സമ്പാദ്യ ശീലം വർദ്ധിപ്പിക്കാൻ എപ്പോഴും നല്ലത് എഫ്.ഡി സ്കീമുകളിൽ നിക്ഷേപം തുടങ്ങുന്നതാണ്. ഒറ്റത്തവണ നിക്ഷേപത്തിലൂടെ ഇരട്ടിയിലധികം ലാഭം ഉണ്ടാക്കാനാവും. മാത്രമല്ല റിസ്ക് എടുക്കാൻ താത്പര്യമില്ലാത്തവർക്ക് ഇതിലും മികച്ച ഓപ്ഷൻ വേറെയില്ല. ഇന്ത്യയിലെ പ്രമുഖ ബാങ്കുകളെല്ലാം എഫ്.ഡി നൽകുന്നുണ്ട്. നിങ്ങളുടെ നിക്ഷേപത്തുകയും കാലാവധിയും വ്യത്യാസപ്പെടുമ്പോൾ ഓരോ ബാങ്കും നൽകുന്ന പലിശ നിരക്കിലും കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്ന റിട്ടേണിലും വ്യത്യാസം ഉണ്ടാവും.
മുതിർന്ന പൗരൻമാർക്ക് ഉയർന്ന പലിശ ലഭിക്കും. അതുപോലെ സാധാരണ പൗരൻമാർക്കും ഉയർന്ന പലിശ നൽകുന്ന ബാങ്കുകളുണ്ട്. സാധാരണയായി 7 ദിവസം മുതൽ 10 വർഷം വരെയാണ് എല്ലാ ബാങ്കുകളും എഫ്.ഡി നൽകുന്നത്. നിങ്ങൾക്ക് വേണമെങ്കിൽ ഇതിന്റെ കാലാവധി വർദ്ധിപ്പിക്കാനും സാധിക്കും എന്നതാണ് വലിയൊരു പ്രത്യേകത.
അപ്രതീക്ഷിത സാഹചര്യങ്ങളിൽ പണം ആവശ്യമായി വരുമ്പോൾ കാലാവധി പൂർത്തിയാവുന്നതിനു മുന്നേ നിക്ഷേപത്തിൽ നിന്നും തുക പിൻവലിക്കാനുള്ള ഓപ്ഷനും പല ബാങ്കും നൽകുന്നുണ്ട്. എന്നാൽ ഓരോ ബാങ്കിലും ഇതിന്റെ പോളിസികൾ വേറിട്ടതാണ് എന്ന കാര്യം മറക്കരുത്. മികച്ച പലിശ നിരക്കിൽ ഉയർന്ന വരുമാനം നേടാവുന്ന ഇന്ത്യയിലെ മികച്ച 7 എഫ്.ഡികൾ ഏതെല്ലാമെന്ന് പരിശോധിക്കാം.
1. എച്ച്.ഡി.എഫ്.സി ബാങ്ക്
എച്ച്.ഡി.എഫ്.സി ബാങ്ക് 4 വർഷം 7 മാസം മുതൽ 55 മാസം വരെയുള്ള എഫ്.ഡി കാലയളവിലേക്ക് 7.40% പലിശ ഉറപ്പ് നൽകുന്നു. എന്നാൽ ഇതേ കാലയളവിൽ മുതിർന്ന പൗരന്മാർക്ക് 7.90% വരെയാണ് പലിശ നൽകുന്നത്. ഈ നിരക്കുകൾ 2024 ജൂലൈ 24 മുതൽ ബാധകമാണ്.

2. ഐ.സി.ഐ.സി.ഐ ബാങ്ക്
15 മാസം മുതൽ 18 മാസം വരെയുള്ള എഫ്.ഡി കാലാവധിയിലേക്ക് ഐ.സി.ഐ.സി.ഐ ബാങ്ക് സാധാരണ പൗരന്മാർക്ക് 7.25% പലിശ നൽകുന്നു. ഇത് മുതിർന്ന പൗരന്മാർക്ക് 7.80% പലിശയിലാണ് നൽകുന്നത്.
3. കൊട്ടക് മഹീന്ദ്ര ബാങ്ക്
390 മുതൽ 391 ദിവസം വരെയുള്ള എഫ്.ഡി കാലാവധിയിലേക്ക് കൊട്ടക് മഹീന്ദ്ര ബാങ്ക് 7.4% പലിശ നിരക്കാണ് സാധാരണ പൗരൻമാർക്ക് വാഗ്ദാനം ചെയ്യുന്നത്. പക്ഷേ ഇതേ എഫ്.ഡിയിൽ നിക്ഷേപിക്കുന്ന മുതിർന്ന പൗരന്മാർക്ക് 50 ബേസിസ് പോയിൻ്റുകളുടെ അധിക ആനുകൂല്യം നൽകും. ഈ നിരക്കുകൾ 2024 ജൂൺ 14 മുതൽ പ്രാബല്യത്തിൽ വന്നു.
4. ഫെഡറൽ ബാങ്ക്
ഫെഡറൽ ബാങ്ക് 777 ദിവസത്തെ എഫ്.ഡി നിക്ഷേപത്തിന് 7.4% പലിശ നൽകുന്നുണ്ട്. പക്ഷേ മുതിർന്ന പൗരന്മാർക്ക് 7.9% പലിശ നിരക്കിലാണ് നൽകുന്നത്. ഈ നിരക്കുകൾ 2024 ഒക്ടോബർ 16 മുതൽ പ്രാബല്യത്തിൽ വന്നു.
5. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
രാജ്യത്തെ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ 2 മുതൽ 3 വർഷം വരെ കാലാവധിയുള്ള എഫ്.ഡിയ്ക്ക് 7% പലിശയും മുതിർന്ന പൗരന്മാർക്ക് 7.5% പലിശയും നൽകുന്നു. ഈ നിരക്കുകൾ 2024 ജൂൺ 15 മുതൽ പ്രാബല്യത്തിൽ വന്നു.
6. ബാങ്ക് ഓഫ് ബറോഡ
400 ദിവസത്തെ എഫ്.ഡി നിക്ഷേപങ്ങൾക്ക് ബാങ്ക് ഓഫ് ബറോഡ 7.3% പലിശ നിരക്കിലാണ് സാധാരണ പൗരന്മാർക്ക് നൽകുന്നത്. ഇതേ കാലാവധിയുള്ള എഫ്.ഡിയ്ക്ക് മുതിർന്ന പൗരന്മാർക്ക് 7.8% പലിശ വാഗ്ദാനം ചെയ്യുന്നു. ഈ നിരക്കുകൾ 2024 ഒക്ടോബർ 14 മുതൽ പ്രാബല്യത്തിൽ വന്നു.
7. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 456 ദിവസത്തെ എഫ്.ഡിയ്ക്ക് 7.3% പലിശ നൽകുന്നുണ്ട്. ഇതേ എഫ്.ഡിയിൽ നിക്ഷേപിക്കുന്ന മുതിർന്ന പൗരന്മാർക്ക് 50 അടിസ്ഥാന പോയിൻ്റുകളുടെ അധിക ആനുകൂല്യം നൽകുന്നു.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications