പ്രതിമാസം സുരക്ഷിതമായ നിക്ഷേപം ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? ചെറിയ നിക്ഷേപങ്ങളിലൂടെ ഉറപ്പുള്ള വരുമാനത്തോടെ സമ്പാദിക്കാം. ഏത് സാമ്പത്തിക നിലയിൽ ജീവിക്കുന്ന ഇന്ത്യൻ പൗരനും ആരംഭിക്കാവുന്ന ഒരു ചെറുകിട സമ്പാദ്യ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീം (POMIS). ഇതൊരു മികച്ച സാമ്പത്തിക നിക്ഷേപമായിരിക്കും. പോസ്റ്റ് ഓഫീസിന്റെ നിക്ഷേപ പദ്ധതിയായതിനാൽ നിക്ഷേപകർക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കാം. പ്രതിമാസ ശമ്പളം നേടുന്നതു പോലെ തന്നെ ഈ ചെറുകിട നിക്ഷേപത്തിലൂടെ വരുമാനം നേടാം.
എന്താണ് പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീം (POMIS)?
ഉറപ്പുള്ള റിട്ടേണുകൾ നൽകുന്ന സർക്കാർ പിന്തുണയുള്ള ചെറുകിട സമ്പാദ്യ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീം (POMIS). കുറഞ്ഞ കാലം കൊണ്ടാണ് പോസ്റ്റ് ഓഫീസിന്റെ ഈ സ്കീം ജനകീയമായി മാറിയതാണ്. 5 വർഷത്തെ കാലാവധിയിലേക്ക് നിക്ഷേപിക്കുമ്പോൾ എല്ലാ മാസവും ഉറപ്പുള്ള പലിശ നിങ്ങളുടെ അക്കൗണ്ടിലേക്ക് എത്തും. വ്യക്തിഗത നിക്ഷേപത്തിൽ പരമാവധി 9 ലക്ഷം രൂപയും ജോയിന്റ് അക്കൗണ്ടിൽ പരമാവധി 15 ലക്ഷം രൂപ വരെയും നിങ്ങൾക്ക് നിക്ഷേപിക്കം. ഏറ്റവും കുറഞ്ഞത് 1000 രൂപ മുതൽ നിങ്ങൾക്ക് നിക്ഷേപിച്ചു തുടങ്ങാം. 5 വർഷം കൊണ്ട് വമ്പൻ നേട്ടം ഉറപ്പാണ്.
പലിശ നിരക്ക്
പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീം (POMIS) പ്രധാനമായും 7.4% നിരക്കിലാണ് പലിശ നൽകുന്നത്.
പ്രതിമാസത്തെ തുക ലഭിക്കുന്നത് എങ്ങനെ?
നിങ്ങൾക്ക് പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീമിൽ നിന്നും ലഭിക്കുന്ന പ്രതിമാസ വരുമാനം നിങ്ങളുടെ നിക്ഷേപിച്ച തുകയെ അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്. എങ്ങനെയാണ് പ്രതിമാസ വരുമാനം ലഭിക്കുന്നതെന്ന് പരിശോധിക്കാം.

ഫോർമുല
പ്രതിമാസ വരുമാനം = നിക്ഷേപ തുക × പലിശ നിരക്ക് ÷ 12
- 5 ലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിമാസം 3,083 രൂപ ലഭിക്കും.
- 9 ലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിമാസം 5,550 രൂപ ലഭിക്കും.
- 15 ലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിമാസം 9,250 രൂപ ലഭിക്കും.
5 വർഷത്തെ കാലാവധിയിൽ നിങ്ങൾക്ക് സ്ഥിരമായ വരുമാനമാണ് ലഭിക്കുന്നത്.
പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീമിന്റെ പ്രധാന സവിശേഷതകൾ....
1. കുറഞ്ഞ നിക്ഷേപം: പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീമിൽ നിങ്ങൾക്ക് ഏറ്റവും കുറഞ്ഞത് 1000 രൂപ നിക്ഷേപിച്ച് അക്കൗണ്ട് തുറക്കാം. വ്യക്തികൾക്ക് മാത്രമായി അക്കൗണ്ട് തുറക്കുമ്പോൾ പരമാവധി നിക്ഷേപിക്കാവുന്ന തുക 9 ലക്ഷമാണ്. എന്നാൽ ജോയിന്റ് അക്കൗണ്ടുകൾക്ക് 15 ലക്ഷം രൂപ വരെ പരമാവധി നിക്ഷേപം അനുവദിക്കുന്നു.
2. പലിശ: പ്രതിമാസം ആകർഷകമായ പലിശ ഉറപ്പാണ്. ECS വഴിയോ അല്ലെങ്കിൽ നിങ്ങളുടെ സേവിംഗ്‌സ് അക്കൗണ്ടിലേക്കോ പ്രതിമാസം ഈ തുക ക്രെഡിറ്റാവും. ഈ പലിശയ്ക്ക് നികുതിയീടാക്കും.
3. കാലാവധിക്കു മുന്നേ പണം പിൻവലിക്കാം: നിക്ഷേപത്തിനു ശേഷം കാലാവധി പൂർത്തിയാവുന്നതിനു മുന്നേ പണം പിൻവലിക്കാം. എന്നാൽ ഇങ്ങനെ പിൻവലിക്കുമ്പോൾ പിഴ ഈടാക്കും.
- 1-3 വർഷത്തെ കാലാവധി: നിക്ഷേപത്തിൻ്റെ 2 ശതമാനം കുറയ്ക്കുന്നു.
- 3-5 വർഷത്തെ കാലാവധി: നിക്ഷേപത്തിൻ്റെ 1 ശതമാനം കുറയ്ക്കുന്നു.
4. മെച്യൂരിറ്റി ആനുകൂല്യങ്ങൾ: 5 വർഷത്തേക്കാണ് നിക്ഷേപത്തിന്റെ കാലാവധി. നിക്ഷേപത്തിന്റെ കാലാവധി പൂർത്തിയാവുന്നതിനു മുന്നേ അക്കൗണ്ട് ഉടമ മരിച്ചാൽ നോമിനിക്കോ നിമയപരമായ അവകാശിക്കോ അക്കൗണ്ട് ക്ലോസ് ചെയ്യാനും അതുവരെയുള്ള തുക വാങ്ങാനും സാധിക്കും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications