കെ.എസ്.എഫ്.ഇ ചിട്ടികളിൽ വലിയ തുക ലഭിക്കുന്ന ചിട്ടികൾ മാത്രമേയുള്ളു എന്ന് തെറ്റിദ്ധരിക്കരുത്. ചെറിയ തുകയ്ക്കുള്ള ചിട്ടികളും ഉണ്ട്. പൊതുവേ 10 ലക്ഷം, 50 ലക്ഷം, 1 കോടി തുടങ്ങിയ കണക്കുകളാണ് സാധാരണയായി നിക്ഷേപിക്കാറ്. എന്നാൽ അതിലും കുറഞ്ഞ ചിട്ടികൾ കെ.എസ്.എഫ്.ഇ നൽകുന്നുണ്ട്. അതിനെ കുറിച്ച് പലർക്കും അറിയില്ല. പ്രധാനമായും പ്രതിമാസം 1000 രൂപ അടക്കുന്ന ചിട്ടികളാണ് ഈ ലിസ്റ്റിലുള്ള കുഞ്ഞൻ ചിട്ടികൾ.
1000 രൂപ എന്ന് കേൾക്കുമ്പോൾ വളരെ നിസ്സാരമായി തോന്നിയേക്കാം. എന്നാൽ ഒരിക്കലും ഇതൊരു നിസ്സാര തുകയല്ല. ഇത് കൃത്യമായി ഉപയോഗിച്ചാൽ നിരവധി ഗുണങ്ങൾ നേടാൻ സാധിക്കും. പ്രതിമാസം 1000 രൂപയുടെ 50 മാസം കൊണ്ട് അടച്ചു തീർക്കുന്ന ചിട്ടി, പ്രതിമാസം 1000 രൂപയുടെ 100 മാസം കൊണ്ട് അടച്ച് തീർക്കുന്ന ചിട്ടി, പ്രതിമാസം 2000 രൂപയുടെ 100 മാസം കൊണ്ടുള്ള ചിട്ടി, പ്രതിമാസം 3000 രൂപയ്ക്ക് 100 മാസം കൊണ്ട് അടക്കുന്ന ചിട്ടി.
ഈ നാലു കുഞ്ഞൻ ചിട്ടികളാണ് കെ.എസ്.എഫ്.ഇ യിലെ ഏറ്റവും ചെറുതും എന്നാൽ ആകർഷകവുമായ ചിട്ടികൾ. അപ്രതീക്ഷിതമായി ചെറിയ തുക ആവശ്യം വന്നാൽ എപ്പോഴും ആശ്രയിക്കാനാവുന്ന ചിട്ടികളാണിവ. ഇനി ഈ ഓരോ ചിട്ടികളെ കുറിച്ചും വിശദമായി നോക്കാം.
1000 രൂപയുടെ 50 മാസത്തെ ചിട്ടി
ചിട്ടി ചേർന്ന് ആദ്യത്തെ മാസം 1000 രൂപ അടച്ച് 50 മാസത്തേക്ക് 50000 രൂപ കിട്ടുന്ന ചിട്ടിയാണിത്. ആദ്യത്തെ മാസം 1000 രൂപ നിർബന്ധമായും അടക്കണം. രണ്ടാമത്തെ മാസം മുതൽ 30% താഴ്ന്നിട്ടാണ് തുക വരുന്നത്. അതായത് രണ്ടാമത്തെ മാസം മുതൽ ഏകദേശം 1 വർഷം വരെ നിങ്ങൾക്ക് പ്രതിമാസം 750 രൂപ മാത്രമാണ് അടവ് വരുന്നത്. കണക്ക് പ്രകാരം 12,500 രൂപ വരെ ആ ചിട്ടി താഴ്ന്ന് പോവുകയും 12 മാസത്തിനുള്ളിൽ 37500 രൂപയ്ക്കാണ് ആ ചിട്ടി ലേലം വിളിക്കുന്നത്.
