. അതിനായി നിങ്ങൾ 25-ാമത്തെ വയസിൽ നിക്ഷേപം തുടങ്ങണം. എൻപിഎസ് അക്കൗണ്ടിൽ എല്ലാ മാസവും 5,000 രൂപ നിക്ഷേപിച്ചാൽ 10 ശതമാനം റിട്ടേൺ ലഭിക്കും. 60 വയസാകുമ്പോൾ, നിങ്ങളുടെ മൊത്തം നിക്ഷേപം 21 ലക്ഷം രൂപയായിരിക്കും. എന്നാൽ, നിങ്ങളുടെ കയ്യിൽ കിട്ടുക 1,91,41,384 രൂപയായിരിക്കും.
60-ാം വയസിൽ നിങ്ങൾക്ക് രണ്ട് ഓപ്ഷനുകളുണ്ട്. ഒന്നുകിൽ മൊത്ത നിക്ഷേപ തുകയുടെ 60 ശതമാനം പിൻവലിക്കാം. അതല്ലെങ്കിൽ മൊത്തം തുകയും ആന്വിറ്റികളിൽ നിക്ഷേപിക്കാം. ആന്വിറ്റികളിൽ നിക്ഷേപിക്കുന്നതിന്റെ ഗുണമെന്തെന്നാൽ പ്രതിമാസം നല്ലൊരു തുക പെൻഷനായി നേടാമെന്നതാണ്. അതായത്, നിങ്ങൾ 1,91,41,384 രൂപ ആന്വിറ്റികളിൽ നിക്ഷേപിച്ചാൽ 6 ശതമാനം തിരികെ കിട്ടുന്നതിലൂടെ പ്രതിമാസം 95,707 രൂപ പെൻഷനായി കിട്ടും.
പ്രതിമാസം 1 ലക്ഷം പെൻഷൻ എങ്ങനെ നേടാം
പ്രതിമാസം 1 ലക്ഷം പെൻഷൻ വേണമെങ്കിൽ ഒരു വർഷം മുന്നേ നിക്ഷേപം തുടങ്ങുകയും ഒരു വർഷം അധികമായി നിക്ഷേപം നടത്തുകയും വേണം. മുകളിൽ പറഞ്ഞ വ്യവസ്ഥകൾ പ്രകാരം നിങ്ങളുടെ മൊത്ത നിക്ഷേപ തുക 2,12,09,088 രൂപയായിരിക്കും. മുഴുവൻ തുകയും ആന്വിറ്റികളിൽ നിക്ഷേപിക്കുന്നതിലൂടെ പ്രതിമാസം 1,06,045 രൂപ പെൻഷനായി നേടാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
