ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അഥവാ എൽഐസി എന്ന് കേൾക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. കാരണം കേരളത്തിലെ ഭൂരിപക്ഷം ആളുകളുടേയും ജീവിതത്തിന്റെ ഭാഗമാണ് എൽഐസി പോളിസികൾ. ഓരോ വ്യക്തികളുടെയും സാമൂഹിക ചുറ്റുപാടും സാമ്പത്തിക സ്ഥിതിയും അനുസരിച്ച് തിരഞ്ഞെടുക്കാവുന്ന നൂറിലധികം പോളിസികൾ എൽഐസി വാഗ്ദാനം ചെയ്യുന്നു. എല്ലാ പ്രായക്കാർക്കും അനുയോജ്യമായ വാഗ്ദാനങ്ങൾ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്ക് ഉണ്ടെന്നതാണ് യഥാർഥ്യം.
പലരും അവരുടെ റിട്ടയർമെന്റിന് ശേഷമുള്ള ജീവിതം എങ്ങനെയാവണം എന്നതിനെ സംബന്ധിച്ച് കൃത്യമായ ആസൂത്രണം നടത്താറില്ല എന്നതാണ് വസ്തുത. അതുകൊണ്ടാണ് റിട്ടയർമെന്റ് ജീവിതം വിരസതയുള്ളതാകുന്നത്. അതുകൊണ്ട് ജോലിയുള്ളപ്പോൾ തന്നെ റിട്ടയർമെന്റ് ജീവിതത്തെക്കുറിച്ച് കൃത്യമായ ആസൂത്രണമുണ്ടാകണം.

