വരുമാനമുണ്ടായിട്ടും വീട്ടിൽ കാര്യമായി മിച്ചം പിടിക്കാൻ പറ്റാത്തവരായിരിക്കും അധികവും, കയ്യിൽ പൈസ വന്നാലും എന്തിനെങ്കിലും ആവശ്യങ്ങൾക്ക് അത് ചിലവഴിച്ച് കാര്യമായി നീക്കിയിരിപ്പില്ലാതെയായിരിക്കും പലരുടെയും മാസങ്ങളും വർഷങ്ങളും കടന്നു പോവുക. എല്ലാ സാമ്പത്തിക വിദഗ്ധരും പറയുന്നത് ഒരേ തത്ത്വമാണ് വരവിന് അനുസരിച്ച് ചിലവഴിക്കുക. 1000 രൂപ വരുമാനത്തിൽ ഒരിക്കലും 1001 എന്ന ചിലവിലേക്ക് എത്തരുത്. ഇതിന് എന്തൊക്കെ ചെയ്യാം എന്നത് അറിഞ്ഞിരിക്കണം. പൈസ സേവ് ചെയ്യുകയാണ് ഇതിൽ പ്രധാനം. സ്ത്രീകളാണ് ഇക്കാര്യത്തിൽ ശ്രദ്ധിക്കേണ്ടവർ വീട്ടിലെ ഗൃഹനാഥ എന്ന നിലയിൽ വരവും ചിലവും മനസ്സിലാക്കുകയും അതിന് അനുസൃതമായി സാമ്പത്തിക കാര്യങ്ങൾ പ്ലാൻ ചെയ്യുകയും വേണം. അത് ജോലിയുള്ള സ്ത്രീകളും ഇല്ലാത്തവർക്കുമെല്ലാം സാധിക്കുന്ന ഒന്നാണ്.
ഇത്തരത്തിൽ സ്ത്രീകളും സമൂഹത്തിൽ സാമ്പത്തിക ശാക്തീകരണം നേടുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ട്. അതിലൊന്നാണ് 'മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ്' (MSC). സ്ത്രീകളെ സാമ്പത്തിക നിക്ഷേപത്തിലേക്ക് ആകർഷിക്കുന്നതിനായാണ് കേന്ദ്രം ഈ പദ്ധതി അവതരിപ്പിച്ചത്. സ്ത്രീകൾ നടത്തുന്ന നിക്ഷേപങ്ങൾക്ക് ആകർഷകമായ വരുമാനം ഇതിൽ നിന്നും ലഭിക്കും. 2023 ലെ യൂണിയൻ ബജറ്റിൽ പ്രഖ്യാപിച്ച ഈ സ്കീം സ്ത്രീകൾക്ക് വലിയ സാമ്പത്തിക പിന്തുണ നൽകുന്ന ഒരു സ്കീമാണ്.

പദ്ധതിയുടെ ഏറ്റവും ആകർഷണീയമായ കാര്യം ഈ സ്കീം വഴി, 1000 രൂപ മുതൽ നിക്ഷേപിക്കാൻ കഴിയും എന്നതാണ്. ഒരാഴ്ചയിൽ വെറും 250 രൂപ മാറ്റി വെച്ചാൽ മാസത്തിൽ 1000 രൂപ നിസാരമാണ്. സ്ത്രീകളുടെയോ പെൺകുട്ടികളുടെയോ പേരിൽ നിക്ഷേപം ആരംഭിച്ചാൽ 2 വർഷം കോണ്ട് 2 ലക്ഷം രൂപ വരെ സാമ്പാദിക്കാൻ സാധിക്കും. ഉയർന്ന പലിശയാണ് സ്കീമിന് ലഭിക്കുന്നത്. പോസ്റ്റോഫീസിനൊപ്പം ബാങ്കുകളിലും ഈ പദ്ധതി ലഭ്യമാണ്.
32000 രൂപ വരെ പലിശ
വനിതാ നിക്ഷേപകരെ ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാർ ഈ പദ്ധതി കൊണ്ടുവന്നതെന്ന് പറഞ്ഞല്ലോ. ഈ പദ്ധതിയിൽ നിക്ഷേപിക്കുന്നവർക്ക് പ്രതിവർഷം 7.5 ശതമാനമാണ് നിക്ഷേപത്തിന് പലിശ ലഭിക്കുന്നത്. ഓരോ 3 മാസവും ഇതിൻ്റെ പലിശ കണക്കാക്കും. പിന്നീട് ഈ തുക അക്കൗണ്ടിൽ തന്നെ നിക്ഷേപിക്കും. സ്ത്രീകൾക്ക് ആർക്ക് വേണമെങ്കിലും ഇതിൽ ചേരാം. ഇതിൻ്റെ നിക്ഷേപ പരിധി 200000 രൂപ വരെയാണ്. ഇത്തരത്തിൽ 2 ലക്ഷം നിക്ഷേപിച്ചാൽ 2 വർഷം കൊണ്ട് 32000 രൂപ വരെ റിട്ടേൺസ് ലഭിക്കും.
മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ് (എംഎസ്എസ്‌സി) സ്‌കീമിൽ ചേരുന്നതിന്, സ്ത്രീയുടെ പേരിൽ അക്കൗണ്ട് തുറക്കണം. കുട്ടികൾക്കും മറ്റ് പ്രായപൂർത്തിയാകാത്തവർക്കുമായി അവരുടെ മാതാപിതാക്കൾക്ക് അക്കൗണ്ട് തുറക്കാം. പദ്ധതിക്ക് ഇതിനകം സ്ത്രീകളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചിട്ടുണ്ട്.
ഈ സ്കീമിന് കീഴിൽ നിക്ഷേപ തുക ഭാഗികമായി പിൻവലിക്കാനാവും അക്കൗണ്ട് തുറക്കുന്ന തീയതി മുതൽ 1 വർഷത്തിനുശേഷം അക്കൗണ്ട് ഉടമയ്ക്ക് ബാലൻസ് തുകയുടെ 40% വരെ പിൻവലിക്കാം. മഹിളാ സമ്മാന് സേവിംഗ് സർട്ടിഫിക്കറ്റിന് കീഴിൽ ലഭിക്കുന്ന പലിശയിൽ നിന്ന് ടിഡിഎസ് കുറയ്ക്കില്ല. എങ്കിലും സെക്ഷൻ 194 എ പ്രകാരം , ഒരു സാമ്പത്തിക വർഷത്തിൽ സ്കീമിൽ നിന്ന് ലഭിക്കുന്ന പലിശ 40,000 രൂപയോ 50,000 രൂപയോ ആയാൽ അതിന് ടിഡിഎസ് ബാധകമായിരിക്കും.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications