ഇന്ത്യയില്‍ ഓഹരി വിപണിയുടെ ചരിത്രം തുടങ്ങുന്നത്, രാജ്യം സ്വതന്ത്രമാകുന്നതിനും പതിറ്റാണ്ടുകൾക്ക് മുൻപാണ്. കൃത്യമായി പറഞ്ഞാൽ പരുത്തിവ്യാപാരിയായിരുന്ന പ്രേംചന്ദ് റോയിചന്ദ് 1875-ല്‍ 318 അംഗങ്ങളുമായി തുടങ്ങിയ 'നേറ്റീവ് ഷെയര്‍ ആന്‍ഡ് സ്റ്റോക്ക് ബ്രോക്കേഴ്‌സ് അസോസിയേഷന്‍' വര്‍ഷങ്ങള്‍കൊണ്ട് ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് (ബി.എസ്.ഇ.) എന്ന പേരില്‍ വളര്‍ന്നു. നാഷണന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യയടക്കമുള്ളവ പിന്നീടാണ് രംഗപ്രവേശം ചെയ്യുന്നത്. ഇന്ന് ലോകത്തെ പ്രധാനപ്പെട്ട അഞ്ച് സ്റ്റോക്ക് മാര്‍ക്കറ്റുകളിലൊന്നാണ്
ഇന്ത്യന്‍ ഓഹരി വിപണി. കോടികളുടെ കൈമാറ്റങ്ങള്‍ ഓരോ മിനിറ്റിലും നടക്കുന്നു. തകർന്നും വളർന്നും കുതിച്ചും കിതച്ചും ഇന്ത്യൻ ഓഹരി വിപണി മുന്നേറുന്നു.
ഇത്രയും കാര്യങ്ങൾ പറഞ്ഞത് നേട്ടങ്ങളുടെ വലിയ സാധ്യത ഓഹരി വിപണി തുറന്നിടുന്നുണ്ട് എന്ന് സൂചിപ്പിക്കാനാണ്. നേരിട്ട് ഷെയർ മാർക്കറ്റുകളിൽ പണം നിക്ഷേപിച്ച് നേട്ടമുണ്ടാക്കുന്നവരും മ്യൂച്വൽ ഫണ്ടുകളിലൂടെ വരുമാനം നേടുന്നവരും നിരവധിയാണ്.

മ്യൂച്വല്‍ ഫണ്ട് നിക്ഷേപം വിപണിയില്‍ നിന്നും ദീര്‍ഘകാലയളവില്‍ നേട്ടം കൊയ്യുന്നതിനുള്ള മികച്ച മാര്‍ഗങ്ങളിലൊന്നാണ് മ്യൂച്വല്‍ ഫണ്ട് നിക്ഷേപം. ഏറ്റവും ലളിതമായി പറഞ്ഞാൽ നിരവധി ആളുകളുടെ കൈയിൽനിന്ന് (വ്യക്തിഗത നിക്ഷേപകർ) ചെറിയ തുകകൾ സ്വരുക്കൂട്ടി ഒരു വലിയ തുക സമാഹരിക്കുന്നു. ഈ പണം ഒരു ഫണ്ട് മാനേജർ ഓഹരികളിലോ കടപ്പത്രങ്ങളിലോ നിക്ഷേപിക്കുന്നു. നമുക്ക് ഈ പണത്തിന് ആവശ്യം വരുമ്പോഴോ ഒരു നിശ്ചിത കാലാവധി കഴിയുമ്പോഴോ തുക പിൻവലിക്കാം.
ഒരു ഫണ്ട് മാനേജർ ഈ തുക നിക്ഷേപിക്കുന്നത് ഓഹരികളിലോ സർക്കാർ അല്ലെങ്കിൽ കോർപറേറ്റ് കടപ്പത്രങ്ങൾ, ഡിബഞ്ചറുകൾ എന്നിവയിലാണ്. ഇവയുടെ മൂല്യം ഉയരുമ്പോൾ നിക്ഷേപത്തിന്റെ മൂല്യവും ഉയരുന്നു, തിരിച്ചും.
ഫോകസ്ഡ് മ്യൂച്വല്‍ ഫണ്ട്
നിക്ഷേപിക്കുന്ന ആസ്തി അനുസരിച്ച് പത്തിലധികം തരത്തിലുള്ള മ്യൂച്വല്‍ ഫണ്ട് വിഭാഗങ്ങളുണ്ട്. ഓരോന്നിലേയും റിസ്‌ക് ഘടകങ്ങളും, നിക്ഷേപ കാലയളവ്, ചെലവ്, നിക്ഷേപ ലക്ഷ്യവുമൊക്കെ വ്യത്യസ്തമായിരിക്കും. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഫോകസ്ഡ് മ്യൂച്വല്‍ ഫണ്ട്.