റിട്ടയർമെന്റ് ജീവിതം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കായി എൽഐസി വാഗ്ദാനം ചെയ്യുന്ന പെൻഷൻ പദ്ധതിയാണ് സരൾ പെൻഷൻ യോജന.
സരൾ പെൻഷൻ യോജന
റിട്ടയർമെന്റ് 60 വയസിലാണെങ്കിലും 40 വയസ് മുതൽ കൃത്യമായി പെൻഷൻ തുക ലഭിക്കും എന്നതാണ് സരൾ പെൻഷൻ യോജനയുടെ ഗുണം. ഒരു നിശ്ചിതതുകയുടെ പോളിസി എടുത്താൽ ജീവിതകാലം മുഴവനും സ്ഥിരവരുമാനം ഉറപ്പാണ്. നിക്ഷേപകന് പദ്ധതിതുകയുടെ 100 ശതമാനം തിരികെ ലഭിക്കുകയും ചെയ്യും. ഓഹരി വിപണിയുമായി ബന്ധമില്ലാത്ത നോൺലിങ്ക്ഡ് പ്ലാനാണിത്.
40 വയസിൽ ചേരാം
40 വയസ്സാണ് സരൾ പെൻഷൻ യോജന പോളിസിയിൽ ചേരാനുള്ള കുറഞ്ഞ പ്രായപരിധി. 80 വയസ്സുവരെ പദ്ധതിയിൽ അംഗമാകാം. പ്ലാൻ വാങ്ങി ആറ് മാസം പൂർത്തിയായാൽ പോളിസി ഉടമയ്ക്ക് വായ്പയെടുക്കാനുള്ള സൗകര്യവും ലഭിക്കും.
രണ്ട് രീതിയിൽ വരുമാനം
1. സിംഗിൾ ലൈഫ്
സിംഗിൾ ലൈഫ് പോളിസി, ഉടമയുടെ പേരിൽ തന്നെ തുടരും. ഏത് സാഹചര്യത്തിലും പോളിസി മറ്റൊരാൾക്ക് കൈമാറാൻ കഴിയില്ല. പോളിസി ഹോൾഡർ
ജീവിച്ചിരിക്കുന്ന കാലം വരെ പെൻഷൻ ലഭിക്കും. അദ്ദേഹത്തിന്റെ മരണശേഷം, അടിസ്ഥാന പ്രീമിയം തുക ആരാണോ നോമിനി അവർക്ക് തിരികെ നൽകും.
2. ജോയിന്റ് ലൈഫ്
പങ്കാളികളായ രണ്ടു പേർക്കും പെൻഷൻ ലഭിക്കും എന്നതാണ് ജോയിന്റ് ലൈഫ് പോളിസിയുടെ പ്രത്യേക. പോളിസി ഉടമയോ അവരുടെ പങ്കാളിയോ ജീവിച്ചിരിക്കുന്നിടത്തോളം കാലം പെൻഷൻ തുക നൽകും. ഇരുവരും മരണപ്പെട്ടാൽ പ്രീമിയം തുക നോമിനിക്ക് കൈമാറും.
പെൻഷൻ എപ്പോൾ വേണം
സരൾ പെൻഷൻ യോജന നാല് രീതിയിലാണ് തുക നൽകുക. പ്രതിമാസം, മൂന്ന് മാസത്തിലൊരിക്കൽ, ആറ് മാസം കൂടുമ്പോൾ , വർഷത്തിലൊരിക്കൽ ഇങ്ങനെ ഏത് രീതിയിൽ വേണമെങ്കിലും നിക്ഷേപകർക്ക് പെൻഷൻ തുക സ്വീകരിക്കാം.
58,950 രൂപ പെൻഷൻ
നിക്ഷേപിച്ച തുകയെ ആശ്രയിച്ചാണ് പെൻഷൻ തുക ലഭിക്കുക. അതേ സമയം ലഭിക്കുന്ന പരമാവധി തുകക്ക് പരിധിയില്ല. മിനിമം 12,000 രൂപയാണ് വര്‍ഷംതോറുമുള്ള പെന്‍ഷന്‍.
ഒറ്റത്തവണ പ്രീമിയമായി പത്തുലക്ഷം രൂപ അടയ്ക്കുന്നവര്‍ക്ക് പ്രതിവര്‍ഷം 58,950 രൂപ പെന്‍ഷനായി ലഭിക്കും.
താൽപ്പര്യമുള്ള വ്യക്തികൾക്ക് എൽഐസിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.licindia.in വഴി ഓൺലൈനായും ഓഫ്‌ലൈനായും പോളിസി വാങ്ങാവുന്നതാണ്. പോളിസിയിൽ ചേരുന്നതിന് മുൻപ് നിബന്ധകൾ മുഴുവൻ ശ്രദ്ധാപൂർവ്വം വായിച്ച് മനസിലാക്കണം. റിട്ടയർമെന്റിന് ശേഷമുള്ള ജീവിതം എങ്ങനെയായിരിക്കണം എന്ന് മുൻകൂട്ടി പ്ലാൻ ചെയ്ത് അതിനനുസരിച്ച് ആവശ്യമായ തുക സരൾ പെൻഷൻ യോജനയിൽ നിക്ഷേപിക്കുക.
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി ലോകത്തെ ഏറ്റവും വലിയ നാലാമത്തെ ഇന്‍ഷുറന്‍സ് കമ്പനിയാണ്. കരുതല്‍ശേഖരത്തിന്റെ അടിസ്ഥാനത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ നാല് കമ്പനികളുടെ കൂട്ടത്തില്‍ എല്‍ഐസി ഇടം നേടിയത്. ഓഹരി വിപണിയിലും എല്‍ഐസി മികച്ച മുന്നേറ്റമാണ് ഇപ്പോള്‍ നടത്തുന്നത്. ആറ് മാസത്തിനിടെ എല്‍ഐസി ഓഹരിവിലയിലുണ്ടായത് 20 ശതമാനം വര്‍ധനയാണ്. കഴിഞ്ഞ മാസം മാത്രം 16 ശതമാനത്തിന്റെ വർധനവുണ്ടായി.
More From GoodReturns

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?



Click it and Unblock the Notifications