നിക്ഷേപ പദ്ധതികൾ എപ്പോഴും സാമ്പത്തിക സുരക്ഷ ഉറപ്പാക്കുവാൻ വേണ്ടിയാണ്. നിലവിൽ നമുക്ക് ചുറ്റും ഒട്ടനവധി നിക്ഷേപ പദ്ധതികളുണ്ട്. എന്നാൽ അവയുടെ പലിശ നിരക്കുകൾ വ്യത്യസ്തമാണ്. ജനകീയമായ പോസ്റ്റ് ഓഫീസ് സ്കീമുകളിലാണ് ഇപ്പോഴും ആളുകൾ നിക്ഷേപിക്കുന്നത്. പ്രതിമാസ വരുമാനം ലഭിക്കുന്നവർക്ക് ശമ്പളത്തിൽ നിന്ന് ഒരു തുക മാറ്റി വെച്ചാൽ വലിയൊരു നിക്ഷേപം ഉണ്ടാവുന്നു. ചിലർ ദീർഘകാല സ്കീമുകളിൽ നിക്ഷേപിക്കുന്നു.
കാലാവധി പൂർത്തിയായ ശേഷം റിട്ടേൺ ലഭിക്കുന്ന സ്കീമുകള പോലെയല്ല ഈ സ്കീം. ഇതിലൂടെ പ്രതിമാസ വരുമാനം ഉണ്ടാക്കാൻ സാധിക്കും. പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (POMIS) കുറിച്ചാണ് ഇവിടെ വിശദീകരിക്കുന്നത്. അപകട സാധ്യതയില്ലാതെ എല്ലാ മാസവും വരുമാനം ലഭിക്കാൻ ഈ സ്കീം വഴി സാധിക്കും.
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (POMIS)
നിങ്ങൾ ഒറ്റത്തവണ പണം നിക്ഷേപിച്ചതിനു ശേഷം പിന്നീട് നിക്ഷേപത്തെ കുറിച്ച് മറന്നു പോകാറുണ്ടോ? എങ്കിൽ അങ്ങനെയുള്ളവർക്ക് എല്ലാ മാസവും വരുമാനം ലഭിക്കുന്ന തരത്തിലുള്ള സ്കീം ഉണ്ടായാലോ? അതാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (POMIS). ഈ സ്കീമിൽ ഒറ്റത്തവണ പണം നിക്ഷേപിച്ചാൽ അടുത്ത 5 വർഷത്തേക്ക് എല്ലാ മാസവും ഉറപ്പുള്ള വരുമാനം ഉണ്ടാകും. POMIS ൽ സിംഗിൾ, ജോയിൻ്റ് അക്കൗണ്ട് ഓപ്ഷനുകൾ ലഭ്യമാണ്. 2024 ജനുവരി 1 മുതൽ ഈ സ്കീമിലെ നിക്ഷേപങ്ങൾക്ക് 7.4% വാർഷിക പലിശ നൽകുന്നു.
POMIS സ്കീമിന്റെ സിംഗിൾ അക്കൗണ്ടിൽ 9 ലക്ഷം രൂപ വരെയും ജോയിന്റ് അക്കൗണ്ടിൽ 15 ലക്ഷം രൂപ വരെയും നിക്ഷേപിക്കാം. കാലാവധി പൂർത്തിയാവുമ്പോൾ നിങ്ങളുടെ മൊത്തം തുകയും ആവശ്യമെങ്കിൽ തിരികെ നൽകും. അഞ്ച് വർഷമാണ് ഈ സ്കീമിന്റെ കാലാവധി. എന്നാൽ കാലാവധി പൂർത്തിയാവുമ്പോൾ അടുത്ത 5 വർഷത്തേക്ക് കാലാവധി നീട്ടാൻ സാധിക്കും. നിക്ഷേപ തുകയുടെ പലിശ എല്ലാ മാസവും നിങ്ങളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആവും.

പ്രതിമാസം വരുമാനം
സിംഗിൾ അക്കൗണ്ടിൽ നിക്ഷേപിക്കാവുന്ന പരമാവധി തുക 9 ലക്ഷമാണ്. ഇതിൻ്റെ പലിശ നിരക്ക് പ്രതിവർഷം 7.4 ശതമാനമാണ്. ഈ പലിശ നിരക്ക് പ്രകാരം എല്ലാ മാസവും 5,550 രൂപ വരുമാനമുണ്ടാകും. അതായത്, 12 മാസം കൊണ്ട് 66,600 രൂപ വരുമാനമുണ്ടാവും. അങ്ങനെയെങ്കിൽ 5 വർഷത്തിനുള്ളിൽ പലിശ മാത്രം 3.33 ലക്ഷം രൂപ ലഭിക്കും.
1000 രൂപക്ക് അക്കൗണ്ട് തുറക്കാം...
1000 രൂപയുണ്ടോ കൈയിൽ? എങ്കിൽ നിങ്ങൾക്കും POMIS സ്കീമിൽ ഒരു അക്കൗണ്ട് തുറക്കാം. 1000 രൂപ മുതൽ ഒരു നിശ്ചിത തുക നിങ്ങൾക്ക് നിക്ഷേപിക്കാനാവും. ഒരു നിശ്ചിത തുക നിക്ഷേപിക്കുന്നതിലൂടെ ഏതൊരു ഇന്ത്യൻ പൗരനും പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയുടെ ഭാഗമാവാം.
ജോയിന്റ് അക്കൗണ്ടുകൾ
POMIS സ്കീമിൽ രണ്ടോ മൂന്നോ പേർക്ക് ജോയിൻ്റ് അക്കൗണ്ട് തുറക്കാം. ഇതിലൂടെ ലഭിക്കുന്ന വരുമാനം എല്ലാവർക്കും തുല്യമായി വീതിക്കാം. ഒരു ജോയിന്റ് അക്കൗണ്ടിനെ എപ്പോൾ വേണമെങ്കിലും സിംഗിൾ അക്കൗണ്ടാക്കി മാറ്റാൻ സാധിക്കും. ഇതിനായി നിലവിലെ അക്കൗണ്ടിലെ എല്ലാ അംഗങ്ങളും ഒരു ജോയിന്റ് ആപ്ലിക്കേഷൻ നൽകണം. അതിനു ശേഷം അക്കൗണ്ട് മാറ്റം ഉറപ്പാക്കാം.
ആവശ്യമായ പ്രധാനപ്പെട്ട രേഖകൾ
- ആധാർ/ പാസ്പോർട്ട്/ വോട്ടർ കാർഡ്/ ഡ്രൈവിംഗ് ലൈസൻസ് (ഇതിൽ ഏതെങ്കിൽ ഉണ്ടായിരിക്കണം.)
- 2 പാസ്പോർട്ട് സൈസ് ഫോട്ടോ
- യൂട്ടിലിറ്റി ബില്ല്
- പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന സ്കീമിനുള്ള ഫോം പൂരിപ്പിക്കണം
- നോമിനിയുടെ വിവരങ്ങൾ
More From GoodReturns

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?



Click it and Unblock the Notifications