കഴിഞ്ഞ വർഷം റിസർവ് ബാങ്ക് 135 ബേസിസ് പോയിൻറ് റിപ്പോ നിരക്ക് കുറച്ചതിനുശേഷം, പല ബാങ്കുകളും കമ്പനികളും അവരുടെ സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക് കുറച്ചിട്ടുണ്ട്. ഈ നിരക്ക് കുറച്ചെങ്കിലും, നിരവധി ബ്ലൂ-ചിപ്പ് കമ്പനികൾ ഇപ്പോഴും എഫ്ഡിയിൽ ആകർഷകമായ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന നിരക്കിനേക്കാൾ 200 ബേസിസ് പോയിന്റുകൾ വരെ പലിശ നിരക്ക് ഈ കമ്പനികൾ വാഗ്ദാനം ചെയ്യുന്നു. ഈ നിക്ഷേപങ്ങൾ താഴ്ന്ന ആദായനികുതി സ്ലാബിലെ നിക്ഷേപകർക്ക് പ്രതീക്ഷ നൽകുന്നതും സ്ഥിര വരുമാനം നൽകുന്നതുമാണ്.
എച്ച്ഡിഎഫ്സി
മോർട്ട്ഗേജ് വായ്പ നൽകുന്ന എച്ച്ഡിഎഫ്സി ഒന്ന് മുതൽ അഞ്ച് വർഷം വരെ കാലാവധിയുള്ള സ്ഥിരനിക്ഷേപത്തിൽ 7.5% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഐസിഐസിഐ ഹോം ഫിനാൻസ് വിവിധ കാലാവധികളിലുടനീളം നിരക്ക് 20-50 ബേസിസ് പോയിൻറ് കുറച്ചിരുന്നു. ഇപ്പോൾപരമാവധി 7.7% പലിശയാണ് വാഗ്ദാനം ചെയ്യുന്നത്.
ബജാജ് ഫിനാൻസ്
അതേസമയം, ബജാജ് ഫിനാൻസ് നിക്ഷേപ പലിശ നിരക്ക് 15-40 ബേസിസ് പോയിൻറ് കുറച്ചിട്ടുണ്ട്. ഇത് നൽകുന്ന പരമാവധി നിരക്ക് 8.10% ആണ്. മുതിർന്ന പൗരന്മാർക്ക് 25 ബിപിഎസ് കൂടുതൽ നേടാൻ കഴിയും. അതായത് 8.35% വരെ. പിഎൻബി ഹൌസിംഗ് ഫിനാൻസും ശ്രീറാം ട്രാൻസ്‌പോർട്ട് ഫിനാൻസും യഥാക്രമം എഫ്‌ഡിയിൽ 8.45 ശതമാനം, 8.75 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്.
ബാങ്കുകളേക്കാൾ ലാഭം
നിരക്ക് കുറച്ചെങ്കിലും, ഈ നിക്ഷേപങ്ങൾ എല്ലാം തന്നെ ഒരു ബാങ്ക് നൽകുന്നതിനേക്കാൾ 125-250 ബേസിസ് പോയിന്റുകൾ കൂടുതൽ പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. ഉദാഹരണത്തിന്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എഫ്ഡിയ്ക്ക് 6.25 ശതമാനവും ബജാജ് ഫിനാൻസ് എഫ്ഡിയ്ക്ക് 8.35 ശതമാനവും പലിശ നിരക്കാണ് നൽകുന്നത്. വരും മാസങ്ങളിൽ കോർപ്പറേറ്റ് എഫ്ഡികളുടെ പലിശ നിരക്ക് കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, ഈ കോർപ്പറേറ്റ് എഫ്ഡികളിൽ നിക്ഷേപിക്കാനുള്ള ഏറ്റവും നല്ല സമയമാണിതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.
ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ
ഡെറ്റ് മ്യൂച്വൽ ഫണ്ടുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, സ്ഥിര നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനം കൂടുതൽ പ്രവചിക്കാവുന്നതും നിക്ഷേപകർക്ക് പതിവായി പണം ലഭിക്കുന്നതുമാണ്. ഡെറ്റ് മ്യൂച്വൽ ഫണ്ടുകളിൽ നിന്നുള്ള വരുമാനം ഉറപ്പുനൽകുന്നില്ല, പ്രവചിക്കാനാകുകയുമില്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
