ജനങ്ങൾക്കിടയിൽ ഏറ്റവും പ്രചാരത്തിലുള്ള നിക്ഷേപ രീതികളാണ് പോസ്റ്റ് ഓഫീസ് ഉറപ്പ് നൽകുന്നത്. ഏതൊരു സാധാരണക്കാരനും താങ്ങാവുന്ന രീതിയിലുള്ള പ്രതിമാസ തുകകളും ആകർഷകമായ പലിശ നിരക്കിലുള വമ്പൻ റിട്ടേണുകളുമാണ് പോസ്റ്റ് ഓഫീസ് സ്കീമുകളെ ഇന്നും ജനകീയമാക്കി നിർത്തുന്നത്. വിപണിയിൽ അനേകം നിക്ഷേപ മാർഗങ്ങൾ നിലനിൽക്കുമ്പോഴും പോസ്റ്റ് ഓഫീസിന്റെ ചെറുകിട സമ്പാദ്യ പദ്ധതികളിൽ നിരവധി ആളുകൾ ഇപ്പോഴും നിക്ഷേപം നടത്തുന്നുണ്ട്.
സുരക്ഷിതമായ നിക്ഷേപത്തിനൊപ്പം മികച്ച പലിശയും ലഭിക്കുമ്പോൾ ഇത്തരം സ്കീമുകളോടുള്ള താത്പര്യം വർദ്ധിക്കും. അവയിലൊന്നാണ് ആർ.ഡി നിക്ഷേപങ്ങൾ. പോസ്റ്റ് ഓഫീസ് ആർ.ഡി സ്കീമിലേക്ക് വേണ്ടി ദിവസവും വെറും 333 രൂപ ലാഭിച്ചാൽ നിങ്ങൾക്ക് 17 ലക്ഷത്തിലധികം രൂപ നേടാനാവും.
അപകട സാധ്യതയില്ല
പോസ്റ്റ് ഓഫീസ് ആർ.ഡി സ്കീമുകൾ മറ്റു പോസ്റ്റ് ഓഫീസ് സ്കീം പോലെ തന്നെ അപകട സാധ്യതയില്ലാത്തതാണ്. ഉപഭോക്താക്കൾക്ക് പൂർണ സുരക്ഷയാണ് ഇത്തരം പദ്ധതികൾ ഉറപ്പ് നൽകുന്നത്. മറ്റു സേവിംഗ്സ് സ്കീമുകളെ അപേക്ഷിച്ച് നിരവധി നേട്ടങ്ങളാണ് ഈ ചെറുകിട സേവിംഗ്സ് ആർ.ഡി സ്കീമിൽ.
ചെറിയ തുകയിൽ തന്നെ നിങ്ങൾക്ക് നിക്ഷേപിച്ച് തുടങ്ങാം. എന്നാൽ എല്ലാ മാസവും മുടങ്ങാതെ നിക്ഷേപം പൂർത്തിയാക്കാൻ ശ്രദ്ധിക്കുക. 5 വർഷം വരെയാണ് ഈ ആർ.ഡി സ്കീമിന്റെ കാലാവധി. അതിനാൽ ഏതെങ്കിലും മാസം നിക്ഷേപം മുടങ്ങിയാൽ നിങ്ങൾക്ക 1% പിഴ അടക്കേണ്ടി വരും. അത് തുടർച്ചയായി 4 തവണ നിക്ഷേപം മുടങ്ങിയാൽ ഈ അക്കൗണ്ട് സ്വയം ക്ലോസ് ചെയ്യപ്പെടും.

എത്രയാണ് പലിശ?
നിലവിൽ ഈ സ്കീമിന് 6.8 ശതമാനം കൂട്ടുപലിശയാണ് പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നത്. അതിനാൽ തന്നെ നിക്ഷേപകരുടെ പണം സുരക്ഷിതമാവുകയും ഒപ്പം ആകർഷകമായ പലിശ നിരക്കോടെ ജനങ്ങൾക്ക് സമ്പാദിക്കാൻ സാധിക്കുകയും ചെയ്യുന്നു. ഇത്തരം ചെറുകിയ സമ്പാദ്യ പദ്ധതികൾക്കായി നിങ്ങൾക്ക് പ്രതിമാസം 100 രൂപ നിക്ഷേപിച്ച് ഒരു അക്കൗണ്ട് തുറക്കാം. അതിനാൽ തന്നെ ഏതൊരു വ്യക്തിക്കും ആർ.ഡി തുറക്കാൻ സാധിക്കുന്നു. സിംഗിൾ അല്ലെങ്കിൽ ജോയിൻ്റ് അക്കൗണ്ട് തുറക്കാനുള്ള സൗകര്യവും ഇതിൽ നൽകിയിട്ടുണ്ട്.
333 രൂപ നിക്ഷേപിച്ച് ലക്ഷങ്ങൾ സമ്പാദിക്കാം.
നിങ്ങൾക്ക് 333 രൂപ ലാഭിക്കാൻ സാധിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ ലക്ഷങ്ങൾ സമ്പാദിക്കാനാവും. ഇങ്ങനെ ചെയ്താൽ ഏകദേശം 17 ലക്ഷത്തിലധികം ഒറ്റയടിക്ക് നേടാം. അതായത് കണക്ക് പ്രകാരം നിങ്ങൾ ഓരോ ദിവസവും 333രൂപ ലാഭിച്ചാൽ പ്രതിമാസം ഈ തുക 10,000 രൂപയാവുന്നു. പ്രതിമാസം 10,000 കണക്കാക്കിയാൽ നിങ്ങൾക്ക് പ്രതിവർഷം 1.20 ലക്ഷം രൂപ സമ്പാദിക്കാം.
ഇതേ ഫോർമാറ്റിൽ അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാവുമ്പോൾ നിങ്ങളുടെ നിക്ഷേപ തുക 5,99,400 രൂപയാവും. ഇപ്പോഴത്തെ കൂട്ടു പലിശയായ 6.8 ശതമാനം നിരക്കിൽ നോക്കിയാൽ അത് 1,15,427 രൂപയാകും. അതായത് നിങ്ങളുടെ മൊത്തം തുക 7,14,827 രൂപയായി.
നിങ്ങൾക്ക് ഇതേ സ്കീം ഒരു 5 വർഷത്തേക്ക് കൂടി നീട്ടാൻ സാധിക്കും. അങ്ങനെ ചെയ്താൽ ഇപ്പോഴത്തെ സമ്പാദ്യത്തിന്റെ ഇരട്ടി നേടാം. അതായത് 5 വർഷത്തേക്ക് നീട്ടിയാൽ മൊത്തം കാലാവധി 10 വർഷമാവും. ഇപ്പോൾ 10 വർഷത്തിനുള്ളിൽ നിങ്ങൾ നിക്ഷേപിച്ച തുക 12,00000 രൂപയും അതിന് ലഭിക്കുന്ന പലിശ 5,08,546 രൂപയും ആയിരിക്കും. അങ്ങനെയെങ്കിൽ 10 വർഷത്തെ കാലാവധി പൂർത്തിയായാൽ നിങ്ങൾക്ക് മൊത്തം തുകയായി 17,08,546 ലക്ഷം രൂപ ലഭിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
