കെ.എസ്.എഫ്.ഇ ചിട്ടികളിൽ ശ്രദ്ധയോടെ നിക്ഷേപിച്ചാൽ വലിയ നേട്ടം ലഭിക്കും. യുവാക്കൾ ഉൾപ്പെടെ പലരും കെ.എസ്.എഫ്.ഇയോട് മുഖം തിരിക്കുന്നുണ്ട്. എന്നാൽ പലിശ രഹിതമായി വായ്പ ലഭിക്കുന്ന മറ്റേത് നിക്ഷേപ മാർഗമാണ് നിലവിലുള്ളത്. ഒരേ സമയം വായ്പയായും ഒരു മികച്ച നിക്ഷേപമായും പ്രവർത്തിക്കുന്ന സ്കീമാണ് ചിട്ടി. ഏതൊരു സാധാരണക്കാരനും സാമ്പത്തികമായി വളരാൻ വഴിയൊരുക്കുന്നു എന്നതും കെ.എസ്.എഫ്.ഇ ചിട്ടിയുടെ പ്രത്യേകതയാണ്.
ബുദ്ധിപൂർവ്വമായ നിക്ഷേപത്തിലൂടെ ആകർഷകമായ നേട്ടം കൈവരിക്കാവുന്ന മാർഗമാണ് കെ.എസ്.എഫ്.ഇ ചിട്ടികൾ. ഉദാഹരണത്തിന്, നിങ്ങൾ ഒരു ബാങ്ക് ലോൺ എടുത്തിട്ടുണ്ടെങ്കിൽ അതിലേക്ക് ഇനി ബാലൻസ് തുകയായി അടക്കാനുള്ളത് 1 ലക്ഷം രൂപയാണെന്ന് കരുതുക. ഈ തുക ഒരുമിച്ച് തിരിച്ചടച്ച് ആ ലോൺ ക്ലോസ് ചെയ്യാനായി കെ.എസ്.എഫ്.ഇ ചിട്ടി വിളിച്ചെടുക്കുക. ഇതിലൂടെ ലോൺ എളുപ്പത്തിൽ ക്ലോസ് ചെയ്യാൻ സാധിക്കുന്നു. നിങ്ങളുടെ വലിയ സാമ്പത്തിക ബാധ്യത അവസാനിക്കുകയും ചെയ്യും. ഏതാണ് മികച്ച ചിട്ടി? എങ്ങനെ കണ്ടെത്താം?
മികച്ച ചിട്ടി എങ്ങനെ കണ്ടെത്താം?
10 ലക്ഷം രൂപയുടെ രണ്ട് വ്യത്യസ്ത ചിട്ടികൾ പരിശോധിക്കാം. ഇതിൽ ഏതാണ് മികച്ച ചിട്ടിയെന്നും എങ്ങനെ നിക്ഷേപിച്ചാൽ ഉയർന്ന നേട്ടം ലഭിക്കുമെന്നും നോക്കാം. ഇവിടെ 40 മാസം 25000 രൂപ പ്രതിമാസ തിരിച്ചടവ് വരുന്ന 10 ലക്ഷത്തിന്റെ ചിട്ടിയും 100 മാസം പ്രതിമാസം 10,000 രൂപ തിരിച്ചടവ് വരുന്ന 10 ലക്ഷത്തിന്റെ ചിട്ടിയും പരിശോധിക്കാം.
40 മാസത്തേക്കുള്ള 10 ലക്ഷത്തിന്റെ ചിട്ടി
ഈ ചിട്ടിയിൽ 40 അംഗങ്ങളാണ് ഉണ്ടായിരിക്കുന്നത്. 30% ചിട്ടി താഴ്ത്തി വിളിച്ചാൽ 7 ലക്ഷം വരെ ഈ ചിട്ടിയിലൂടെ വിളിച്ചെടുക്കാം. പരമാവധി 9.5 ലക്ഷം വരെ നിങ്ങൾക്ക് ലഭിക്കാനുള്ള സാധ്യതയുമുണ്ട്. ഇതിൽ 40 അംഗങ്ങൾ മാത്രമുള്ളതിനാൽ വളരെ കുറച്ച് ആളുകൾ മാത്രമാണ് 30% താഴ്ത്തി ലേലം വിളിക്കുന്നത്. അതിനാൽ 7 ലക്ഷത്തിനു മുകളിൽ തുക ലഭിക്കാനുള്ള സാധ്യതയും ഉണ്ട്.

ഒരു പ്രത്യേക ലക്ഷ്യത്തിന് വളരെ ചുരുങ്ങിയ കാലം കൊണ്ട് നേട്ടം പ്രതീക്ഷിക്കുന്നവർക്ക് ഈ ചിട്ടിയിൽ ചേരാം. മാത്രമല്ല 25,000 രൂപ മാസത്തിൽ അടക്കാൻ സാധിക്കുന്നവർ മാത്രം ഈ ചിട്ടിയിൽ ചേരുക. അതായത് സാമ്പത്തിക ശേഷിയുള്ളവർക്ക് 40 മാസത്തെ 10 ലക്ഷത്തിന്റെ ചിട്ടി നല്ല ഓപ്ഷനായിരിക്കും. ഈ ചിട്ടിയിൽ 50,000 രൂപ മുതൽ 1 ലക്ഷം രൂപ വരെ ഡിവിഡന്റ് ലഭിക്കാൻ സാധ്യതയുണ്ട്.
100 മാസത്തേക്കുള്ള 10 ലക്ഷത്തിന്റെ ചിട്ടി
ഈ ചിട്ടിയിൽ 100 അംഗങ്ങളാണ്. ഇവിടെ 30% താഴ്ത്തി വിളിച്ചാൽ 7 ലക്ഷം വരെയും പരമാവധി 9.5 ലക്ഷം വരെയും ചിട്ടി ലഭിക്കുന്നു. പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങൾ ഇല്ലാത്തവർക്ക് നിക്ഷേപിക്കാവുന്ന ചിട്ടിയാണ് ഇത്. അതായത് ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ ഉള്ളവർക്ക് 100 മാസത്തെ ചിട്ടിയിൽ ചേരാം.
പ്രതിമാസം 10,000 രൂപ മാത്രമായിരിക്കും ഇവിടെ അടക്കേണ്ടി വരുന്നത്. ഈ ചിട്ടിയിലൂടെ ഡിവിഡൻ്റ് 1 ലക്ഷം മുതൽ 1.5 ലക്ഷം വരെ ലഭിക്കും. കാലാവധി കൂടുമ്പോൾ ആവശ്യക്കാരുടെ എണ്ണം കൂടുതലായിരിക്കും. അതിനാലാണ് കൂടുതൽ ഡിവിഡന്റ് ലഭിക്കുന്നത്.
ഈ രണ്ട് ചിട്ടികളും ഒരേ തുകയാണ് നൽകുന്നത്. എന്നാൽ ആളുകളുടെ എണ്ണത്തിലും മാസത്തവണയിലും വ്യത്യാസമുണ്ട്. പെട്ടെന്ന് വലിയ തുക വേണ്ടവർക്ക് 40 മാസത്തെ 10 ലക്ഷത്തിന്റെ ചിട്ടി തിരഞ്ഞെടുക്കാം. പക്ഷേ വലിയൊരു ലക്ഷ്യത്തിനു വേണ്ടി ദീർഘകാലത്തേക്ക് കാത്തിരിക്കുന്നവർക്ക് 100 മാസത്തെ ചിട്ടി മികച്ച നേട്ടം നൽകും. നിങ്ങളുടെ സാമ്പത്തിക ആവശ്യവും തിരിച്ചടവ് ശേഷിയും തിരിച്ചറിഞ്ഞ ശേഷം ചിട്ടി തിരഞ്ഞെടുക്കാം.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
