നാഷണൽ പെൻഷൻ സിസ്റ്റം (എൻ.പി.എസ്) മാർക്കറ്റ് ലിങ്ക്ഡ് ഒരു പെൻഷൻ പദ്ധതിയാണ്. വിരമിച്ചതിന് ശേഷം വരുമാനം കണ്ടെത്താൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്. സ്വകാര്യ, സർക്കാർ മേഖലകളിലെ ജീവനക്കാർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും എൻ.പി.എസ് അർഹതയുണ്ട്. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതൊറിറ്റിയാണ് (പി.എഫ്.ആർ.ഡി.എ) ഈ പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്.
ഇതൊരു മാർക്കറ്റ് ലിങ്ക്ഡ് പദ്ധതിയായത് കൊണ്ടുതന്നെ, അതിന്റെ പണം നിക്ഷേപിച്ച ഇക്വിറ്റിയുടെ പ്രകടനത്തെ ആശ്രയിച്ചായിരിക്കും വരുമാനം ലഭിക്കുന്നത്. എൻ.പി.എസിന്റെ പ്രധാന പ്രയോജനങ്ങളിലൊന്നാണ്, നിങ്ങൾ വിരമിക്കുമ്പോൾ നിങ്ങൾക്ക് ഒറ്റത്തവണ പേയ്മെന്റും പെൻഷനും ലഭിക്കുന്നത്. നിങ്ങളുടെ പേരിൽ നിങ്ങൾക്ക് ഒരു എൻ.പി.എസ് അക്കൗണ്ട് തുറക്കാൻ സാധിക്കും. മാത്രമല്ല, നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് പ്രതിമാസമായും അല്ലെങ്കിൽ വാർഷികമായും പണം നിക്ഷേപിക്കാൻ സൗകര്യവും എൻ.പി.എസ് നൽകുന്നു. 1,000 രൂപയിൽ പോലും നിങ്ങൾക്കൊരു എൻ.പി.എസ് തുറക്കാൻ സാധിക്കും. എൻ.പി.എസ് അക്കൗണ്ടിന്റെ കാലാവധി നിങ്ങളുടെ 60 വയസ് വരെയാണ്. എന്നാൽ പുതിയ നിയമങ്ങൾ പ്രകാരം, നിങ്ങൾക്ക് വേണമെങ്കിൽ ഭാര്യക്ക് 65 വയസാക്കുന്നത് വരെ എൻ.പി.എസ് അക്കൗണ്ട് പ്രവർത്തിപ്പിക്കാവുന്നതാണ്.

പ്രതിമാസം 5,000 രൂപയുടെ നിക്ഷേപം ഒരു കോടി രൂപയിലധികം നേടാൻ നിങ്ങളുടെ ഭാര്യയെ നിങ്ങൾക്ക് സഹായിക്കാൻ പറ്റും. ഉദാഹരണമായി, നിങ്ങളുടെ ഭാര്യക്ക് 30 വയസ് പ്രായമുണ്ടെന്നും നിങ്ങൾ അവരുടെ എൻ.പി.എസ് അക്കൗണ്ടിൽ എല്ലാ മാസവും 5,000 രൂപ നിക്ഷേപിക്കുന്നുവെന്നും കരുതുക. നിക്ഷേപത്തിന് 10 ശതമാനം വാർഷിക പലിശ ലഭിക്കുകയാണെങ്കിൽ, 60 വയസാകുമ്പോൾ അവരുടെ അക്കൗണ്ടിൽ ആകെ 1.12 കോടി രൂപയുണ്ടാകും. ഈ പദ്ധതിയിൽ നിന്ന് ഒറ്റത്തവണയായി അവർക്ക് 45 ലക്ഷം രൂപ പിൻവലിക്കാൻ സാധിക്കും. കൂടാതെ, ബാക്കിതുക 45,000 രൂപ എന്ന നിരക്കിൽ പ്രതിമാസ പെൻഷനായിട്ട് ലഭിക്കും.
അതായത്, 30 വയസിൽ നിക്ഷേപം ആരംഭിച്ച് 60 വയസ് വരെ നിക്ഷേപം തുടരുന്നു. അപ്പോൾ ആകെ 30 വർഷ നിക്ഷേപ കാലയളവിൽ, പ്രതിമാസം 5,000 രൂപ എന്ന നിരക്കിൽ നിക്ഷേപിക്കുന്നു. നിക്ഷേപത്തിലെ ഏകദേശം വാർഷിക വരുമാനം 10 ശതമാനമാകുമ്പോൾ ആകെ പെൻഷൻ ഫണ്ട് 1,11,98,471 രൂപയായിരിക്കും. 44,79,388 രൂപ ഒറ്റത്തവയായി പിൻവലിച്ചാൽ ബാക്കി തുക 67,19,083 രൂപയായിരിക്കും. 8 ശതമാനം നിരക്കിൽ പെൻഷനായി 44,793 രൂപ ലഭിക്കും.
എൻ.പി.എസിൽ 2 ലക്ഷം രൂപ വരെ നികുതി ഇളവുകളുണ്ട്. അതായത്, 1.5 ലക്ഷം രൂപ കഴിഞ്ഞുള്ള 50,000 രൂപ വരെയുള്ള നിക്ഷേപത്തിന് നികുതി ഇളവുണ്ട്. മാത്രമല്ല, ആകെ തുകയുടെ 60 ശതമാനം പിൻവലിക്കുമ്പോഴും നികുതി ഇളവ് ലഭിക്കുന്നു. 18 വയസ് മുതൽ 70 വയസ് വരെയുള്ള ആർക്കും എൻ.പി.എസിൽ അക്കൗണ്ട് തുറക്കാൻ സാധിക്കും. നിങ്ങൾ എൻ.പി.എസിൽ എത്ര രൂപ നിക്ഷേപം നടത്തിയാലും അതിൽ രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഒന്ന് വിരമിച്ചതിന് ശേഷം നിങ്ങൾക്ക് മൊത്തം സമ്പാദ്യത്തിന്റെ 60 ശതമാനം ഒറ്റത്തവണയായി പിൻവലിക്കാം. മറ്റൊന്ന് ബാക്കിയുള്ള 40 ശതമാനം നിങ്ങൾക്ക് പ്രതിമാസ പെൻഷനായി ലഭിക്കും എന്നതാണ്.
More From GoodReturns

പേടിഎം പേയ്മെന്റ്സ് ബാങ്ക് സേവനങ്ങൾ അവസാനിക്കുന്നു; നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ!

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ



Click it and Unblock the Notifications