നിക്ഷേപ സുരക്ഷിതത്വവും ഒപ്പം ഉറപ്പുള്ള ആദായവുമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എങ്കില്‍ നിങ്ങള്‍ക്ക് നിക്ഷേപം നടത്തുവാന്‍ ഏറ്റവും അനുയോജ്യമായ നിക്ഷേപ പദ്ധതിയായിരിക്കും നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് അഥവാ എന്എസ്സി. ഈ
നിക്ഷേപ സുരക്ഷിതത്വവും ഒപ്പം ഉറപ്പുള്ള ആദായവുമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എങ്കില്‍ നിങ്ങള്‍ക്ക് നിക്ഷേപം നടത്തുവാന്‍ ഏറ്റവും അനുയോജ്യമായ നിക്ഷേപ പദ്ധതിയായിരിക്കും നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് അഥവാ എന്എസ്സി.
ഈ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത തന്നെ ഇതില്‍ പരമാവധി നിക്ഷേപ തുകയ്ക്ക് പരിധി നിശ്ചയിച്ചിട്ടില്ല എന്നതാണ്. എത്ര രൂപ വേണമെങ്കിലും നിങ്ങള്‍ക്കിവിടെ നിക്ഷേപം നടത്താമെന്നര്‍ഥം. അതേ സമയം ഒന്നിലധികം അക്കൗണ്ടുകളും പദ്ധതിയ്ക്ക് കീഴില്‍ ആരംഭിക്കുവാന്‍ സാധിക്കും. എന്എസ്സി നിക്ഷേപ തുകയ്ക്ക് ആദായ നികുതി നിയമത്തിലെ വകുപ്പ് 80സി പ്രകാരം 1.5 ലക്ഷം രൂപ വരെ നികുതി ഇളവും നേടുവാന്‍ സാധിക്കും.
പോസ്റ്റ് ഓഫീസ് നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്
നിലവില്‍ പോസ്റ്റ് ഓഫീസ് നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് നിക്ഷേപത്തില്‍ ലഭിക്കുന്ന പ്രതിവര്‍ഷ ആദായം 6.8 ശതമാനം പലിശ നിരക്കിലാണ്. ഓരോ വര്‍ഷത്തിലും പലിശ കോമ്പൗണ്ട് ചെയ്യുമെങ്കിലും മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയായതിന് ശേഷം മാത്രമായിരിക്കും നിക്ഷേപകന് അത് നല്‍കുന്നത്. ഈ നിക്ഷേപ പദ്ധതിയുടെ മെച്യൂരിറ്റി കാലയളവ് 5 വര്‍ഷമാണ്. തപാല്‍ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം നിങ്ങള്‍ എന്എസ്സി പദ്ധതിയില്‍ 1,000 രൂപ നിക്ഷേപം നടത്തിയാല്‍ അടുത്ത അഞ്ച് വര്‍ഷത്തില്‍ അത് 1389.49 രൂപയായി വളരും.
എന്എസ്സി കാല്‍ക്കുലേറ്റര്‍
എന്എസ്സി കാല്‍ക്കുലേറ്റര്‍ പ്രകാരം ഈ പദ്ധതിയില്‍ നിങ്ങള്‍ 5 ലക്ഷം രൂപ ഒറ്റത്തവണ നിക്ഷേപം നടത്തിയാല്‍, മെച്യൂരിറ്റി കാലയളവായ 5 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത് 6,94,746 രൂപയായിരിക്കും. ഇതില്‍ 1,94,746 രൂപ നിങ്ങള്‍ക്ക് ലഭിക്കുന്ന പലിശ ആദായമാണ്. സേവിംഗ്സ് അക്കൗണ്ട് ആരംഭിക്കുവാന്‍ സാധിക്കുന്ന സൗകര്യമുള്ള ഏതൊരു പോസ്റ്റ് ഓഫീസ് ശാഖയില്‍ നിന്നും നിങ്ങള്‍ക്ക് നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റില്‍ നിക്ഷേപം നടത്തുവാന്‍ സാധിക്കും.
എന്എസ്സി നിക്ഷേപം പരിപൂര്‍ണ സുരക്ഷിതം
ഏറ്റവും ചുരുങ്ങിയത് 1,000 രൂപ നിക്ഷേപം നടത്തിക്കൊണ്ടാണ് ഈ പദ്ധതിയില്‍ അക്കൗണ്ട് ആരംഭിക്കുവാന്‍ സാധിക്കുക. അതേ സമയം നേരത്തേ പറഞ്ഞത് പോലെ പരമാവധി നിക്ഷേപം നടത്തുവാന്‍ സാധിക്കുന്ന തുകയ്ക്ക് പരിധി നിശ്ചയിച്ചിട്ടില്ല. 100 രൂപയുടെ ഗുണിതങ്ങളായി എന്എസ്സിയില് നിക്ഷേപം നടത്താം. എന്എസ്സി നിക്ഷേപം പരിപൂര്‍ണ സുരക്ഷിതത്വമുള്ളവയാണ്. വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ ഇവയെ ബാധിക്കുകയില്ല.
പോസ്റ്റ് ഓഫീസ് ശാഖകളില്‍ എന്എസ്സി അക്കൗണ്ട് ആരംഭിക്കാം
രാജ്യത്തുടനീളമുള്ള പോസ്റ്റ് ഓഫീസ് ശാഖകളില്‍ എന്എസ്സി അക്കൗണ്ട് ആരംഭിക്കാം. പ്രായ പൂര്‍ത്തിയായ വ്യക്തികള്‍ക്കാണ് എന്എസ്സി നിക്ഷേപം ആരംഭിക്കുവാന്‍ സാധിക്കുക. 10 വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വേണ്ടി മാതാ പിതാക്കള്‍ക്കോ നിയമ പരമായുളള രക്ഷിതാവിനോ അക്കൗണ്ട് ആരംഭിച്ച് നിക്ഷേപം നടത്താവുന്നതാണ്. നിക്ഷേപം ആരംഭിച്ചാല്‍ 5 വര്‍ഷത്തിന് മുമ്പ് നിക്ഷേപം പിന്‍വലിക്കുവാന്‍ സാധിക്കുകയില്ല എന്നും ഓര്‍ക്കണം. ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രം ഇളവുകള്‍ ലഭ്യമാകും. എല്ലാ സാമ്പത്തിക വര്‍ഷത്തിലെയും ഓരോ പാദത്തിന്റെയും തുടക്കത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഈ ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് പരിശോധിച്ച് പുതുക്കാറുണ്ട്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications