വിപണിയുടെ സ്വഭാവം നിരന്തരം മാറിക്കൊണ്ടിരിക്കും. അതുകൊണ്ടു തന്നെ ആ മാറ്റം അല്ലെങ്കിൽ ചാഞ്ചാട്ടം കൃത്യമായി മനസിലാക്കാൻ സാധിച്ചില്ലെങ്കിൽ നിക്ഷേപകർക്ക് സാമ്പത്തിക നഷ്ടങ്ങളുണ്ടാകും. അതുകൊണ്ടു തന്നെ സുരക്ഷിതമായ നിക്ഷേപം ഏതെന്ന ചോദ്യത്തിന് നിക്ഷേപ കാലത്തോളം തന്നെ പഴക്കമുണ്ട്.
സ്വർണ്ണത്തിലെ നിക്ഷേപം ഇന്ന് ഏറ്റവും സുരക്ഷിതമായ നിക്ഷേപങ്ങളിലൊന്നാണ്. ഓഹരി വിപണികള്‍ ആണേലും ബാങ്ക് നിക്ഷേപങ്ങള്‍ ആണേലും വിപണികളിലെ ചാഞ്ചാട്ടങ്ങള്‍ അവയുടെ ആദായത്തെ ബാധിക്കുന്നു. പണപ്പെരുപ്പവും, സാമ്പത്തിമാന്ദ്യവും ഇത്തരം നിക്ഷേപങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. അതിനാല്‍ തന്നെ പോര്‍ട്ട്‌ഫോളിയോയില്‍ സ്വര്‍ണ നിക്ഷേപങ്ങള്‍ ഒഴിവാക്കരുതെന്നു വിദഗ്ധര്‍ പറയുന്നു. സ്വർണ്ണത്തിൽ നിക്ഷേപം നടത്താൻ നിരവധി വഴികളുണ്ട്. അതിൽ ഏറ്റവും ജനപ്രിയ നിക്ഷേപങ്ങളിലൊന്നാണ് ഗോൾഡ് എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ (ഇടിഎഫ്)

ഗോൾഡ് എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ
യഥാർത്ഥ സ്വർണം കൊണ്ടുപോകുകയോ സംഭരിക്കുകയോ ചെയ്യാതെ ആനുപാതികമായ ഉടമസ്ഥാവകാശം സ്വർണത്തിൽ വാങ്ങുന്നതിന് തുല്യമാണ് ഗോൾഡ് ഇടിഎഫുകൾ. മോഷണത്തിന്റെ അപകടസാധ്യത ഒഴിവാക്കുന്നതിനാൽ ഇത് നിക്ഷേപകർക്ക് പ്രിയങ്കരമായി മാറുന്നു. ഏറ്റവും കുറഞ്ഞ ചെലവിൽ സ്വർണ്ണത്തിനുടമയാകാൻ സഹായിക്കുന്ന നിക്ഷേപം കൂടിയാണ് ഇത്. ആഭ്യന്തര വിപണിയിലെ സ്വർണ്ണത്തിന്‍റെ വിലയെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ള എക്‌സ്ചേഞ്ച് ട്രേഡ് ഫണ്ടാണ് ഇത്. ഈ എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ വ്യക്തിഗത സ്റ്റോക്കുകൾ പോലെ പ്രവർത്തിക്കുകയും ഷെയറുകളുടേതിന് സമാനമായ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ട്രേഡ് ചെയ്യുകയും ചെയ്യുന്നു. അതായത് ഭൗതിക രൂപത്തിലുള്ള സ്വർണ്ണത്തെ പേപ്പറിൽ അല്ലെങ്കിൽ ഡീമാറ്റ് രൂപത്തിൽ അവതരിപ്പിക്കുന്നതാണ് ഗോൾഡ് ഇടിഎഫ്.
നിക്ഷേപത്തിന് 99% പരിശുദ്ധിയോ അതിൽ കൂടുതലോ ഉള്ള സ്വർണ്ണക്കട്ടിയുടെ പിന്തുണയുള്ളതിനാൽ പരിശുദ്ധിയുടെ കാര്യത്തെക്കുറിച്ച് ആരും വിഷമിക്കേണ്ടതുമില്ല.
