സാധാരണ ഗതിയില്‍ കമ്പനികള്‍ സ്ഥിര നിക്ഷേപങ്ങള്‍ സ്വീകരിക്കുമ്പോള്‍ ബാങ്കുകള്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നതിനേക്കാള്‍ ഉയര്‍ന്ന പലിശ നിരക്കാണ് നല്‍കാറ്.
സാധാരണ ഗതിയില്‍ കമ്പനികള്‍ സ്ഥിര നിക്ഷേപങ്ങള്‍ സ്വീകരിക്കുമ്പോള്‍ ബാങ്കുകള്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നതിനേക്കാള്‍ ഉയര്‍ന്ന പലിശ നിരക്കാണ് നല്‍കാറ്. തമ്പ് റൂള്‍ പ്രകാരം എത്ര ഉയര്‍ന്ന നിരക്കിലാണ് പലിശ ഉള്ളത്, എത്ര ഉയര്‍ന്ന നിരക്കിലാണ് നിങ്ങള്‍ക്ക് ആദായം ലഭിക്കുന്നത് നിങ്ങളുടെ റിസ്കും അത്രത്തോളം തന്നെ ഉയര്‍ന്നിരിക്കും.

5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 5.4 ശതമാനം പലിശ നിരക്കാണ് നല്‍കുന്നത്. ദീര്‍ഘകാല സ്ഥിര നിക്ഷേപങ്ങള്‍ക്ക് മിക്ക കമ്പനി നിക്ഷേപങ്ങളും ഇതിനേക്കാള്‍ ചുരുങ്ങിയത് 1 ശതമാനം ഉയര്‍ന്ന നിരക്കിലെങ്കിലും പലിശ നിരക്ക് നല്കുന്നു. ശ്രീരാം ട്രാന്‍സ്പോര്‍ട്ട് ഫിനാന്‍സ് കോ.ലി.,ശ്രീരാം സിറ്റി യൂനിയന്‍ ഫിനാന്‍സ് കോ.ലി തുടങ്ങിയ കമ്പനികള്‍ 7 ശതമാനം പലിശ നിരക്കാണ് ദീര്‍ഘകാല സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്‍കുന്നത്.
ചുരുങ്ങിയത് ഒരു വര്‍ഷത്തേക്കാണ് കമ്പനികള്‍ സ്ഥിര നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത്. എന്നാല്‍ അതേ സമയം ബാങ്കുകള്‍ ദിവസങ്ങള്‍ക്ക് പോലും സ്ഥിര നിക്ഷേപങ്ങള്‍ സ്വീകരിക്കും. വളരെ ചുരുക്കം കമ്പനികള്‍ രണ്ടോ മൂന്നോ വര്‍ഷത്തേക്ക് സ്ഥിര നിക്ഷേപം അനുവദിക്കാറുണ്ട് കമ്പനികള്‍ അനുവദിക്കുന്ന സ്ഥിര നിക്ഷേപത്തിന്റെ പരമാവധി കാലാവധി അഞ്ച് വര്‍ഷമാണ്. ക്യുമുലേറ്റീവ്, നോണ്‍ ക്യുമുലേറ്റീവ് രീതികളില്‍ നിക്ഷേപങ്ങള്‍ക്കായി വ്യത്യസ്ത പലിശ നിരക്കാണ് കമ്പനികള്‍ നല്‍കുന്നത്. ക്യുമുലേറ്റീവ് നിക്ഷേപങ്ങള്‍ക്ക് കൃത്യമായ ഇടവേളകളിലും നോണ്‍ ക്യുമുലേറ്റീവ് നിക്ഷേപങ്ങള്‍ക്ക് മെച്യൂരിറ്റി കാലാവധിയിലുമാണ് പലിശ നിരക്ക് ലഭിക്കുക.
ക്രെഡിറ്റ് റേറ്റിംഗ് മാത്രം നോക്കി നിക്ഷേപിക്കുവാനുള്ള കമ്പനി തിരഞ്ഞെടുക്കരുത്. പല ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും (എന്‍ബിഎഫ്സി) ശക്തമായ പിന്‍ബലം ഉണ്ടായിരിക്കും. സംസ്ഥാന സര്‍ക്കാറിന്റെ പിന്തുണയുള്ള കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്പ്മെന്റ് ഫിനാന്‍സ് കോര്പ്പറേഷന് ലി. ഇതിനൊരു ഉദാഹരണമാണ്.
പലര്‍ക്കും പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പരിചയമുണ്ട്. പല കമ്പനികളും പല തരത്തിലുള്ള സാമ്പത്തിക അവസ്ഥയിലൂടെ കടന്ന് പോകുമ്പോഴും ഉപയോക്താക്കളുടെ തിരിച്ചടന് മുടക്കാതെ നിലനിര്ത്തിയവയുമാണ്.
കമ്പനി നിക്ഷേപത്തില്‍ സുരക്ഷിതത്വമില്ലെന്ന് നിക്ഷേപിക്കും മുമ്പ് ഓര്‍മിക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യമാണ്. ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങള്‍ക്കൊപ്പം 15 ലക്ഷം രൂപയുടെ വരെ ഇന്‍ഷുറന്‍സ് കവറേജ് നിക്ഷേപകന് ലഭിക്കും. ഒപ്പം ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രെഡിറ്റ് ഗ്യാരന്റീ കോര്‍പ്പറേഷന്റെ സുരക്ഷിതത്വവും ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങള്‍ക്കുണ്ട്.
കമ്പനി നിക്ഷേപങ്ങളില്‍ ഇത്തരം സേവനങ്ങളൊന്നുമില്ല. കമ്പനി പരാജയപ്പെടുകയാണെങ്കില്‍ നിക്ഷേപകന്റെ മുഴുവന്‍ തുകയും നഷ്ടപ്പെടും.
പല കമ്പനികളിലായി ചെറിയ ചെറിയ തുക നിക്ഷേപിച്ചുകൊണ്ട് പോര്‍ട്ട്ഫോളിയോ തയ്യാറാക്കി നിക്ഷേപകന് റിസ്ക് കുറയ്ക്കുവാന്‍ സാധിക്കും. ഒരു ശതമാനം ബാങ്കുകളിലും ബാക്കി കമ്പനികളിലും നിക്ഷേപിക്കാം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