പരിമിതമായ എണ്ണം സ്റ്റോക്കുകളിൽ മാത്രം നിക്ഷേപിക്കുന്ന മ്യൂച്വൽ ഇക്വിറ്റി ഫണ്ടാണ് ഫോക്കസ്ഡ് മ്യൂച്വൽ ഫണ്ട്. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഈ ഫണ്ടുകൾക്ക് പരമാവധി 30 സ്റ്റോക്കുകളിൽ നിക്ഷേപിക്കാം. അതോടൊപ്പം ലാർജ് ക്യാപ്, മിഡ്‌ക്യാപ്, സ്മോൾ ക്യാപ് തുടങ്ങിയ മൾട്ടികാപ്പ് മ്യൂച്വൽ ഫണ്ടുകളിലും നിക്ഷേപം സാധ്യമാണ്.
ലാർജ് ക്യാപ്, മിഡ്‌ക്യാപ്, സ്മോൾ ക്യാപ് കമ്പനികൾക്കിടയിൽ പണം എങ്ങനെ അനുവദിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഫണ്ട് മാനേജർമാർക്കുണ്ട് എന്ന് സാരം.
മികച്ച ഫോകസ്ഡ് മ്യൂച്വല്‍ ഫണ്ട്
റിസ്ക് എടുക്കാൻ തയ്യാറാണെങ്കിൽ ഏകദേശം ഏഴ് വർഷത്തെ നിക്ഷേപ ചക്രവാളമുണ്ടെങ്കിൽ ഫോകസ്ഡ് മ്യൂച്വല്‍ ഫണ്ട് നിക്ഷേപം നേട്ടമുണ്ടാക്കാൻ സഹായിക്കും.
1. 360 വൺ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട്
2. എസ്ബിഐ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട്
3. സുന്ദരം ഫോക്കസ്ഡ് ഫണ്ട്
4. ക്വാണ്ട് ഫോക്കസ്ഡ് ഫണ്ട്
ഒമ്പത് മാസമായി മൂന്നാം ക്വാർട്ടിലിലുണ്ടായിരുന്ന എസ്ബിഐ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട് കഴിഞ്ഞ മാസം രണ്ടാം ക്വാർട്ടിലിലായിരുന്നു. കഴിഞ്ഞ നാല് മാസമായി സുന്ദരം ഫോക്കസ്ഡ് ഫണ്ട് രണ്ടാം ക്വാർട്ടിലിലാണ്. അഞ്ച് മാസം മുമ്പ് പദ്ധതി മൂന്നാം പാദത്തിലായിരുന്നു.
1. നിക്ഷേപത്തിനായി കമ്പനികളെ തിരഞ്ഞെടുക്കുന്നതിൽ ഫണ്ട് മാനേജർമാർ ഏർപ്പെട്ടിരിക്കുന്നു. അതുകൊണ്ടു തന്നെ അവയെ നന്നായി ഗവേഷണം ചെയ്യുന്നു. കമ്പനികളുടെ ആഴത്തിലുള്ള വിലയിരുത്തലുകൾ നിക്ഷേപകർക്ക് ഒരു പരിധി വരെ ഗുണം ചെയ്യും.
2. ഉയർന്ന അപകടസാധ്യതയുള്ള നിക്ഷേപങ്ങളാണെങ്കിലും ഫോക്കസ്ഡ് ഫണ്ടുകൾക്ക് പരമാവധി വരുമാനം നൽകാൻ കഴിയും. അതുകൊണ്ടു തന്നെ നിക്ഷേപകർക്ക് അവരുടെ മൂലധന നേട്ടം കൂടുതൽ ഫലപ്രദമായി വർദ്ധിപ്പിക്കാൻ കഴിയും.
മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം 100 സുരക്ഷിതമാണെന്ന് കരുതരുത്. അപകട സാധ്യതകൾ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലും ഉണ്ട്. അതുകൊണ്ടുതന്നെ നിക്ഷേപത്തിന് തയ്യാറാകുന്നതിനു മുൻപ് കൃത്യമായ ധാരണയിൽ എത്തുകയും വിപണി വിദഗ്ധരുടെ ഉപദേശം തേടുകയും ചെയ്യുന്നത് അത്യാവശ്യമാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