15, 20 മാസത്തിനുള്ളിൽ ഏകദേശം 43,000 രൂപയാവും ചിട്ടിത്തുക. ഇനി 20 മാസത്തിൽ ചിട്ടി വിളിച്ചാൽ ബാക്കി 30 മാസത്തേക്കുള്ള സെക്യൂരിറ്റിയാണ് കെ.എസ്.എഫ്.ഇയിൽ കൊടുക്കേണ്ടത്. സറണ്ടർ വാല്യൂ സെക്യൂരിറ്റിയായി നൽകാം.

1000 രൂപയുടെ 100 മാസത്തെ ചിട്ടി...
ഈ ചിട്ടിയിലൂടെ 100 മാസത്തേക്ക് 1 ലക്ഷം രൂപ നേടാം. ചിട്ടിയിൽ ചേർന്ന് ആദ്യത്തെ മാസം 1000 രൂപ തീർച്ചയായും അടക്കേണം. രണ്ടാമത്തെ മാസം മുതൽ 48 മാസം വരെ വെറും 750 രൂപ മാത്രം അടച്ചാൽ മതി. ചിട്ടി കാലവധിക്കുള്ളിൽ ഏകദേശം 25,000 രൂപ വരെ ലേലക്കിഴിവ് ലഭിക്കും. അതൊരു വലിയ നേട്ടമാണ്. ഏകദേശം 48 മാസത്തോളം 70,000 രൂപയാക്കാണ് ഈ ചിട്ടി ലേലം വിളിക്കുന്നത്.
2000 രൂപയുടെ 100 മാസത്തെ ചിട്ടി
100 മാസത്തേക്ക് 2 ലക്ഷം രൂപയുടെ ചിട്ടിയാണിത്. ഈ ചിട്ടിയിൽ ആദ്യത്തെ മാസത്തെ അടവിനു ശേഷം രണ്ടാ മാസം മുതൽ 48 മാസം വരെ ഏകദേശം 1500 രൂപ മാത്രമാണ് പ്രതിമാസ അടവ് വരുന്നത്. 30% വരെയാണ് കിഴിവ് വരുന്നത്. ഏത് സാധാരണക്കാരനും ബഡ്ജറ്റ് ഫ്രൺലിയായിട്ടുള്ള ചിട്ടിയാണിത്.
3000 രൂപയുടെ 100 മാസത്തെ ചിട്ടി
3 ലക്ഷം രൂപയുടെ ചിട്ടിയാണിത്. ഇതും 30% കിഴിവിൽ രണ്ടാമത്തെ മാസം മുതൽ ഏകദേശം 48 മാസം വരെ 2250 രൂപയാണ് പ്രതിമാസ അടവ് വരുന്നത്. ദിവസേന 100 രൂപ ലാഭിച്ചാൽ പ്രതിമാസത്തെ അടവ് ഏകദേശം 22 ദിവസം കൊണ്ട് തന്നെ എളുപ്പത്തിൽ തീർക്കാം.
ഈ നാലു ചിട്ടികളും മിനിമം ഗ്യാരണ്ടിയുള്ള ചിട്ടികളാണ്. കുറഞ്ഞ പ്രതിമാസ അടവുകളും ആകർഷകമായ ലേലക്കിഴിവുമാണ് ഈ ചിട്ടികളുടെ പ്രത്യേകത. എല്ലാ സാമ്പത്തിക ശേഷിയുള്ളവർക്കും ഈ ചിട്ടികളിൽ ചേരാം. മാത്രമല്ല ചെറിയ സെക്യൂരിറ്റികളും നൽകിയാൽ മതി. അപ്രതീക്ഷിത സാമ്പത്തിക ആവശ്യങ്ങൾ വരുന്നുണ്ടെങ്കിൽ ഈ ചിട്ടികളിൽ ചേരൂ..
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications