കെ.എസ്.എഫ്.ഇ ചിട്ടിയിൽ ചേരാൻ ആഗ്രഹമുണ്ടോ? ചിട്ടിയാണോ വായ്പയാണോ കൂടുതൽ നല്ലത്? പലരേയും ആശയക്കുഴപ്പത്തിലാക്കുന്ന ചോദ്യമാണിത്. എല്ലാവർക്കും നിമിഷ നേരം കൊണ്ട് പണം കിട്ടുന്ന വായ്പകളടായിരിക്കും കൂടുതൽ താത്പര്യം. അത്യാവശ്യമായി പണത്തിന് ആവശ്യമുള്ളപ്പോൾ ഇത് നല്ലതാണ്. എന്നാൽ വായ്പ എടുത്തതിനു ശേഷം തിരിച്ചടവ് പലിശയെ കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? എന്നാൽ കെ.എസ്.എഫ്.ഇയെ സംബന്ധിച്ച് അത്തരം പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരില്ല എന്നതാണ് പ്രത്യേകത.
കെ.എസ്.എഫ്.ഇ ചിട്ടികൾ ദീർഘകാല നിക്ഷേപങ്ങൾക്ക് ഉചിതമായ മാർഗമാണ്. എന്നാൽ പലിശ രഹിതമായി വായ്പ എടുക്കാൻ ആഗ്രഹിക്കുന്നവർക്കും കെ.എസ്.എഫ്.ഇ ചിട്ടികൾ നല്ല തീരുമാനമാണ്. നിങ്ങളുടെ ആവശ്യത്തിനും തിരിച്ചടവ് കഴിവിനും അനുസരിച്ച് ചിട്ടിയിൽ ചേരുന്നതാണ് ബുദ്ധി.
മക്കളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനുമായി തിരഞ്ഞെടുക്കാവുന്ന ഒരു കെ.എസ്.എഫ്.ഇ ചിട്ടിയാണ് 100 മാസത്തെ കാലാവധിയിൽ 20 ലക്ഷത്തിൻ്റെ ചിട്ടി. വിവാഹം വിദ്യാഭ്യാസ എന്നിവക്കു വേണ്ടി വർഷങ്ങൾക്കു മുന്നേ ഇത്തരം ചിട്ടിയിൽ ചേർന്നാൽ ആവശ്യ സമയത്ത് ഈ പണം ഉപകാരപ്പെടും. ഈ ചിട്ടിയെ കുറിച്ച് കൂടുതൽ അറിയാം....
20 ലക്ഷത്തിൻ്റെ 100 മാസത്തെ ചിട്ടി....
കെ.എസ്.എഫ്.ഇയിൽ 20 ലക്ഷത്തിൻ്റെ ചിട്ടിയിൽ ചേർന്നാൽ പ്രതിമാസ തിരിച്ചടവ് തുക 20,000 രൂപയായിരിക്കും. ഇത്രയും തുക അടക്കാൻ കഴിയുന്നവർ മാത്രം ഈ ചിട്ടിയിൽ ചേരുക. ഇവിടെ 30% കിഴിവിൽ ആദ്യത്തെ ലേലത്തിൽ ചിട്ടി വിളിച്ചെടുത്താൽ ലഭിക്കുന്നത് 14 ലക്ഷം രൂപയാണ്. അതായത് ഈ തുകയിൽ നിന്നും ജി.എസ്.ടിയും ഡോക്യുമെൻ്റേഷൻ ചാർജും ഈടാക്കും.
ഇത്തരത്തിൽ രണ്ടാമത്തെ മാസം മുതൽ പ്രതിമാസ തിരിച്ചടവ് 15,000 രൂപയായിരിക്കും. അതായത് ഡിവിഡൻ്റ് 5,000 രൂപയാണ് ലഭിക്കുന്നത്. ഇത്തരത്തിൽ 5,000 രൂപ എത്ര മാസം വരെ ഡിവിഡൻ്റ് ലഭിക്കുമോ അത്രയും നാൾ തിരിച്ചടവ് 15,000 രൂപയായിരിക്കും.
100 മാസത്തെ കാലാവധി അൽപം പ്രയാസമായി തോന്നുന്നവർക്ക് നേരത്തെ ചിട്ടിത്തുക ലഭിച്ചാൽ ആ തുക കെ.എസ്.എഫ്.ഇയിൽ തന്നെ നിക്ഷേപിക്കാം. കാരണം അത്തരത്തിൽ നിക്ഷേപിച്ചാൽ കാലാവധി അവസാനിക്കുമ്പോൾ നല്ലൊരു തുക പലിശയിനത്തിലും നിങ്ങൾക്ക് ലഭിക്കും. ഒരു പക്ഷേ നിങ്ങൾക്ക് കാലാവധി അവസാനിക്കുന്ന സമയത്താണ് ചിട്ടിത്തുക ലഭിക്കുന്നതെങ്കിൽ 5% ഫോർമാൻ കമ്മീഷൻ മാത്രമേ ഈടാക്കൂ. അതായത് 19 ലക്ഷം വരെ ലഭിച്ചേക്കാം.

19 ലക്ഷം എങ്ങനെ ലഭിക്കും?
നിങ്ങൾ ദീർഘകാലത്തെ ആവശ്യത്തിനായി 20 ലക്ഷത്തിൻ്റെ കെ.എസ്.എഫ്.ഇ ചിട്ടിയിൽ ചേർന്ന വ്യക്തിയാണോ? എങ്കിൽ ലേലത്തിൽ പങ്കെടുക്കാത്ത എല്ലാ മാസവും ചിട്ടിയിൽ നിക്ഷേപിക്കാം. ഇത്തരത്തിൽ ഏകദേശം 97, 98, 99 മാസങ്ങൾ എത്തുമ്പോഴേക്കും ഡിവിഡൻ്റ് ഉണ്ടാവില്ല. അതായത് ചിട്ടിപ്പണത്തിൽ നിന്ന് ഫോർമാൻ കമ്മീഷൻ മാത്രമേ ഈ ഘട്ടത്തിൽ ഈടാക്കുകയുള്ളൂ. അപ്പോൾ 19 ലക്ഷം വരെ നിങ്ങൾക്ക് സ്വന്തമാക്കാൻ സാധിക്കും. മാത്രമല്ല ജാമ്യ വ്യവസ്ഥകൾ ആവശ്യമില്ലാതെ കെ.എസ്.എഫ്.ഇയിൽ നിന്നും പണം പിൻവലിക്കാനും ഈ ഘട്ടത്തിൽ സാധിക്കും.
പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വരുമോ?
ഈ ചിട്ടിയിൽ എടുത്തു ചാടി ചേർന്ന് അവസാനം ചിട്ടി അടക്കാൻ ബുദ്ധിമുട്ട് വന്നാൽ നിങ്ങൾക്ക് ഈ അക്കൗണ്ടിൽ നിന്നും ഒഴിവാകാൻ സാധിക്കും. എന്നാൽ ഇതുവരെ കെ.എസ്.എഫ്.ഇയിൽ നിക്ഷേപിച്ച പണം ലഭിക്കണമെങ്കിൽ ചിട്ടിയുടെ കാലാവധി അവസാനിക്കണം. അല്ലെങ്കിൽ ഈ മുടക്കച്ചിട്ടി മറ്റൊരാൾ ഏറ്റെടുക്കേണ്ടി വരും.
ഈ ചിട്ടി എവിടെ ലഭ്യമാണ്?
2025 ഏപ്രിൽ മാസം മുതൽ പാലക്കാട് ജില്ലയിൽ ആരംഭിക്കുന്ന ചിട്ടിയാണിത്. വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ദീർഘകാല ലക്ഷ്യങ്ങൾക്കായി നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ചിട്ടി മികച്ച ഓപ്ഷനായിരിക്കും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications