ഏറ്റവും ജനപ്രിയമായ നിക്ഷേപ മാർഗമാണ് സ്ഥിര നിക്ഷേപങ്ങൾ. സുരക്ഷയ്ക്കൊപ്പം ഉറപ്പായ വരുമാനവും സ്ഥിര നിക്ഷേപങ്ങൾ വാദ്ഗാനം ചെയ്യുന്നു. എന്നാൽ സ്ഥിര നിക്ഷേപത്തേക്കാൾ കൂടുതൽ വരുമാനം നൽകുന്ന മറ്റ് നിരവധി നിക്ഷേപ പദ്ധതികളുണ്ട്. പക്ഷേ നിക്ഷേപിക്കുന്ന പണത്തിന്‍റെ സുരക്ഷയും ഉറപ്പായ വരുമാനവുമാണ് സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കാൻ ആളുകളെ പ്രേരിപ്പിക്കുന്ന ഘടകം. എന്നാൽ കുറഞ്ഞ കാലത്തേക്ക് പണം നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് സ്ഥിര നിക്ഷേപത്തേക്കാളും നല്ലത് ചെറുകിട നിക്ഷേപ പദ്ധതികളാണ്.
സ്ഥിര നിക്ഷേപത്തേക്കാൾ കൂടുതൽ പലിശ ലഭിക്കുമെന്നതാണ് ചെറുകിട നിക്ഷേപ പദ്ധതികളുടെ ഗുണം. റിസ്കുള്ള നിക്ഷേപ പദ്ധതികൾ പോലെ റിട്ടേൺ ഉയർന്നതായിരിക്കില്ലെങ്കിലും,സുരക്ഷിതവും സ്ഥിരതയുള്ളതുമായ വരുമാനം ചെറുകിട നിക്ഷേപ പദ്ധതികൾ നൽകും. അതോടൊപ്പം നികുതി ഇളവുകളും പല ചെറുകിട നിക്ഷേപ പദ്ധതികൾ നൽകുന്നുണ്ട്. കുറഞ്ഞ കാലത്തേക്ക് പണം നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് ഏറ്റവും നല്ല ചെറുകിട നിക്ഷേപ പദ്ധതി മഹിളാ സമ്മാൻ സേവിംഗ് സര്‍ട്ടിഫിക്കറ്റാണ്.
മഹിളാ സമ്മാൻ സേവിംഗ് സര്‍ട്ടിഫിക്കറ്റ്
സ്ത്രീകള്‍ക്കായുള്ള ലഘു സമ്പാദ്യ പദ്ധതിയാണ് മഹിളാ സമ്മാൻ സേവിംഗ് സര്‍ട്ടിഫിക്ക്. സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും പേരില്‍ അക്കൗണ്ട് എടുക്കാം. രണ്ട് വര്‍ഷമാണ് നിക്ഷേപ കാലയളവ്. നേരത്തെ പറഞ്ഞത് പോലെ ബാങ്കിലെ സ്ഥിര നിക്ഷേപത്തെക്കാൾ ഉയർന്ന പലിശ മഹിളാ സമ്മാൻ സേവിംഗ് സര്‍ട്ടിഫിക്ക് നിക്ഷേപത്തിലൂടെ നേടാം.

7 ശതമാനം പലിശയാണ് പോസ്റ്റ് ഓഫീസ് നിക്ഷേപത്തിന് ലഭിക്കുക. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ ബാങ്കുകൾ സ്ഥിര നിക്ഷേപത്തിന് 6.50 ശതമാനം മുതൽ 7.25 ശതമാനം വരെയാണ് സ്ഥിര നിക്ഷേപത്തിന് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക്. എന്നാൽ മഹിളാ സമ്മാൻ സേവിംഗ് സര്‍ട്ടിഫിക്ക് നിക്ഷേപത്തിലൂടെ 7.50 ശതമാനം പലിശ നേടാൻ സാധിക്കും.
ഏതാണ് നല്ല നിക്ഷേപ പദ്ധതി
തുടക്കത്തിൽ പറഞ്ഞത് പോലെ മഹിളാ സമ്മാൻ സേവിംഗ് സര്‍ട്ടിഫിക്ക് പദ്ധതി സ്ത്രീകൾക്കു വേണ്ടി ആരംഭിച്ച നിക്ഷേപ പദ്ധതിയാണ്. അതൊടൊപ്പം നിബന്ധനകൾക്ക് വിധേയമായി മാത്രമേ നിക്ഷേപം നടത്താനും സാധിക്കുകയുള്ളു. 1,000 രൂപയാണ് മഹിളാ സമ്മാൻ സേവിംഗ് സര്‍ട്ടിഫിക്ക് പദ്ധതിയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക. 2 ലക്ഷം രൂപയാണ് പരമാധി നിക്ഷേപിക്കാൻ കഴിയുന്ന തുക. അതുകൊണ്ടു തന്നെ 2 ലക്ഷം രൂപവരെയുള്ള നിക്ഷേപങ്ങൾക്ക് മഹിളാ സമ്മാൻ സേവിംഗ് സര്‍ട്ടിഫിക്കറ്റാണ് ഏറ്റവും മികച്ച ഓപ്ഷൻ. എന്നാൽ നിക്ഷേപിക്കേണ്ട തുക 2 ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ മറ്റ് നിക്ഷേപ പദ്ധതികൾ തിരഞ്ഞെടുക്കേണ്ടി വരുമെന്ന് സാരം.
എങ്ങനെ അക്കൗണ്ട് തുറക്കാം
അംഗീകൃത ബാങ്കിലോ പോസ്റ്റ് ഓഫീസിലോ മഹിളാ സമ്മാൻ സേവിംഗ് സര്‍ട്ടിഫിക്ക് അക്കൗണ്ട് തുറക്കാം. സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും പേരില്‍ അക്കൗണ്ട് എടുക്കാം. പലിശ ത്രൈമാസത്തിലാണ് കണക്കാക്കുക. സ്‌കീമിന് കീഴിൽ ഒരു അക്കൗണ്ട് ഉടമയ്ക്ക് ഒന്നിലധികം അക്കൗണ്ടുകൾ തുറക്കാൻ കഴിയുമെന്നതിനാൽ ഇത് സ്ത്രീകൾക്ക് ദിവസേന ചെറിയ തുകകൾ ലാഭിക്കാനും പ്രത്യേക അക്കൗണ്ടുകളിൽ നിക്ഷേപിക്കാനും അവസരം നൽകുന്നു. എന്നാൽ നിലവിലുള്ള അക്കൗണ്ടും മറ്റൊരു അക്കൗണ്ട് തുറക്കുന്നതും തമ്മിൽ മൂന്ന് മാസത്തെ ഇടവേള ഉണ്ടായിരിക്കണം.
2 വർഷത്തിന് മുമ്പ് പണം പിൻവലിച്ചാൽ
മഹിളാ സമ്മാൻ സേവിംഗ് സര്‍ട്ടിഫിക്കിറ്റിൽ നിക്ഷേപം നടത്തിയാൽ 1 വർഷം കഴിഞ്ഞ് മാത്രമേ പിൻവലിക്കാൻ സാധിക്കുകയുളളു. നിക്ഷേപം ഒരു വർഷം പൂർത്തിയാകുമ്പോൾ ആകെ നിക്ഷേപത്തിന്‍റെ 40 ശതമാനം തുക പിൻവലിക്കാം. നിക്ഷേപത്തിന്‍റെ കാലാവധി പൂർത്തിയാകുന്നതിന് മുൻപ് അക്കൗണ്ട് ഉടമ ഗുരുതരമായ അസുഖം വരുകയോ മരിക്കുകയോ ചെയ്താൽ, അക്കൗണ്ട് തുറന്ന് ആറ് മാസത്തിന് അക്കൗണ്ട് ക്ലോസ് ചെയ്യാം.എന്നാൽ ലഭിക്കുന്ന പലിശ നിരക്കിൽ രണ്ട് ശതമാനത്തിന്‍റെ കുറവുണ്ടാകും. അതായത് 5.50 ശതമാനം പലിശ മാത്രമേ നിക്ഷേപത്തിന് ലഭിക്കുകയുള്ളു.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications