വമ്പൻ ലാഭവും ആകർഷകങ്ങളായ നേട്ടവും ഉറപ്പാക്കി കൊണ്ട് നിക്ഷേപിക്കാൻ സാധിക്കുന്ന ചിട്ടികളാണ് കെ.എസ്.എഫ്.ഇ വാഗ്ദാനം ചെയ്യുന്നത്. ലാഭകരമായ നിക്ഷേപങ്ങൾക്കൊപ്പം സുരക്ഷയും കെ.എസ്.എഫ്.ഇ ഉറപ്പ് നൽകുന്നുണ്ട്. നല്ലൊരു നിക്ഷേപ പദ്ധതി തിരയുന്നവർ കെ.എസ്.എഫ്.ഇ യുടെ പ്ലാനുകളെ കുറിച്ച് അറിയാതെ പോകരുത്.
1 ലക്ഷം, 2 ലക്ഷം, 5 ലക്ഷം, 10 ലക്ഷം, 50 ലക്ഷം അങ്ങനെ കെ.എസ്.എഫ്.ഇയിൽ വിവിധ ചിട്ടികളുണ്ട്. എന്നാൽ ഇത്തവണ 1 കോടി രൂപ ലഭിക്കുന്ന ചിട്ടിയിൽ നിക്ഷേപിച്ചാലോ? കെ.എസ്.എഫ്.ഇയുടെ ചിട്ടികളിൽ ഏറ്റവും അതിശയിപ്പിക്കുന്ന ലേലക്കിഴിവ് ലഭിക്കുന്ന നിക്ഷേപമാണിത്. അതായത് പ്രതിമാസം 1 ലക്ഷം നിക്ഷേപിച്ച് 100 മാസത്തെ കാലാവധിയിലേക്ക് 1 കോടി എന്ന കണക്കിലാണ് ഈ കെ.എസ്.എഫ്.ഇ ചിട്ടി രൂപപ്പെടുത്തിയത്. ഈ ചിട്ടിയെ കുറിച്ച് കൂടുതൽ അറിയാം..
എന്താണ് 1 കോടി രൂപയുടെ കെ.എസ്.എഫ്.ഇ ചിട്ടി?
10 മാസത്തെ കാലാവധിയിൽ പ്രതിമാസം 1 ലക്ഷം രൂപ നിക്ഷേപിക്കുന്ന 1 കോടി രൂപയുടെ ചിട്ടിയാണിത്. ഈ ചിട്ടിയുടെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ ആദ്യ മാസത്തിനു ശേഷം നിങ്ങൾക്ക് വെറും 75000 രൂപ മാത്രം അടച്ചാൽ മതി. ഇത് ഏകദേശം 50 മാസം വരെ ഈ കണക്കിൽ അടച്ചാൽ മതി. അതിനു കാരണം ചിട്ടി തുടങ്ങി ആദ്യത്തെ മാസത്തിനു ശേഷം 30% താഴ്ന്നിട്ടാണ് ഈ ചിട്ടി ലേലം ചെയ്ത് പോവുന്നത്. അതിനാലാണ് ഈ വ്യത്യാസം വരുന്നത്.

ആകർഷകമായ ലേലക്കിഴിവ് നേടാം...
ഈ ചിട്ടിക്കാലാവധി മൊത്തം കണക്ക് കൂട്ടിയാൽ ഏകദേശം 17 ലക്ഷം വരെ ലേലക്കിഴിവ് ലഭിക്കും. അങ്ങനെയെങ്കിൽ ഏകദേശം 88 ലക്ഷം വരെ നിങ്ങൾക്ക് അടച്ചാൽ മതിയാവും. വലിയ തുക ഒറ്റയടിക്ക് വേണ്ടവർക്ക് ഈ ചിട്ടി ഒരു മികച്ച ഓപ്ഷനാണ്. മാത്രമല്ല ഈ 100 മാസത്തെ ചിട്ടികളെല്ലാം വലിയ ലാഭം നേടാനാവുന്ന ചിട്ടികളാണ്. കാരണം ഒന്നിലധികം ആളുകൾ ഈ ചിട്ടിയിൽ 30% താഴ്ത്തി വിളിക്കാൻ ഉണ്ടാവുകയും, ഈ 30% താഴ്ത്തി വിളിച്ചാലും ഒരിക്കലും ചിട്ടി നഷ്ടത്തിലാവില്ല എന്നതുമാണ് മറ്റു പ്രത്യേകത.
ഈ ചിട്ടിയുടെ നിശ്ചിത കാലയളവിനുള്ളിൽ ചിട്ടി കിട്ടാത്തവർക്ക് 50% വരെ വായ്പ എടുക്കാനും സാധിക്കും. പരമാവധി ചിട്ടി ലേലക്കിഴിവ് എന്നതാണ് ഈ ചിട്ടിയുടെ ആകർഷകമായ പോയിന്റ്.
ഈ ചിട്ടി എങ്ങനെ നേടാം...
കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളിലെ രണ്ടാമത്തെ സീരീസിലാണ് ഈ ചിട്ടി ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനു കീഴിൽ നിരവധി സമ്മാന പദ്ധതികളുമുണ്ട്. ഇത് വലിയ തുക ആയതിനാൽ പണം പിൻവലിക്കാൻ ആഗ്രഹിക്കുന്നവർക്ക് വസ്തു തെളിയിക്കുന്ന എല്ലാ രേഖകളും സമർപ്പിക്കേണ്ടതുണ്ട്.
പവർ ആപ്പ് വഴിയും പ്രതിമാസ തുക അടക്കാം...
ഈ ചിട്ടികളുള്ള കെ.എസ്.എഫ്.ഇ ബ്രാഞ്ചിനു തൊട്ടടുത്ത പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ കളക്ഷൻ തുക വീട്ടിൽ വന്ന് വാങ്ങുന്നുണ്ട്. അതല്ലെങ്കിൽ കെ.എസ്.എഫ്.ഇയുടെ പവർ ആപ്പിലൂടെ ചിട്ടി അടവുകൾ നടത്താം, പ്രോക്സി സെറ്റ് ചെയ്യാം. കെ.എസ്.എഫ്.ഇ ചിട്ടിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഏറെ ലളിതമായ രീതിയിൽ പവർ ആപ്പിലൂടെ മനസിലാക്കാം.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