ഗോൾഡ് ഇടിഎഫിന്‍റെ നേട്ടങ്ങൾ
1. ലിക്വിഡിറ്റിയും പ്രവേശനക്ഷമതയും: ഗോൾഡ് ഇടിഎഫുകൾ സ്റ്റോക്ക് എക്സ്ചേഞ്ചുകളിലാണ് ട്രേഡ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ നിക്ഷേപകർക്ക് ഓഹരികൾ പോലെ തന്നെ ഇടിഎഫിന്‍റെ യൂണിറ്റുകൾ വാങ്ങാനും വിൽക്കാനും കഴിയും.
2. സുതാര്യത: സ്വർണ്ണ ഇടിഎഫുകളുടെ പ്രധാന നേട്ടങ്ങളിലൊന്ന് അവയുടെ വിലനിർണ്ണയ സുതാര്യതയാണ്. നിക്ഷേപകർക്ക് സ്വർണ്ണത്തിന്‍റെ വില എളുപ്പത്തിൽ വിലയിരുത്താൻ സാധിക്കും. അതുവഴി സ്വർണ്ണ ഹോൾഡിംഗുകളുടെ പ്രകടനവും എളുപ്പത്തിൽ മനസിലാക്കാം.
3. സൂക്ഷിക്കാനുള്ള ബുദ്ധിട്ടില്ല : ഭൗതിക സ്വർണം വാങ്ങുമ്പോൾ ഏറ്റവും വലിയ ആശങ്ക, അത് സൂക്ഷിക്കാനുള്ള സ്ഥലം കണ്ടെത്തുക എന്നതാണ്. എന്നാൽ നിക്ഷേപകർക്ക് ലോഹം ഭൗതികമായി സംഭരിക്കേണ്ട ആവശ്യമില്ലാത്തതിനാൽ ഗോൾഡ് ഇടിഎഫുകളിൽ ഈ ആശങ്കയ്ക്ക് പ്രസക്തിയില്ല. സ്വർണ്ണ ഇടിഎഫിന്‍റെ യൂണിറ്റുകൾ ഡീമാറ്റ് അക്കൗണ്ടിലാണ് സൂക്ഷിക്കുന്നത്. അതുവഴി മോഷണ ഭയവും ഒഴിവാക്കാം
4. മറ്റ് ചിലവുകൾ ആവശ്യമില്ല : ഭൗതിക സ്വർണം വാങ്ങുമ്പോൾ മേക്കിംഗ് ചാർജുകൾ, സ്റ്റോറേജ് ചാർജുകൾ, ഡീലർ പ്രീമിയങ്ങൾ തുടങ്ങിയവ നൽകേണ്ടി വരും. അത് സ്വർണ്ണവിലയ്ക്ക് പുറമെയുന്ന പണമാണ്. എന്നാൽ ഗോൾഡ് ഇടിഎഫിൽ ഇത്തരത്തിലുളള ചാർജുകൾ ഇല്ല
5. താങ്ങാവുന്ന വില : ഐസിഐസിഐ പ്രുഡൻഷ്യൽ ഗോൾഡ് ഇടിഎഫിന്‍റെ ഒരു യൂണിറ്റിന് ഏകദേശം 54 രൂപ മാത്രമാണുള്ളത്. അതായത് കുറഞ്ഞ നിക്ഷേപ തുകയുള്ളവർക്കും ഗോൾഡ് ഇടിഎഫ് വാങ്ങാൻ സാധിക്കും.
നിക്ഷേപം എങ്ങനെ
വിപണിയിലെ ചാഞ്ചാട്ടങ്ങളുടെ പേടിയില്ലാതെ സുരക്ഷിതമായി നിക്ഷേപം നടത്താൻ ഏറ്റവും അനുയോജ്യമായ നിക്ഷേപ മാർഗങ്ങളിൽ ഒന്നാണ് ഗോൾഡ് ഇടിഎഫ്. പ്രധാന ബാങ്കുകൾ വഴിയോ ഓൺലൈനായോ, മൊബൈൽ ആപ്പ് വഴിയോ ഗോൾഡ് ഇടിഎഫ് നിക്ഷേപം ആരംഭിക്കാം. ആപ്പ് വഴിയാണെങ്കിൽ ഇടിഎഫിന്‍റെ ഓരോ ദിവസത്തെയും വാല്യൂ നേരിട്ട് അറിയാൻ സാധിക്കും.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications